x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ല്‍

വെബ് ഡെസ്ക്
Published: August 17, 2026 02:25 AM IST | Updated: August 17, 2026 02:25 AM IST

നി​യാ​സിനെ എംഡിഎംഎയുമായി പിടികൂടിയപ്പോൾ

ക​ല്‍​പ്പ​റ്റ: കാ​റി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന 10. 418 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ഒ​രാ​ള്‍ പി​ടി​യി​ലാ​യി. മു​ട്ടി​ല്‍ പി​ലാ​ക്കു​ല്‍ നി​യാ​സ് കോ​യ (35) ആ​ണ് എ​ക്‌​സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ഓ​പ്പ​റേ​ഷ​ന്‍ ത​ണ്ട​റി​ന്‍റെ​യും ഓ​ണം സ്‌​പെ​ഷ​ല്‍ ഡ്രൈ​വി​ന്‍റെ​യും ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കെ​എ​ല്‍ 07 സെ​ഡ് 6503 ടൊ​യോ​ട്ട ക്വാ​ളി​സ് കാ​റി​ല്‍ എം​ഡി​എം​എ ക​ണ്ടെ​ത്തി​യ​ത്. മു​ട്ടി​ല്‍, പാ​റ​ക്ക​ല്‍ ഭാ​ഗ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് വി​ദ്യാ​ര്‍​ഥി​ക​ളെ​യും യു​വാ​ക്ക​ളെ​യും ല​ക്ഷ്യ​മി​ട്ടാ​ണ് ഇ​യാ​ള്‍ മ​യ​ക്കു​മ​രു​ന്ന് വി​ല്‍​പ​ന ന​ട​ത്തു​ന്ന​തെ​ന്നും മ​യ​ക്കു​മ​രു​ന്ന് ശ്രം​ഖ​ല​യി​ലെ മ​റ്റ് ആ​ളു​ക​ളെ​കു​റി​ച്ചും ഇ​യാ​ളു​ടെ വ​ല​യി​ല്‍ അ​ക​പ്പെ​ട്ട വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​ട​ക്ക​മു​ള്ള ആ​ളു​ക​ളെ​ക്കു​റി​ച്ചും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും എ​ക്‌​സൈ​സ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

വ​യ​നാ​ട് എ​ക്‌​സൈ​സ് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് സ്‌​ക്വാ​ഡി​ലെ സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക​ട​ര്‍ എം.​കെ. സു​നി​ലി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എം.​ജെ. സ​ജി​ന്‍, പ്രി​വ​ന്‍റീ​വ് ഓ​ഫി​സ​ര്‍ കെ.​ജി. വി​ജി​ത്ത്, പ്രി​വെ​ന്‍റീ​വ് ഓ​ഫി​സ​ര്‍ ഗ്രേ​ഡ് എം.​എ. ര​ഘു, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫി​സ​ര്‍ വി. ​സു​ധീ​ഷ്, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫി​സ​ര്‍ സു​ദി​വ്യ ഭാ​യ്, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫി​സ​ര്‍ ഡ്രൈ​വ​ര്‍ കെ. ​പ്ര​സാ​ദ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up