x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ഴ്ച-​കേ​ഴ്‌​വി പ​രി​മി​തി​ക​ളെ പൊ​രു​തി​തോ​ല്‍​പി​ച്ച് വി​ഷ്ണു​ദേ​വ്


Published: October 25, 2025 02:35 AM IST | Updated: October 25, 2025 02:35 AM IST

പി. ​വി​ഷ്ണു​ദേ​വ് ത​യാ​റാ​ക്കി​യ സ്റ്റി​ല്‍ മോ​ഡൽ.

നീ​ലേ​ശ്വ​രം: വെ​റും 20 ശ​ത​മാ​നം മാ​ത്ര​മാ​ണ് കാ​ഴ്ച​ശ​ക്തി. കേ​ള്‍​വി​ക്കു​റ​വു​മു​ണ്ട്. എ​ന്നാ​ല്‍ ത​ന്‍റെ കു​റ​വു​ക​ളെ പ​ഴി​ച്ച് ജീ​വി​തം ത​ള്ളി​നീ​ക്കാ​ന്‍ പി. ​വി​ഷ്ണു​ദേ​വി​നെ കി​ട്ടി​ല്ല. സാ​മൂ​ഹ്യ​ശാ​സ്ത്ര​ത്തി​ലെ സ്റ്റി​ല്‍ മോ​ഡ​ല്‍ വി​ഭാ​ഗ​ത്തി​ലെ ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​യി​രു​ന്നു ഇ​ള​മ്പ​ച്ചി ജി​സി​എ​സ് ജി​എ​ച്ച്എ​സ്എ​സി​ലെ ഈ ​പ്ല​സ് വ​ണ്‍ സ​യ​ന്‍​സ് വി​ദ്യാ​ര്‍​ഥി. സാ​മൂ​ഹ്യ​ശാ​സ്ത്ര​മേ​ള​യി​ല്‍ ഒ​മ്പ​താം ത​ര​ത്തി​ലെ ജ്യോ​ഗ്ര​ഫി​യി​ലെ വി​ശാ​ല​സ​മ​ത​ല​ഭൂ​വി​ല്‍ എ​ന്ന പാ​ഠ​ഭാ​ഗ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് വി​ഷ്ണു​ദേ​വ് സ്റ്റി​ല്‍ മോ​ഡ​ല്‍ നി​ര്‍​മി​ച്ച​ത്. പ​ഠ​ന​ത്തി​ല്‍ മി​ടു​ക്ക​നാ​യ വി​ഷ്ണു​ദേ​വ് ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​മൊ​രു മേ​ള​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്.


വി​ഷ്ണു​വി​ന്‍റെ ക​ഴി​വു​ക​ളെ​ക്കു​റി​ച്ച് ന​ന്നാ​യി അ​റി​യാ​വു​ന്ന ചെ​റു​വ​ത്തൂ​ര്‍ ബി​ആ​ര്‍​സി​യി​ലെ സ്‌​പെ​ഷ​ല്‍ എ​ഡ്യു​ക്കേ​റ്റ​റാ​യ എ.​വി. ഷീ​ബ​യു​ടെ നി​ര്‍​ബ​ന്ധ​മാ​ണ് അ​വ​നെ സാ​മൂ​ഹ്യ​ശാ​സ്ത്ര​മേ​ള​യി​ല്‍ പ​ങ്കെ​ടു​പ്പി​ച്ച​ത്. സ​ഹ​പാ​ഠി​യാ​യ എ​സ്. ഷ​സി​ന്‍ സ​ഹാ​യി​യാ​യി. തൃ​ക്ക​രി​പ്പൂ​രി​ല്‍ സി​ന്‍​സ​യ​ര്‍ ടൈ​ലേ​ഴ്‌​സ് എ​ന്ന സ്ഥാ​പ​നം ന​ട​ത്തു​ന്ന പ്ര​ഭാ​ക​ര​ന്‍റെ​യും അ​ജി​ത​യു​ടെ​യും മ​ക​നാ​ണ്.

Tags : boundaries

Recent News

Corehub Up