x
ad
Mon, 28 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

1300ലേ​റെ കു​ടും​ബ​ങ്ങ​ൾ ക​ണ്ണി​ക​ളാ​യി, ഒ​രു മ​ണി​ക്കൂ​റി​ൽ സ​മ്പൂ​ർ​ണ ബൈ​ബി​ൾ പ​ക​ർ​പ്പ് റെ​ഡി

വെബ് ഡെസ്ക്
Published: September 28, 2026 01:44 AM IST | Updated: September 28, 2026 01:44 AM IST

കു​റ​വി​ല​ങ്ങാ​ട് ഇ​ട​വ​ക​യി​ൽ ന​ട​ന്ന ബൈ​ബി​ൾ പ​ക​ർ​ത്തി​യെ​ഴു​ത്തി​ൽ​നി​ന്ന്.

കു​റ​വി​ല​ങ്ങാ​ട്: 1300ലേ​റെ കു​ടും​ബ​ങ്ങ​ളു​ടെ തൂ​ലി​ക​യി​ലൂ​ടെ തി​രു​വ​ച​ന​ത്തി​ന്‍റെ ച​രി​ത്രം എ​ഴു​തി കു​റ​വി​ല​ങ്ങാ​ട് ഇ​ട​വ​ക. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റു​മു​ത​ൽ ഏ​ഴു വ​രെ​യു​ള്ള ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ വി​ശു​ദ്ധ ബൈ​ബി​ൾ പൂ​ർ​ണ​മാ​യും പ​ക​ർ​ത്തിയെഴു​തി​യാ​ണ് ഇ​ട​വ​ക പു​തി​യ ച​രി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യ​ത്.

മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം അ​ർ​ക്ക​ദി​യാ​ക്കോ​ൻ തീ​ർ​ഥാ​ട​ന ഇ​ട​വ​ക​യി​ലെ കു​ടും​ബ കൂ​ട്ടാ​യ്മ​യാ​ണ് പു​തി​യ തി​രു​വ​ച​ന​യാ​ത്ര ഇ​ട​വ​കാം​ഗ​ങ്ങ​ൾ​ക്ക് സ​മ്മാ​നി​ച്ച​ത്. 81 യൂ​ണി​റ്റു​ക​ളി​ലാ​യു​ള്ള കു​ടും​ബ കൂ​ട്ടാ​യ്മ​യി​ലെ ഓ​രോ യൂ​ണി​റ്റു​ക​ളി​ലു​മു​ള്ള 16 കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​തം വി​ശു​ദ്ധ ഗ്ര​ന്ഥ​ത്തി​ലെ നി​ശ്ചി​ത അ​ധ്യാ​യ​ങ്ങ​ൾ ഏ​ൽ​പ്പി​ച്ച് എ​ഴു​തി തി​രി​കെ വാ​ങ്ങി​യാ​ണ് വേ​റി​ട്ട മു​ന്നേ​റ്റം ന​ട​ത്തി​യ​ത്.

ബൈ​ബി​ൾ പ​ക​ർ​ത്തി എ​ഴു​തു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ഓ​രോ കു​ടും​ബ​വും അ​തേ അ​ധ്യാ​യം വാ​യി​ക്കു​ക​യും ചെ​യ്ത​തോ​ടെ സ​മ്പൂ​ർ​ണ ബൈ​ബി​ൾ പാ​രാ​യ​ണ​ത്തി​നും ഇ​ട​വ​ക ആ​തി​ഥ്യ​മ​രു​ളി. ലോ​ഗോ​സ് ക്വി​സ് പ​രീ​ക്ഷ​യ്ക്ക് പി​ന്നാ​ലെ​യാ​ണ് ബൈ​ബി​ൾ പ​ക​ർ​ത്തി​യെ​ഴു​ത്ത് ന​ട​ത്തി​യ​ത്. വൈ​ദി​ക​രും പ​ള്ളി​യോ​ഗം പ്ര​തി​നി​ധി​ക​ളും കു​ടും​ബ കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ളും ര​ച​ന​യി​ൽ പ​ങ്കാ​ളി​ക​ളാ​യി.

ഉ​ല്പ​ത്തി പു​സ്ത​ക​ത്തി​ലെ ആ​ദ്യ അ​ധ്യാ​യം എ​ഴു​തി ര​ച​ന​യു​ടെ ഉ​ദ്ഘാ​ട​നം ആ​ർ​ച്ച്പ്രീ​സ്റ്റ് ഫാ. ​ഡോ. തോ​മ​സ് മേ​നാ​ച്ചേ​രി നി​ർ​വ​ഹി​ച്ചു.
സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ജോ​സ​ഫ് മ​ണി​യ​ഞ്ചി​റ, ഫാ. ​ജോ​സ​ഫ് ചൂ​ര​ക്ക​ൽ, ഫാ. ​ജോ​വാ​നി കു​റു​വാ​ച്ചി​റ, കു​ടും​ബ കൂ​ട്ടാ​യ്മ ജ​ന​റ​ൽ ലീ​ഡ​ർ ബോ​ബി​ച്ച​ൻ നി​ധീ​രി, സോ​ൺ ലീ​ഡ​ർ​മാ​ർ, സോ​ൺ സെ​ക്ര​ട്ട​റി​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽകി.

Tags : NattuVishesham DistrictNews

Recent News

Corehub Up