പ്രതീകാത്മക ചിത്രം
പുല്ലാട്: കോയിപ്രം ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ ആരാധനാലയങ്ങളിലും കടകളിലും വ്യാപക മോഷണം തിങ്കളാഴ്ച്ച രാത്രിയില്‍ പുല്ലാട് തെങ്ങും തോട്ടത്തില്‍ ദേവി ക്ഷേത്രത്തിലെ നടകള്‍ തുറന്ന് ദേവി വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന മാലകളും കാണിക്കവഞ്ചിയും കവര്‍ന്നു.
മറ്റൊരു നടതുറക്കാന്‍ ശ്രമിച്ചുവെങ്കിലും തുറക്കാന്‍ കഴിഞ്ഞില്ല ഉപദേവതാ ക്ഷേത്രങ്ങളുടെ മുന്നില്‍ ഉണ്ടായിരുന്ന കാണിക്കവഞ്ചികളും മോഷ്ടിക്കപ്പെട്ടു രാവിലെ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയവരാണ് നടതറന്ന് കിടക്കുന്നത് കണ്ടത് തുടര്‍ന്ന് ക്ഷേത്രോ പദേശകസമിതി കോയിപ്രം പോലിസില്‍ പരാതി നല്കി. പുല്ലാട് വടക്കേ കവലയിലെ ഒരു കട, പുല്ലാട് - കോട്ടയം റൂട്ടിലെ മേടയില്‍ പടിക്കല്‍ ജഗ്ഷനിലുളള പച്ചകറി കട, പാട്ടക്കാല ജംഗ്ഷനിലെ കട എന്നിവിടങ്ങളില്‍ മോഷണം നടന്നു കോയിപ്രം പോലിസ് സബ്ബ് ഇന്‍സ്പെക്ടര്‍ പങ്കജ് കൃഷ്ണന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.
Tags : Local News Nattuvishesham Widespread theft worship and shops