x
ad
Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ലാ​ശ​യ​ങ്ങ​ളു​ടെ സം​ര​ക്ഷ​ണം ആവശ്യപ്പെട്ട് ജ​ല​യാ​ത്ര 27ന്

വെബ് ഡെസ്ക്
Published: September 17, 2026 12:30 AM IST | Updated: September 17, 2026 12:30 AM IST

മൂ​വാ​റ്റു​പു​ഴ​യാ​റും ക​രി​ക​നാ​ലും ചേ​രു​ന്ന ത​ല​യോ​ല​പ്പ​റ​മ്പ് അ​ടി​യം താ​ഴ​പ്പ​ള്ളി ഭാ​ഗ​ത്ത് അ​ശാ​സ്ത്രീ​യ​മാ​യി നി​ർ​മി​ച്ച ഷ​ട്ട​ർ.

​വൈ​ക്കം: വേ​മ്പ​നാ​ട്ടു​കാ​യ​ലും പു​ഴ​ക​ളും തോ​ടു​ക​ളു​മ​ട​ക്ക​മു​ള്ള ജ​ലാ​ശ​യ​ങ്ങ​ളു​ടെ സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഭാ​ര​തീ​യ കി​സാ​ൻ സം​ഘ് ജ​ല​യാ​ത്ര ന​ട​ത്തു​ന്നു. 27ന് ​ക​രി​യാ​ർ സ്പി​ൽ​വേ​യി​ൽ​നി​ന്ന് തു​ട​ങ്ങി താ​ലൂ​ക്കി​ലെ വി​വി​ധ ജ​ലാ​ശ​യ​ങ്ങ​ളി​ലൂ​ടെ ന​ട​ത്തു​ന്ന ജ​ല​യാ​ത്ര പ​ള്ളി​യാ​ട് എ​സ്എ​ൻ​ യു​പി​ സ്‌​കൂ​ൾ ഗ്രൗ​ണ്ടി​ൽ സ​മാ​പി​ക്കും. പോ​ള​യും മാ​ലി​ന്യ​വും നി​റ​ഞ്ഞ ജ​ലാ​ശ​യ​ങ്ങ​ളി​ലെ നീ​രൊ​ഴു​ക്ക് സാ​ധ്യ​മാ​ക്കി ജ​ല​ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കു​ന്ന​തി​നും കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ ജ​ല​ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​നും ജ​ലാ​ശ​യ​ങ്ങ​ളു​ടെ സം​ര​ക്ഷ​ണം അ​നി​വാ​ര്യ​മാ​ണെ​ന്ന് ഭാ​ര​തീ​യ കി​സാ​ൻ സം​ഘ് നേ​തൃ​ത്വം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മ​ണ​ൽ വാ​രി കു​ഴി​ഞ്ഞ മൂവാ​റ്റു​പു​ഴ​യാ​റി​ന്‍റെ ജ​ല​വി​താ​ന​ത്തേ​ക്കാ​ൾ ത​ല​യോ​ല​പ്പ​റ​മ്പ് അ​ടി​യ​ത്തെ ഷ​ട്ട​റും പാ​ല​ത്തി​ന്‍റെ അ​ടി​ഭാ​ഗ​വും ഉ​യ​ർ​ന്നു​നി​ൽ​ക്കു​ന്ന​തി​നാ​ൽ ക​രി​ക​നാ​ലി​ലേ​ക്ക് വെ​ള്ള​മൊ​ഴു​കു​ന്നി​ല്ല. ഇ​വി​ടെ പു​ലി​മു​ട്ട് സ്ഥാ​പി​ച്ച് അ​പ്പ​ർ​കു​ട്ട​നാ​ട് മേ​ഖ​ല​ക​ളി​ലേ​ക്ക് ജ​ലം തി​രി​ച്ചു​വി​ടു​ന്ന​തി​നും അ​ശാ​സ്ത്രീ​യ​മാ​യി അ​ടി​യം ഭാ​ഗ​ത്ത് നി​ർ​മി​ച്ചി​ട്ടു​ള്ള ഷ​ട്ട​ർ പൊ​ളി​ച്ചുനീ​ക്കു​ന്ന​തി​നും പു​ഴ​ക​ളു​ടെ ആ​ഴം​ കൂ​ട്ടി ജ​ലാ​ശ​യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നും സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ജ​ല​യാ​ത്ര സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പ​ള്ളി​യാ​ട് എ​സ്എ​ൻ​എ​ൽ​പി സ്കൂ‌​ളി​ൽ ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ഭാ​ര​തീ​യ കി​സാ​ൻ സം​ഘ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​അ​നി​ൽ വൈ​ദ്യ​മം​ഗ​ലം ഉ​ദ്ഘാ​ട​നം ചെ​യ്യും.

Tags : District News Nattuvishesham Water journey protection water bodies.

Recent News

Corehub Up