തൊഴിലാളിയെ മലപ്പുറം അഗ്നിരക്ഷാസേന താഴെയിറക്കുന്നു.
മലപ്പുറം: മരത്തിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയ ഇതരസംസ്ഥാന തൊഴിലാളിയെ അഗ്നിരക്ഷാസേന താഴെയിറക്കി. മലപ്പുറം പാസ്പോർട്ട് ഓഫിസിന് എതിർവശത്തെ കോട്ടക്കുന്ന് റോഡിൽ തിങ്കളാഴ്ച രാത്രി 12 ഓടെയാണ് ആസാം സ്വദേശി സൈനുൽ ഇസ്ലാം (26) തൊട്ടടുത്തുള്ള
വലിയ മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. വിവരം അറിഞ്ഞ് മലപ്പുറം അഗ്നിരക്ഷാസേനാംഗങ്ങൾ സ്ഥലത്തെത്തി സുരക്ഷയ്ക്കായി വല വിരിച്ചു.
40 അടി ഉയരമുള്ള മരത്തിന്റെ മുകളിൽ അറ്റത്ത് ബലമില്ലാത്ത കൊന്പിലിരുന്ന് പരാക്രമം കാട്ടിയ യുവാവിനെ അനുനയിപ്പിച്ച് കയറും കോണിയും ഉപയോഗിച്ച് വലയുടെ സഹായത്തോടെ താഴെയിറക്കുകയായിരുന്നു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ പ്രതീഷിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ മനോജ്, അമൽ, ബൈജു, ജോയ്, അഭിജിത്, അജ്മൽ എന്നിവരുടെ സഹായത്തോടെ ഓഫിസർമാരായ പി. മുഹമ്മദ് ഷിബിൻ, വി.പി. നിഷാദ്, അഭിലാഷ് എന്നിവർ സാഹാസകമായി മരത്തിൽ കയറിയാണ് യുവാവിനെ ഒന്നരമണിക്കൂർ ശ്രമത്തിനൊടുവിൽ സുരക്ഷിതമായി താഴെ ഇറക്കിയത്. തുടർന്ന് യുവാവിനെ പൊലിസിന് കൈമാറി.
Tags : Nattuvishesham Districtnews Deepikanews