x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വോ​ട്ടിം​ഗ് യ​ന്ത്രം ത​ക​രാ​റി​ൽ; വോ​ട്ടെ​ടു​പ്പ് നീ​ണ്ട​ത് ഒ​ന്നേ​കാ​ൽ മ​ണി​ക്കൂ​ർ


Published: December 10, 2025 12:50 AM IST | Updated: December 10, 2025 12:50 AM IST

മു​ണ്ട​ക്ക​യം: പ​ഞ്ചാ​യ​ത്ത് കു​ള​മാ​ക്ക​ൽ പ​തി​മൂ​ന്നാം വാ​ർ​ഡ് സെ​ന്‍റ് മേ​രീ​സ് എ​ൽ​പി സ്കൂ​ളി​ലെ വോ​ട്ടിം​ഗ് യ​ന്ത്രം ത​ക​രാ​റി​ലാ​യ​തി​നെ​ത്തു​ട​ർ​ന്ന് വോ​ട്ടെ​ടു​പ്പ് നീ​ണ്ട​ത് ഒ​ന്നേ​കാ​ൽ മ​ണി​ക്കൂ​ർ. രാ​വി​ലെ വോ​ട്ടിം​ഗ് യ​ന്ത്രം ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്ന് അ​ര​മ​ണി​ക്കൂ​റോ​ളം പോ​ളിം​ഗ് ത​ട​സ​പ്പെ​ട്ടി​രു​ന്നു. പി​ന്നീ​ട് ഉ​ദ്യോ​ഗ​സ്ഥ​ർ യ​ന്ത്ര​ത്തി​ന്‍റെ ത​ക​രാ​ർ പ​രി​ഹ​രി​ച്ച് പോ​ളിം​ഗ് തു​ട​രു​ക​യാ​യി​രു​ന്നു.


എ​ന്നാ​ൽ, ഉ​ച്ച​യോ​ടെ വീ​ണ്ടും വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ന് ത​ക​രാ​ർ സം​ഭ​വി​ച്ച​തോ​ടെ ഒ​രു മ​ണി​ക്കൂ​റോ​ളം പോ​ളിം​ഗ് ത​ട​സ​പ്പെ​ട്ടു. പി​ന്നീ​ട് പു​തി​യ വോ​ട്ടിം​ഗ് യ​ന്ത്രം എ​ത്തി​ച്ചാ​ണ് വോ​ട്ടിം​ഗ് പു​ന​രാ​രം​ഭി​ച്ച​ത്. വൈ​കു​ന്നേ​രം ആ​റി​നു​ശേ​ഷ​വും വോ​ട്ട് ചെ​യ്യു​വാ​നെ​ത്തി​യ​വ​രു​ടെ നീ​ണ്ട നി​ര ദൃ​ശ്യ​മാ​യി​രു​ന്നു. ഇ​തോ​ടെ പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ ക്യൂ​വി​ൽ നി​ന്ന വോ​ട്ട​ർ​മാ​ർ​ക്ക് ടോ​ക്ക​ൺ ന​ൽ​കി വോ​ട്ട് ചെ​യ്യു​ന്ന​തി​നു​ള്ള അ​വ​സ​രം ഒ​രു​ക്കി. രാ​ത്രി 7.15 ാ‌ടു ​കൂ​ടി​യാ​ണ് ഇ​വി​ടു​ത്തെ പോ​ളിം​ഗ് അ​വ​സാ​നി​ച്ച​ത്. 1293 വോ​ട്ട​ർ​മാ​രു​ള്ള വാ​ർ​ഡി​ൽ 965 പേ​ർ വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ച്ചു

Tags : voting delayed

Recent News

Corehub Up