x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​റ​ള​ത്ത് മ​ലാ​ന്‍റെ കു​ത്തേ​റ്റ് തൊ​ഴി​ലാ​ളി​ക്ക് പ​രി​ക്ക്


Published: March 14, 2026 02:12 AM IST | Updated: March 14, 2026 02:12 AM IST

ആ​റ​ളം പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ കാ​ട് വെ​ട്ടി​ത്തെളി​ക്കു​ന്ന​തി​നി​ട​യി​ൽ മ​ലാ​ന്‍റെ കു​ത്തേ​റ്റ് പ​രി​ക്കേ​റ്റ തൊ​ഴി​ലാ​ളി മ​നോ​ജ്.

ഇ​രി​ട്ടി: ആ​റ​ളം ഫാം ​പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ കാ​ടു വെ​ട്ടി​ത്തെ​ളി​യി​ക്കു​ന്ന​തി​നി​ടെ മ​ലാ​ന്‍റെ കു​ത്തേ​റ്റ് തൊ​ഴി​ലാ​ളി​ക്ക് പ​രി​ക്കേ​റ്റു. ആ​റ​ളം ഫാ​മി​ലെ മ​നോ​ജി​നാ​ണ് (46) പ​രി​ക്കേ​റ്റ​ത്. വെ​ള്ളി​യാ​ഴ്ച്ച രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

പ​ത്താം ബ്ലോ​ക്ക് ആ​ന​മു​ക്കി​ൽ കാ​ടു​വെ​ട്ട് യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് കാ​ട് തെ​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് മ​ലാ​ന്‍റെ കു​ത്തേ​റ്റ​ത്. പ​രി​ക്കേ​റ്റ മ​നോ​ജി​നെ ഉ​ട​ൻ ആ​റ​ളം ഫാം ​പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ പ്ര​ഥ​മ ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം പേ​രാ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി ലേ​ക്ക് മാ​റ്റി. ക​ഴി​ഞ്ഞ​ദി​വ​സം പ​ത്താം ബ്ലോ​ക്കി​ലെ അ​നീ​ഷി​നെ കാ​ട്ടാ​ന കു​ത്തി​ക്കൊ​ന്ന​തി​ന് ശേ​ഷം പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി​രു​ന്നു. ജ​ന​വാ​സമി​ല്ലാ​ത്ത ഭാ​ഗ​ങ്ങ​ളി​ലെ കാ​ട് വെ​ട്ടി​ത്തെ​ളി​ക്ക​ണ​മെ​ന്ന താ​മ​സ​ക്കാ​രു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ് പ്ര​വൃ​ത്തി ആ​രം​ഭി​ച്ച​ത്. പൊ​ന്ത​ക്കാ​ടു​ക​ളി​ലാ​ണ് കാ​ട്ടാ​ന​യും പ​ന്നി​യും മ​ലാ​മാ​നു​മൊ​ക്കെ താ​വ​ള​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

Tags : Aralam nattuvishesham local news

Recent News

Corehub Up