x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​പി​എ​സ് ലേ​ക്‌​ഷോ​ര്‍ കെ​യ​ർ ഓ​ൺ വീ​ൽ​സ് പ​ദ്ധ​തി​ക്കു തു​ട​ക്കം


Published: June 10, 2026 04:24 AM IST | Updated: June 10, 2026 04:24 AM IST

വിപിഎ​സ് ലേ​ക്‌​ഷോ​ര്‍ കെ​യ​ർ ഓ​ൺ വീ​ൽ​സ് വാ​ഹ​ന​ത്തി​ന്‍റെ ഫ്ലാ​ഗ് ഓ​ഫ് ചെ​യ​ർ​മാ​ൻ ഡോ. ​ഷം​ഷീ​ർ വ​യ​ലി​ൽ നി​ർ​വ​ഹി​ക്കു​ന്നു.

മ​ര​ട്: അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള്ള ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ൾ സൗ​ജ​ന്യ​മാ​യി കേ​ര​ള​ത്തി​ലു​ട​നീ​ള​മെ​ത്തി​ക്കു​ന്ന​തി​ന് വി​പി​എ​സ് ലേ​ക്‌​ഷോ​ര്‍ ആ​വി​ഷ്ക​രി​ച്ച മൊ​ബൈ​ൽ ഹെ​ൽ​ത്ത് കെ​യ​ർ സം​രം​ഭം കെ​യ​ർ ഓ​ൺ വീ​ൽ​സ് പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. ചെ​യ​ർ​മാ​ൻഡോ. ​ഷം​ഷീ​ർ വ​യ​ലി​ൽ മൊ​ബൈ​ൽ ഹെ​ൽ​ത്ത് കെ​യ​ർ യൂ​ണി​റ്റ് വാ​ഹ​നം ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.

ഗ്രാ​മ, ന​ഗ​ര വ്യ​ത്യാ​സ​മി​ല്ലാ​തെ സം​സ്ഥാ​ന​ത്തെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള ജ​ന​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ക​യാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.
കാ​ർ​ഡി​യോ​ള​ജി, റേ​ഡി​യോ​ള​ജി സേ​വ​ന​ങ്ങ​ളു​ടെ പി​ന്തു​ണ​യോ​ടെ​യു​ള്ള അ​ൾ​ട്രാ​സൗ​ണ്ട് സം​വി​ധാ​ന​ങ്ങ​ൾ, ഇ​സി​ജി സ്ക്രീ​നിം​ഗ്, പോ​ർ​ട്ട​ബി​ൾ ഓ​ഡി​യോ​മെ​ട്രി, പോ​ർ​ട്ട​ബി​ൾ സ്പൈ​റോ​മെ​ട്രി, ഡോ​ക്ട​ർ ക​ൺ​സ​ൾ​ട്ടേ​ഷ​ൻ, അ​ടി​സ്ഥാ​ന ആ​രോ​ഗ്യ പ​രി​ശോ​ധ​ന​ക​ൾ, ടെ​ലി ക​ൺ​സ​ൾ​ട്ടേ​ഷ​ൻ സൗ​ക​ര്യം എ​ന്നി​വ മൊ​ബൈ​ൽ യൂ​ണി​റ്റി​ൽ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

ആ​ദ്യ​വ​ർ​ഷ​ത്തി​ൽ കേ​ര​ള​ത്തി​ലു​ട​നീ​ളം 150ല​ധി​കം ഹെ​ൽ​ത്ത് ക്യാ​മ്പു​ക​ൾ സം​ഘ​ടി​പ്പി​ക്കാ​നും 25,000ത്തി​ല​ധി​കം ഗു​ണ​ഭോ​ക്താ​ക്ക​ളി​ലേ​യ്ക്ക് എ​ത്തി​ച്ചേ​രാ​നു​മാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. വി​പി​എ​സ് ലേ​ക്‌​ഷോ​ര്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ എ​സ്.​കെ. അ​ബ്ദു​ള്ള, ഹെ​മ​റ്റോ​ള​ജി​സ്റ്റ് ഡോ.​അ​ലോ​ക് ശ്രീ​വാ​സ്ത​വ എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up