ഗോപി
മാവേലിക്കര: വീട്ടുമുറ്റത്ത് വെള്ളം ഉയർന്നതോടെ വയോധികന്റെ മൃതദേഹം അഞ്ചു ദിവസമായി മോർച്ചറിയിൽ. മറ്റം വടക്ക് ശക്തിഭവനം കെ.ഗോപിയുടെ (75) മൃതദേഹമാണ് ജില്ലാ ആശുപത്രി മോർച്ചറിയിൽ വച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്നിനു വൈകുന്നേരം ആറരയോടെയാണു ഗോപി മരിച്ചത്.
വീടും പരിസരവും വെള്ളത്തിലായതോടെ മൃതദേഹം മാവേലിക്കര ജില്ലാ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. ഇന്നലെ വൈകുന്നേരം വീടിനുള്ളിൽനിന്നു വെള്ളം ഇറങ്ങിയെങ്കിലും വീടും പരിസരവും വെള്ളത്തിലാണ്. അതിനാൽ സംസ്കാര തീയതിയെക്കുറിച്ചു തീരുമാനമായിട്ടില്ല.
ഭാര്യ: പരേതയായ വിജയമ്മ. മക്കൾ:ബിനു, ബിന്ദു, പരേതനായ ബിജു. മരുമക്കൾ: രമ്യ, ബിനു, ബബിത.
Tags : Nattuvishesham Local News Water yard body