കട്ടപ്പന: കട്ടപ്പന മത്സ്യ- മാംസ മാർക്കറ്റിൽനിന്ന് ഓടവഴി ഒഴുകിയെത്തുന്ന മലിനജലത്തിൽ നിന്നുണ്ടാകുന്ന ദുർഗന്ധം മൂലം മൂക്കുപൊത്തി വ്യാപാരം നടത്തേണ്ട ഗതികേടിലാണ് ഒരുപറ്റം വ്യാപാരികൾ. കട്ടപ്പന സെൻട്രൽ ജംഗ്ഷനു താഴെ മാർക്കറ്റിനോടു ചേർന്നുള്ള ബസ് സ്റ്റോപ്പിനു സമീപത്താണ് മലിനജലം ഒഴുകിപ്പോകുന്ന ഓടയ്ക്ക് മൂടിയില്ലാതെ കിടക്കുന്നത്. വ്യാപാരികളെ കൂടാതെ ഇവിടെ ബസ് കാത്തുനിൽക്കുന്നവർക്കും ഇതുവഴി കടന്നുപോകുന്നവർക്കും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
കൂടാതെ, സാംക്രമിക രോഗഭീഷണിയും നിലനിൽക്കുന്നുണ്ട്. നിരവധി തവണ കട്ടപ്പന നഗരസഭാ അധികൃതർ മുൻപാകെ പ്രദേശത്തെ വ്യാപാരികൾ ഈ വിഷയം ഉന്നയിച്ചെങ്കിലും നടപടി ഒന്നുമുണ്ടായിട്ടില്ലെന്നും പരാതിയുണ്ട്.
മത്സ്യ- മാംസ വ്യാപാര സ്ഥാപനങ്ങളിൽനിന്നടക്കം പുറന്തള്ളുന്ന മലിനജലം ഈ ഓടവഴിയാണ് പോകുന്നത്. ഈ ഭാഗത്ത് മൂടിയില്ലാത്തതിനാൽ വലിയ ദുർഗന്ധം പുറത്തേക്കു വമിക്കുകയാണ്. കൊതുകുശല്യവും അതിരൂക്ഷമാണ്.
Tags : your nose! Nattuvishesham District news