x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​വ​ർ​ഹൗ​സി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക്കി​ടെ യു​വാ​വി​നു പാ​മ്പു​ക​ടി​യേ​റ്റു


Published: May 11, 2026 01:26 AM IST | Updated: May 11, 2026 01:26 AM IST

ക​ല്ല​ടി​ക്കോ​ട്: മീ​ൻ​വ​ല്ലം ഹൈ​ഡ്രോ ഇ​ല​ക്ട്രി​ക്ക് പ്രോ​ജ​ക്ടി​നു കീ​ഴി​ലു​ള്ള പ​വ​ർ​ഹൗ​സി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക്കി​ട​യി​ൽ യു​വാ​വി​നു പാ​മ്പു​ക​ടി​യേ​റ്റു. ക​രാ​ർ തൊ​ഴി​ലാ​ളി​യാ​യ കാ​സ​ർ​ഗോ​ഡ് വെ​ള്ള​രി​ക്കു​ണ്ട് ബ​ളാ​ല് കു​ഴി​ങ്ങാ​ട് പാ​റ​ക്കാ​ട്ട് വീ​ട്ടി​ൽ കൃ​ഷ്‌​ണ​ൻ (38) നാ​ണ് പാ​മ്പ് ക​ടി​യേ​റ്റ​ത്. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ട​ര​യ്ക്കാ​യി​രു​ന്നു സം​ഭ​വം.

പ​വ​ർ​ഹൗ​സി​ലേ​യ്ക്കു​ള്ള പെ​ൻ​സ്റ്റോ​ക്ക് പൈ​പ്പി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് പാ​ന്പു​ക​ടി​യേ​റ്റ​ത്. ഉ​ട​ൻ​ത​ന്നെ പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​ണ​ലി വ​ർ​ഗ​ത്തി​ൽ​പ്പെ​ട്ട പാ​മ്പാ​ണ് ക​ടി​ച്ച​ത്. പാ​ന്പി​നെ പി​ടി​കൂ​ടു​ക​യും ചെ​യ്തു. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ന്ന കൃ​ഷ്ണ​ന്‍റെ ആ​രോ​ഗ്യ നി​ല​യി​ൽ പു​രോ​ഗ​തി​യു​ള്ള​താ​യി ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

Tags : Young man nattuvishesham local news

Recent News

Corehub Up