x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ടു​വാ​യൂ​ർ മേ​രി​യ​ൻ കോ​ള​ജി​ൽ ലോ​ക ജ​ന​സം​ഖ്യാ ദി​നാ​ച​ര​ണം


Published: July 11, 2026 01:33 AM IST | Updated: July 11, 2026 01:33 AM IST

കൊ​ടു​വാ​യൂ​ർ: ലോ​ക ജ​ന​സം​ഖ്യാ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കൊ​ടു​വാ​യൂ​ർ മേ​രി​യ​ൻ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ വി​വി​ധ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു.
പ​രി​പാ​ടി​ക​ളു​ടെ തു​ട​ക്ക​മാ​യി വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ഒ​പ്പി​ട്ട ‘മൈ ​പ്രോ​മി​സ് ഫോ​ർ ദി ​പോ​പ്പു​ലേ​ഷ​ൻ’ എ​ന്ന ബോ​ർ​ഡി​ൽ സ്വ​ന്തം കൈ​വി​ര​ൽ അ​ട​യാ​ളം പ​തി​പ്പി​ച്ചു​കൊ​ണ്ടു​ള്ള വേ​റി​ട്ട കാ​ന്പ​യി​ൻ ശ്ര​ദ്ധേ​യ​മാ​യി. തു​ട​ർ​ന്ന് ന​ട​ന്ന ച​ട​ങ്ങ് ക​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല ടീ​ച്ചേ​ഴ്സ് എ​ഡ്യു​ക്കേ​ഷ​ൻ സെ​ന്‍റ​ർ പ്രി​ൻ​സി​പ്പ​ൽ ഡോ. ​സ​ണ്ണി രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡോ. ​പ്രീ​മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​സം​ഖ്യാ വ​ള​ർ​ച്ച, സു​സ്ഥി​ര വി​ക​സ​നം, സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്വം എ​ന്നീ വി​ഷ​യ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി വി​ദ്യാ​ർ​ഥി​ക​ൾ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. ഇ​ക്ക​ണോ​മി​ക്സ് വി​ഭാ​ഗം ര​ണ്ടാം​വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ക​ലാ​പ​രി​പാ​ടി​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി​യ​ത്.

ഇ​തി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ഡി​ബേ​റ്റി​ൽ ഇ​ക്ക​ണോ​മി​ക്സ് ര​ണ്ടാം​വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ളും ഹി​സ്റ്റ​റി മൂ​ന്നാം​വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ളും മാ​റ്റു​ര​ച്ചു. സി​സ്റ്റ​ർ ഡോ. ​പ്രീ​മ മോ​ഡ​റേ​റ്റ​റാ​യി.
ഇ​ക്ക​ണോ​മി​ക്സ് അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ പ്ര​ജി​ത, കോ​മേ​ഴ്സ് അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ഹി​മ എ​ന്നി​വ​ർ പ​രി​പാ​ടി​യു​ടെ കോ- ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യി.

Tags : Nattuvishesham District News

Recent News

Corehub Up