ചെറുപുഴ പഞ്ചായത്തിൽ നടന്ന സന്നദ്ധ സംഘടനകളുടെ യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ലൈസമ്മ പനയ്ക്കൽ പ്രസംഗിക്കുന്നു.
ചെറുപുഴ: ചെറുപുഴ പഞ്ചായത്തിൽ ദുരിതാശ്വാസഫണ്ട് രൂപവത്കരിക്കാൻ സന്നദ്ധ സംഘടനക ളുടെയും പഞ്ചായത്തംഗങ്ങളുടെയും ജനപ്രതിനിധികളുടെയും യോഗം തീരുമാനിച്ചു. ചെറുപുഴ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലും നിരവധി കുടുംബങ്ങളാണ് ദുരിതത്തിലായത്. ഇവരെ സഹായിക്കാനും രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽ പ്പെട്ട തിരുവനന്തപുരം സ്വദേശി ആർ. രാജേഷിന്റെ കുടുംബത്തെ സഹായിക്കാനുമാണ് ഫണ്ട് സമാഹരിക്കുന്നത്.
ഇതിനായി ദുരിതാശ്വാസ സഹായ കമ്മിറ്റി രൂപവത്കരിക്കാനും പ്രത്യേക ബാങ്ക് അക്കൗണ്ട് എടുക്കാനും യോഗം തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലൈസമ്മ പനയ്ക്കൽ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് സതീശൻ കാർത്തികപ്പള്ളി, സ്ഥിരംസമിതി അധ്യക്ഷൻമാരായ കെ.ഡി. പ്രവീൺ, ലീന വില്യം, പഞ്ചായത്ത് സെക്രട്ടറി ബിറ്റാജ് തോമസ്, വിവിധ സംഘടന പ്രതിനിധികളായ കെ.കെ. സുരേഷ് കുമാർ, ജെ. സെബാസ്റ്റ്യൻ, എം.വി. ശശി, ഷാജൻ ജോസ്, പി.കെ. ചന്ദ്രശേഖരൻ, ജോൺസൺ സി. പടിഞ്ഞാത്ത്, രാജു മൂലേക്കാട്ടിൽ, ജോസ് തടത്തിൽ, പി.എം. സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.