x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊ​റ്റ​ശേ​രി ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വി​ജ​യോ​ത്സ​വം


Published: July 11, 2026 01:41 AM IST | Updated: July 11, 2026 01:41 AM IST

കാ​ഞ്ഞി​ര​പ്പു​ഴ: പൊ​റ്റ​ശേ​രി ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ 2025-26 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു. വി​ജ​യോ​ത്സ​വം 2026 എ​ന്ന പേ​രി​ൽ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച അ​നു​മോ​ദ​ന സ​ദ​സ് കാ​ഞ്ഞി​ര​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ശ്വ​തി ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വൈ​സ് പ്ര​സി​ഡ​ന്‍റ് അ​രു​ണ്‍ ഓ​ലി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ പാ​ല​ക്കാ​ട് ക്രൈം​ബ്രാ​ഞ്ച് എ​സ്പി ഫി​റോ​സ് എം. ​ഷെ​ഫീ​ക്ക്, സ്കൂ​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​നി ഡോ.​എം. രാ​ധാ​മ​ണി തു​ട​ങ്ങി​യ​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ത്തു. പ്രി​ൻ​സി​പ്പ​ൽ പി. ​സ​ന്തോ​ഷ് കു​മാ​ർ, ഹെ​ഡ്മി​സ്ട്ര​സ് ടി. ​സ​ബി​ത, പി​ടി​എ പ്ര​സി​ഡ​ന്‍റ് പി. ​ജ​യ​രാ​ജ​ൻ, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് വി​സ്മി ഷി​ന്‍റോ, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ. അ​ബ്ദു​ൾ ല​ത്തീ​ഫ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി പി.​എ. അ​ജ​യ്, അ​ധ്യാ​പ​ക​രാ​യ ദി​വ്യ, അ​ച്യു​ത​ൻ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham District News

Recent News

Corehub Up