കഠിനംകുളം : മൂന്ന് പവൻ സ്വർണം കവർന്ന കേസിൽ യുവാവ് അറസ്റ്റിൽ. ചിറ്റാറ്റ്മുക്ക് പുന്നക്കാട് മണക്കാട്ട് വിളാകം വീട്ടിൽ സബീനയുടെ വീട്ടിൽനിന്ന് മൂന്ന് പവൻ സ്വർണാഭരണങ്ങൾ കവർന്ന കേസിൽ കണിയാപുരം റെയിൽവേ ഗേറ്റിന് സമീപം തയ്യൽക്കടയ്ക്ക് മുകളിലെ ഫ്ലാറ്റിൽ വാടകയ്ക്ക് താമസിക്കുന്ന ചാന്നാങ്കര അണക്കപ്പിള്ള സ്വദേശി ഷമീർ (26) ആണ് കഠിനംകുളം പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. കഠിനംകുളം ഇൻസ്പെക്ടർ കെ.സുനുമോന്റെ മേൽനോട്ടത്തിലാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.