ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന നഗരിയില് ഉയര്ത്തുന്നതിനുള്ള കൊടിമര ജാഥയ്ക്ക് നല്കിയ സ്വീകരണം.
ചങ്ങനാശേരി: തൃശൂരില് നടക്കുന്ന ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന നഗരിയില് ഉയര്ത്തുന്നതിനുള്ള കൊടിമരവും വഹിച്ചുകൊണ്ടുള്ള കൊടിമര ജാഥയ്ക്ക് ചങ്ങനാശേരിയില് സ്വീകരണം നല്കി.
ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം ഡോ. ചിന്താ ജറോം ക്യാപ്റ്റനും കേന്ദ്ര കമ്മിറ്റിയംഗം എം. ഷാജര് മാനേജരും കേന്ദ്ര കമ്മിറ്റിയംഗം ഡോ. ഷിജുഖാന്, സംസ്ഥാന ജോയിന്റ് സെക്രട്ടറി രജീഷ് വെള്ളാട്ട് ജാഥാ അംഗങ്ങളുമായ കൊടിമര ജാഥയാണ് പത്തനംതിട്ട ജില്ലയിലെ സ്വീകരണത്തിനുശേഷം ജില്ലാ അതിര്ത്തിയായ ചങ്ങനാശേരി ളായിക്കാട് എത്തിച്ചേര്ന്നത്.
പെരുന്ന ബസ് സ്റ്റാന്ഡ് മൈതാനിയില് ചേര്ന്ന സ്വീകരണ സമ്മേളനത്തില് ബ്ലോക്ക് പ്രസിഡന്റ് അഡ്വ. അശ്വിന് അനില് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുരജ് മോഹന്, ജാഥാ ക്യാപ്റ്റന് ഡോ. ചിന്താ ജെറോം എന്നിവര് പ്രസംഗിച്ചു.
Tags : Local News Nattuvishesham flag procession