കാവുംപടിയിൽ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു.
മണർകാട്: മണർകാട് -അയർക്കുന്നം റോഡിൽ കാവുംപടിയിൽ വാട്ടർ അഥോറിറ്റിയുടെ പൈപ്പ് പൊട്ടി ജലം പാഴാകാൻ തുടങ്ങിയിട്ട് മാസങ്ങൾ.
ഇതുമൂലം റോഡിൽ കുഴിയുണ്ടായി. കുഴിയിൽ കെട്ടിക്കിടക്കുന്ന മലിനജലം വാഹനങ്ങൾ കടന്നുപോകുമ്പോൾ വഴിയാത്രക്കാരുടെ ദേഹത്തേക്കും സമീപത്തെ കടകളുടെ ഭാഗത്തേക്കും തെറിക്കുന്നത് പതിവാണ്.
കുഴി രൂപപ്പെട്ടപ്പോൾ പല തവണ അറ്റകുറ്റപ്പണികൾ ചെയ്തെങ്കിലും വീണ്ടും പൈപ്പുകൾ പൊട്ടി റോഡിൽ കുഴികൾ രൂപപ്പെടുന്നത് പതിവാണ്. ഇതിനു ശാശ്വത പരിഹാരം വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Tags : Nattuvishesham Districtnews Water is