x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ഴി​യോ​ര വി​ശ്ര​മകേ​ന്ദ്രം വി​സ്മൃ​തി​യി​ലേ​ക്ക്

വെബ് ഡെസ്ക്
Published: July 30, 2026 01:06 AM IST | Updated: July 30, 2026 01:06 AM IST

പൊളിച്ചുനീക്കുന്ന വിശ്രമകേന്ദ്രം

വ​ട​ക്കാ​ഞ്ചേ​രി: ​വ​ഴി​യോ​ര വി​ശ്ര​മ കേ​ന്ദ്രം വി​സ്മൃ​തി​യി​ലേ​ക്ക്. വ​ട​ക്കാ​ഞ്ചേ​രി പു​ഴ​യോ​ര​ത്തി​നു സ​മീ​പ​ത്തു​ള്ള വ​ഴി​യോ​ര വി​ശ്ര​മ കേ​ന്ദ്ര​മാ​ണ് എ​ടു​ത്തു​മാ​റ്റു​ന്ന​ത്. പു​ഴ​യ്ക്കു​ കു​റു​കെ​നി​ർ​മി​ക്കു​ന്ന പു​തി​യ പാ​ലം വ​രു​ന്ന​തോ​ടെ​ വി​ശ്ര​മകേ​ന്ദ്രം ഓ​ർ​മ​യാ​കും.

കെ.​എ​സ്. നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രി എംഎ​ൽഎ ​ആ​യി​രി​ക്കു​മ്പോ​ൾ 1990 ലാ​ണ് പ​ട്ടി​ക​ജാ​തി ക്ഷേ​മം ല​ക്ഷ്യ​മി​ട്ട് വി​പ​ണ​ന കേ​ന്ദ്രം അ​ട​ക്കം വി​ശ്ര​മ കേ​ന്ദ്രം ആ​രം​ഭി​ച്ച​ത്. എ​ന്നാ​ൽ കെ​ട്ടി​ട​ത്തി​ൽ തു​ട​ങ്ങി​യ വ്യാ​പാ​ര​ങ്ങ​ൾ മു​ഴു​വ​ൻ ന​ഷ്ട​ത്തി​ലാ​യ​തോ​ടെ കെ​ട്ടി​ടം പൂ​ട്ടി​യി​ടു​ക​യും ചെ​യ്തു. തു​റ​ന്നു പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വി​വി​ധ സം​ഘ​ട​ന​ക​ൾ നി​ര​വ​ധി പ്ര​ക്ഷോ​പ​ങ്ങ​ൾ ന​ട​ത്തി. എ​ന്നാ​ൽ ഒ​ന്നും ഫ​ലം ക​ണ്ടി​ല്ല. ഒ​ടു​വി​ൽ സാ​മൂ​ഹ്യ ദ്രോ​ഹി​ക​ൾ അ​വ​രു​ടെ താ​വ​ള​മാ​ക്കി​മാ​റ്റി. വ​ഴി​യോ​ര ക​ച്ച​വ​ട​കാ​ർ കൈയേ​റി ക​ച്ച​വ​ടം ആ​രം​ഭി​ച്ചു.

ന​ഗ​ര​സ​ഭ​യു​ടെ കു​ടും​ബ​ശ്രി അ​ട​ക്ക​മു​ള്ള​വ​രു​ടെ സം​രംഭങ്ങ​ൾ തു​ട​ങ്ങി​യെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല. ഇ​പ്പോ​ൾ പാ​ലം നി​ർ​മാ​ണ ക​രാ​റു​കാ​ര​ന്‍റെ തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ സ്ഥ​ല​മാ​ണ്. നി​ർ​മി​തി നി​ർ​മി​ച്ച കെ​ട്ടി​ടം ഇ​ന്നും ന​ല്ല ഉ​റ​പ്പോ​ടെ​യാ​ണ് നി​ല​കൊ​ള്ളു​ന്ന​ത്. അ​ടു​ത്തദി​വ​സം കെ​ട്ടി​ടം ച​രി​ത്ര​ത്തി​ലേ​ക്ക് വ​ഴി മാ​റും.

Tags : Wayside rest area NattuVishasham DistrictNews

Recent News

Corehub Up