x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​വ​ർ പെ​ട്രോ​ളി​ൽ വെ​ള്ള​മെ​ന്ന്; വാ​ഹ​ന​യു​ട​മ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി

വെബ് ഡെസ്ക്
Published: August 7, 2026 02:06 AM IST | Updated: August 7, 2026 02:06 AM IST

പ്രതീകാത്മക ചിത്രം

 ഉ​ളി​ക്ക​ൽ: ഉ​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ന് സ​മീ​പ​മു​ള്ള പെ​ട്രോ​ൾ പ​മ്പി​ൽ നി​ന്ന് അ​ടി​ച്ച പ​വ​ർ പെ​ട്രോ​ളി​ൽ വെ​ള്ള​ത്തി​ന്‍റെ അം​ശം ക​ണ്ടെ​ത്തി​യ​താ​യി വാ​ഹ​ന ഉ​ട​മ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

പെ​രു​മ്പു​ന്ന സ്വാ​ദേ​ശി​യു​ടെ പ​രാ​തി​യി​ൽ ഉ​ളി​ക്ക​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ഉ​ളി​ക്ക​ൽ പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ- ഇ​ക്ക​ഴി​ഞ്ഞ ര​ണ്ടി​ന് പെ​രു​മ്പു​ന്ന സ്വ​ദേ​ശി സ​ഞ്ച​രി​ച്ച പു​തി​യ ഇ​ന്നോ​വ കാ​റി​ൽ ഉ​ളി​ക്ക​ലി​ലെ എ​ച്ച്പി പെ​ട്രോ​ൾ പ​മ്പി​ൽ നി​ന്ന് പ​വ​ർ പെ​ട്രോ​ൾ അ​ടി​ച്ച് യാ​ത്ര തു​ട​ർ​ന്ന​പ്പോ​ൾ യാ​ത്രാ​മ​ധ്യേ വാ​ഹ​നം ഓ​ഫാ​യി. തു​ട​ർ​ന്ന് ഇ​വ​ർ ബ​ന്ധ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് കാ​ർ ക​മ്പ​നി അ​ധി​കൃ​ത​ർ ത​ന്നെ നേ​രി​ട്ടെ​ത്തി വാ​ഹ​നം പ​രി​ശോ​ധി​ച്ച​തി​ൽ പെ​ട്രോ​ളി​ൽ വെ​ള്ള​ത്തി​ന്‍റെ അം​ശം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

വാ​ഹ​നം ത​ക​രാ​റി​ലാ​കു​ന്ന​തി​ന് മു​ന്പ് പെ​ട്രോ​ൾ അ​ടി​ച്ച​ത് ഉ​ളി​ക്ക​ലി​ൽ നി​ന്നാ​യി​രു​ന്നു​വെ​ന്നും പെ​ട്രോ​ളി​ലെ വെ​ള്ള​ത്തി​ന്‍റെ സാ​ന്നി​ധ്യം പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​മാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഉ​ളി​ക്ക​ൽ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

എ​ന്നാ​ൽ ത​ങ്ങ​ൾ ന​ൽ​കി​യ പെ​ട്രോ​ളി​ൽ ജ​ല​ത്തി​ന്‍റെ അം​ശ​മി​ല്ലെ​ന്നാ​ണ് പ​മ്പ് ഉ​ട​മ​യു​ടെ വാ​ദം. വ​ർ​ഷ​ങ്ങ​ളാ​യി ഉ​ളി​ക്ക​ലി​ൽ പെ​ട്രോ​ൾ പ​മ്പ് ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നും ഇ​ത്ത​രം ഒ​രു പ​രാ​തി ആ​ദ്യ​മാ​ണെ​ന്നും പ​മ്പ് ഉ​ട​മ പ​റ​യു​ന്നു.

Tags : Nattuvishesham DistrictNews DeepikaNews complaint.

Recent News

Corehub Up