x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭീ​ഷ​ണി​യാ​യ മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റി​യോ? റി​പ്പോ​ര്‍​ട്ട് തേ​ടി മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍


Published: June 6, 2026 12:50 AM IST | Updated: June 6, 2026 12:50 AM IST

കോ​ഴി​ക്കോ​ട് : ബാ​ലു​ശേ​രി-​കോ​ഴി​ക്കോ​ട് റൂ​ട്ടി​ൽ യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​യ മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റ​ണ​മെ​ന്ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ ഒ​രാ​ഴ്ച​ക്ക​കം അ​റി​യി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യെ ബാ​ധി​ക്കു​ന്ന ഗൗ​ര​വ​മേ​റി​യ വി​ഷ​യ​മാ​ണെ​ന്നും അ​ത് മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​മാ​യി ക​ണ​ക്കാ​ക്കു​മെ​ന്നും ക​മ്മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.

അ​പ​ക​ട​ഭീ​ഷ​ണി​യു​ള്ള മ​ര​ങ്ങ​ൾ മു​റി​ക്കാ​ൻ ക​മ്മീ​ഷ​ൻ നാ​ലു​വ​ർ​ഷം മു​മ്പ് ന​ൽ​കി​യ ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കി​യി​ല്ലെ​ന്ന പ​ത്ര​വാ​ർ​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്വ​മേ​ധ​യാ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ഉ​ത്ത​ര​വ്. കോ​ഴി​ക്കോ​ട് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് (റോ​ഡ്സ്) എ​ക്സി​ക്യു​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍​ക്കും ഡി​വി​ഷ​ണ​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​ക്കു​മാ​ണ് (സോ​ഷ്യ​ൽ ഫോ​റ​സ്ട്രി) ക​മ്മീ​ഷ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി​യ​ത്.

ജൂ​ൺ 23 ന് ​വെ​സ്റ്റ്ഹി​ൽ പൊ​തു​മ​രാ​മ​ത്ത് റ​സ്റ്റ് ഹൌ​സി​ൽ ന​ട​ക്കു​ന്ന സി​റ്റിം​ഗി​ൽ കേ​സ് പ​രി​ഗ​ണി​ക്കും. മ​ഴ​ക്കാ​ല​ത്ത് മ​ര​ങ്ങ​ളും ശി​ഖ​ര​ങ്ങ​ളും വീ​ണ് ജ​ന​ങ്ങ​ൾ​ക്ക് ജീ​വാ​പാ​യം ഉ​ൾ​പ്പെ​ടെ​യു​ള്ള അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ക്കു​ന്ന​ത് ദി​നം​പ്ര​തി വാ​ർ​ത്ത​യാ​കാ​റു​ണ്ടെ​ന്ന് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. ഇ​ത്ത​ര​ത്തി​ലു​ള്ള അ​പ​ക​ട​സാ​ധ്യ​ത​ക​ൾ ഒ​ഴി​വാ​ക്കാ​ൻ ക​മ്മീ​ഷ​ൻ പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലും സ്വ​മേ​ധ​യാ​യും കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​റു​ണ്ട്. അ​പ്ര​കാ​രം ന​ൽ​കി​യ ഒ​രു നി​ർ​ദ്ദേ​ശ​മാ​ണ് അ​വ​ഗ​ണി​ക്ക​പ്പെ​ട്ട​ത്.

ബാ​ലു​ശേ​രി മു​ക്ക് മു​ത​ൽ കാ​ര​പ്പ​റ​മ്പ് വ​രെ അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന അ​റു​പ​തോ​ളം മ​ര​ങ്ങ​ൾ ഇ​പ്പോ​ഴും റോ​ഡ​രി​കി​ൽ നി​ൽ​ക്കു​ന്ന​താ​യി പ​ത്ര​വാ​ർ​ത്ത​യി​ൽ പ​റ​യു​ന്നു. ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കാ​ക്കൂ​ർ അ​ങ്ങാ​ടി​യി​ലെ ര​ണ്ടു മ​ര​ങ്ങ​ളും മ​റ്റ് സ്ഥ​ല​ങ്ങ​ളി​ലെ അ​പ​ക​ട​ക​ര​മാ​യ മ​ര​ക്കൊ​മ്പു​ക​ളും മു​റി​ച്ചു​മാ​റ്റി​യി​രു​ന്നു.

 

Tags : Nattuvishesham Local News dangerous trees

Recent News

Corehub Up