പ്രതീകാത്മക ചിത്രം
സുൽത്താൻ ബത്തേരി: സെന്റർ ഫോർ പൊളിറ്റിക്കൽ സയൻസ് കേരളം സംഘടിപ്പിക്കുന്ന "വിഷൻ 2026 രാസ ലഹരിക്കെതിരേ കൈകോർക്കാം’ ലഹരിവിരുദ്ധ സെമിനാർ 19ന് നടക്കും. ഉച്ചയ്ക്ക് 2.30ന് ബത്തേരി ലൈൻസ് ഓഡിറ്റോറിയത്തിലാണ് പരിപാടി.
ജില്ലാ പൊലിസ് മേധാവി എസ്. ദേവ മനോഹരൻ ഉദ്ഘാടനം നിർവഹിച്ച് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ബത്തേരി നഗരസഭ ചെയർപേഴ്സണ്‍ റസീന അബ്ദുൾ ഖാദർ അധ്യക്ഷത വഹിക്കും.
വി.കെ. സുരേഷ് ബാബു കൂത്തുപറന്പ് മുഖ്യപ്രഭാഷണം നടത്തും. സെന്റർ ഫോർ പൊളിറ്റിക്കൽ സയൻസ് എക്സിക്യുട്ടീവ് ഡയറക്ടർ കെ.ജെ. ദേവസ്യ, സ്വാഗതസംഘം ചെയർമാൻ എം.എസ്. വിശ്വനാഥൻ, കണ്‍വീനർ പി.എം. വേണുനാഥൻ തുടങ്ങിയവർ പങ്കെടുക്കും. ഗ്രാമഫോണ്‍ ടീം അംഗങ്ങളുടെ ഗാനമേളയും പരിപാടിയുടെ ഭാഗമായി നടക്കും.
Tags : District News Nattuvishesham Anti-drug seminar