x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൃ​ഷി​യി​ട​ത്തി​ൽ ഇ​റ​ങ്ങു​ന്ന കാ​ട്ടാ​ന​ക​ളെ നാ​ടു​ക​ട​ത്ത​ണം: ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്


Published: March 11, 2026 12:50 AM IST | Updated: March 11, 2026 12:50 AM IST

കാ​ട്ടാ​ന​ക​ൾ കൃ​ഷി ന​ശി​പ്പി​ച്ച​തി​ൽ പ്ര​തി​ഷേധി​ച്ച ്ന​ട​ത്തി​യ പ്ര​തി​ഷേ​ധസം​ഗ​മം ക​ത്തോ​ലി​ക്ക കോ​ൺ​ഗ​സ് ഗ്ലോബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് ആ​ന്‍റണി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ക​ല്ല​ടി​ക്കോ​ട്: നി​ര​ന്ത​ര​മാ​യി കൃ​ഷി​യി​ട​ത്തി​ൽ ഇ​റ​ങ്ങു​ന്ന കാ​ട്ടാ​ന​ക​ളെ വ​നം​വ​കു​പ്പ് നാ​ടു​ക​ട​ത്ത​ണ​മെ​ന്ന് ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് ആ​ന്‍റ​ണി ആ​വ​ശ്യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ​ദി​വ​സം കാ​ട്ടാ​ന​യി​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​ർ​ഷ​ക​രും പ്ര​ദേ​ശ​വാ​സി​ക​ളും ന​ട​ത്തി​യ പ്ര​തി​ഷേ​ധ​സം​ഗ​മം ഉ​ദ്ഘാ​ട​നംചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​ത്തി​ലൂ​ടെ കൃ​ഷി​യി​ട​ങ്ങ​ൾ സം​ര​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്നും ട്ര​ഞ്ച​ട​ക്ക​മു​ള്ള സു​ര​ക്ഷാക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​പ്പാ​ക്കാ​ൻ അ​ധി​കാ​രി​ക​ൾ ത​യാ​റാ​ക​ണ​മെ​ന്നും സം​ഗ​മം ആ​വ​ശ്യ​പ്പെ​ട്ടു. കൃ​ഷി ന​ശി​പ്പി​ക്കു​ന്ന കാ​ട്ടാ​ന​ക​ളെ പു​ത്തൂ​രി​ലെ മൃ​ഗ​ശാ​ല​യി​ൽ വി​ട​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​ർ​ന്നു. മേ​രി​മാ​ത പ​ള്ളി വി​കാ​രി ഫാ. ​ജോ​ജി വ​ട​ക്കേ​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​മാ​ത്യു ക​ല്ല​ടി​ക്കോ​ട്, രാ​ജേ​ഷ് ന​ടു​വ​ത്താ​നി, ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് പൊ​ന്ന​ങ്കോ​ട് ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ഫ്രാ​ൻ​സി​സ് തു​ടി​യം​പ്ലാ​ക്ക​ൽ, ജോ​ബി കാ​തി​രു​മോ​ളേ​ൽ, തോ​മ​സ് ന​സ്ര​ത്ത്, ജോ​യി വെ​ട്ടം, ഡി​നി​ൽ ജോ​യ്, ജോ​യി തെ​ക്കൃ​പ്പ​റ​മ്പി​ൽ, ച​ന്ദ്ര​ൻ, അ​ഖി​ൽ ബി​നു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Wild animals nattuvishesham local news

Recent News

Corehub Up