അച്ചൻകല്ല് വെള്ളച്ചാട്ടത്തിലേക്ക് മഴയാത്ര നടത്തിയപ്പോൾ.
ചിറ്റാരിക്കാൽ: തോമാപുരം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കൊന്നക്കാട് അച്ചൻകല്ല് വെള്ളച്ചാട്ടത്തിലേക്ക് മഴയാത്ര സംഘടിപ്പിച്ചു.
ചിറ്റാരിക്കാൽ പോലീസ് ഇൻസ്പെക്ടർ കെ.വി. ഉമേഷ് യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. സ്കൂൾ അസി. മാനേജർ ഫാ. മാർട്ടിൻ പാഴൂപറമ്പിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ബിനു തോമസ്, പിടിഎ പ്രസിഡന്റ് ഷാജി തോണക്കര, എൻഎസ്എസ് പ്രോഗ്രാം കോ-ഓർഡിനേറ്റർ രേഖ വർഗീസ് എന്നിവർ നേതൃത്വം നൽകി.