കാട്ടുപന്നിയെ വെടിവച്ചു കൊന്നപ്പോൾ.
കൂരാച്ചുണ്ട്: പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കാട്ടുപന്നിവേട്ട ഊർജിതമാക്കി പഞ്ചായത്ത് ഭരണസമിതി. എംപാനൽ ഷൂട്ടർ ചുവപ്പുങ്കൽ രാജേഷിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ വിവിധ വാർഡുകളിൽ കാട്ടുപന്നികളെ വെടിവച്ചു കൊന്നു. കൊന്ന പന്നികളെ വനം വകുപ്പിന്റെ നിർദ്ദേശ പ്രകാരം സംസ്കരിച്ചു.
പഞ്ചായത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നാല് എംപാനൽ ഷൂട്ടർമാരുടെ നേതൃത്വത്തിൽ രാത്രികാല വേട്ട ശക്തമാക്കും. പഞ്ചായത്തിന് അകത്തും പുറത്തുമുള്ള കൂടുതൽ ആളുകളെ ഉൾപ്പെടുത്തി എംപാനൽ ലിസ്റ്റ് വിപുലീകരിക്കും.
കാട്ടുപന്നിശല്യം അനുഭവപ്പെടുന്നവർക്ക് ഇത്തരം ഷൂട്ടർമാരുടെ സേവനം ലഭ്യമാക്കുകയും ചെയ്യും. പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമായതിനെത്തുടർന്നാണ് കാട്ടുപന്നി വേട്ട നടത്തിയത്.
Tags : Wild boars