ആലപ്പുഴ: സെന്റ് മൈക്കിൾസ് സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ ജൂലൈ 11 ലോക ജനസംഖ്യാദിനം ആചരിച്ചു. കുട്ടികൾ സ്കൂൾ അങ്കണത്തിൽ വിദ്യാർഥി പിരമിഡ് തീർത്തു. മാനേജർ ഫാ. ജോസ് മുകളേൽ അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ ജോസഫ് ചാക്കോ ഉദ്ഘാടനം ചെയ്തു.
ഫാ. ബിനു കൂട്ടുമ്മേൽ, ഫാ. ജോസഫ് കുട്ടി പാറത്താനം, ജോഷി ജോർജ്, രേഖാ തോമസ്, ആൻസി ജോർജ്, ലിനി എം. ജോർജ്, ജെ. മെജി, പുതുക്കുടി, ജോമോൾ ജോസഫ്, എമിൽ കെ. സജിത്ത് എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham District News