x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​രി​മ​ണ​ലി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ കാ​ട്ടാ​ന

വെബ് ഡെസ്ക്
Published: July 30, 2026 01:24 AM IST | Updated: July 30, 2026 01:24 AM IST

അ​രി​മ​ണ​ലി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​യ കാ​ട്ടാ​ന.

ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​കു​ണ്ട് അ​രി​മ​ണ​ലി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ പ​ട്ടാ​പ്പ​ക​ൽ കാ​ട്ടാ​ന​യു​ടെ വി​ള​യാ​ട്ടം. സം​സ്ഥാ​ന പാ​ത​യി​ലൂ​ടെ സ​ഞ്ച​രി​ച്ച വ​ഴി​യാ​ത്ര​ക്കാ​രും ബൈ​ക്ക് യാ​ത്രി​ക​രും ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴയ്​ക്ക്.
ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം നാ​ല​രയോ​ടെ​യാ​ണ് ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലെ​ത്തി കൊ​ന്പ​ൻ ഭീ​തി പ​ര​ത്തി​യ​ത്. അ​ട​ക്കാ​ക്കു​ണ്ട് വ​ന​മേ​ഖ​ല​യി​ൽനി​ന്ന് കേ​ര​ള എ​സ്റ്റേ​റ്റ് മ​ല​വാ​രം വ​ഴി എ​ത്തി​യ കൊ​ന്പ​ൻ അ​രി​മ​ണ​ൽ സ്നേ​ഹ സ​ദ​ൻ ആ​ശ്ര​മ​ത്തി​നു സ​മീ​പം വ​ഴി​യി​ലൂ​ടെ​യാ​ണ് സം​സ്ഥാ​ന പാ​ത​യി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലെ​ത്തി​യ​തെ​ന്നാ​ണ് നി​ഗ​മ​നം.

കാ​ട്ടാ​ന​യെ ജ​ന​വാ​സകേ​ന്ദ്ര​ത്തി​ൽനി​ന്ന് അ​ക​റ്റി അ​പ​ക​ടം ഒ​ഴി​വാ​ക്കാ​ൻ പ്ര​ദേ​ശ​വാ​സി​ക​ൾ പ​ട​ക്കം പൊ​ട്ടി​ച്ചും പാ​ട്ട​കൊ​ട്ടി​യും ശ​ബ്ദ​മു​ണ്ടാ​ക്കി​യെ​ങ്കി​ലും ആ​ന, അ​രി​മ​ണ​ലി​ലെ കു​രി​ക്ക​ൾ എ​സ്റ്റേ​റ്റി​ലേ​ക്ക് ക​ട​ന്ന് അ​വി​ടെ നി​ല​യു​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു. കൊ​ന്പ​ൻ വ​ന്ന വ​ഴി​യി​ൽ വ​ൻ കൃ​ഷി നാ​ശ​വും വ​രു​ത്തി​യി​ട്ടു​ണ്ട്.

അ​രി​മ​ണ​ൽ ഭാ​ഗ​ത്തേ​ക്ക് ഇ​തു​വ​രെ കാ​ട്ടാ​ന​യു​ടെ ശ​ല്യം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും അ​ടു​ത്ത​യി​ടെ​യാ​ണ് ക​ടു​വ​യു​ടെ​യും പു​ലി​യു​ടെ​യും സാ​ന്നി​ധ്യം പ്ര​ദേ​ശ​ത്ത് അ​നു​ഭ​വ​പ്പെ​ട്ട​തെ​ന്നും ക​ർ​ഷ​ക​രാ​യ നെ​ടി​യ​കാ​ലാ​യി​ൽ ബാ​ബു​വും തെ​ക്കേ​ൽ ഷാ​ജി​യും പ​റ​ഞ്ഞു. ജ​ന​വാ​സ കേ​ന്ദ്ര പ​ങ്ങ​ളി​ലെ​ത്തി ഭീ​തി പ​ര​ത്തു​ന്ന വ​ന്യ​മൃ​ഗ​ങ്ങ​ളെ നി​യ​ന്ത്രി​ക്കാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നാ​ണ് വി​വി​ധ ക​ർ​ഷ​ക സം​ഘ​ട​ന​ക​ളും ക​ർ​ഷ​ക​രും ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Tags : Nattuvishesham Districtnews Arimanal

Recent News

Corehub Up