x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭാ​ര്യ​മാ​രു​ടെ സെ​ൻ​സ​സ് ഡ്യൂ​ട്ടി: യ​ഥാ​ർ​ഥ ജോ​ലി ഭ​ർ​ത്താ​ക്ക​ന്മാ​ർ​ക്ക്

വെബ് ഡെസ്ക്
Published: July 15, 2026 12:33 AM IST | Updated: July 15, 2026 12:33 AM IST

പ്രതീകാത്മക ചിത്രം

കു​റ​വി​ല​ങ്ങാ​ട്: അ​ധ്യാ​പി​ക​മാ​രെ സെ​ൻ​സ​സ് ജോ​ലി​ക്ക് നി​യോ​ഗി​ച്ച​ത് ഇ​ര​ട്ടി പ​ണി​യാ​യ​ത് ഭ​ർ​ത്താ​ക്ക​ന്മാ​ർ​ക്ക്. ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഭ​ർ​ത്താ​ക്ക​ന്മാ​ർ അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ ഭാ​ര്യ​മാ​ർ​ക്കൊ​പ്പം മു​ഴു​വ​ൻ സ​മ​യ​വും സെ​ൻ​സ​സ് ഡ്യൂ​ട്ടി​യി​ലാ​ണ്.
പ​ല​യി​ട​ങ്ങ​ളി​ലും അ​ധി​കൃ​ത​ർ ന​ൽ​കി​യ മാ​പ്പു​മാ​യി പ​ര​ക്കം പാ​യു​ന്ന​തി​ന് മു​ന്നി​ൽ നി​ൽ​ക്കു​ന്ന​ത് ഭ​ർ​ത്താ​ക്ക​ന്മാ​രാ​ണ്. ശാ​സ്ത്രീ​യ​മാ​യ അ​തി​രു​ക​ൾ അ​ത്ര വ്യ​ക്ത​മാ​കാ​ത്ത രീ​തി​ക്കാ​ണ് സ്ഥ​ലം നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യി​ട്ടു​ള്ള​ത്. വീ​ടു​ക​ളു​ടെ എ​ണ്ണ​മോ, വീ​ട്ടു​ന​മ്പ​രോ ല​ഭി​ച്ചി​രു​ന്നെ​ങ്കി​ൽ ഇ​തി​നേ​ക്കാ​ൾ എ​ളു​പ്പ​മാ​കു​മാ​യി​രു​ന്നെ​ങ്കി​ലും ല​ഭി​ച്ച ഭൂ​പ്ര​ദേ​ശ​ത്തെ മു​ഴു​വ​ൻ വീ​ടു​ക​ളും ക​ണ്ടെ​ത്താ​ൻ സെ​ൻ​സ​സ് ഡ്യൂ​ട്ടി​യി​ലു​ള്ള​വ​ർ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്.

ഭ​ർ​ത്താ​ക്ക​ന്മാ​ർ വാ​ഹ​ന​ങ്ങ​ളു​മാ​യി അ​ധ്യാ​പി​ക​മാ​രു​മാ​യി വീ​ടു​ക​ൾ ക​യ​റി​യി​റ​ങ്ങു​ന്ന കാ​ഴ്ച സാ​ധാ​ര​ണ​മാ​യി​ട്ടു​ണ്ട്.

പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, ആ​ശാ​വ​ർ​ക്ക​ർ​മാ​ർ, അ​ങ്ക​ണ​വാ​ടി ടീ​ച്ച​ർ​മാ​ർ എ​ന്നി​ങ്ങ​നെ ഒ​ട്ടേ​റെ ആ​ളു​ക​ളെ ആ​ശ്ര​യി​ച്ചാ​ണ് സെ​ൻ​സ​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്. കാ​ര്യ​മാ​യ പ്ര​ച​ര​ണ​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും മു​ഴു​വ​ൻ വി​വ​ര​ങ്ങ​ളും കൃ​ത്യ​മാ​യി ന​ൽ​കാ​ൻ വി​സ​മ്മ​തി​ക്കു​ന്ന​വ​ർ സെ​ൻ​സ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ത​ല​വേ​ദ​ന സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.

സെ​ൻ​സ​സി​ന്‍റെ ഭാ​ഗ​മാ​യി വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ എ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ദു​ര​നു​ഭ​വ​ങ്ങ​ളും ഉ​ണ്ടാ​യി​ട്ടു​ണ്ട്. സ​ർ​ക്കാ​രി​ൽ​നി​ന്ന് എ​ത്തു​ന്ന​വ​ർ എ​ന്ന പേ​രി​ൽ ആ​ക്ഷേ​പ​ങ്ങ​ളും പ​രാ​തി​ക​ളും ഒ​ട്ടേ​റെ സ്ഥ​ല​ങ്ങ​ളി​ൽ ഇ​വ​രെ തേ​ടി എ​ത്തി​യി​ട്ടു​ണ്ട്. പ്ര​ഖ്യാ​പ​ന​ങ്ങ​ൾ പ​ല​തും ഉ​ണ്ടാ​യെ​ങ്കി​ലും ഒ​ന്നും ല​ഭി​ച്ചി​ല്ലെ​ന്ന പ​രാ​തി​ക​ളോ​ടെ​യാ​ണ് പ​ല​രും എ​ന്യൂ​മ​റേ​റ്റ​ർ​മാ​രെ സ്വീ​ക​രി​ക്കു​ന്ന​ത്.

Tags :

Recent News

Corehub Up