വിഴിഞ്ഞം: ഓവർടേക്ക് ചെയ്യുന്നതിനിടെ കെഎസ്ആർടിസി ബസ് തട്ടി നിയന്ത്രണം തെറ്റി റോഡിൽ വീണ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കോട്ടപ്പുറം കരിമ്പള്ളിക്കര ചരുവിളകോളനിയിൽ അന്തോണിയുടെ മകൻ വർഗീസ് (30) ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം മുന്നോടെ വിഴിഞ്ഞം - കളിയിക്കാവിള റോഡിൽ തെന്നൂർ ക്കോണത്തിനു സമീപമായിരുന്നു അപകടം.
മുക്കോലയിൽ നിന്നും വിഴിഞ്ഞത്ത് പോവുകയായിരുന്ന സ്കൂട്ടറിന്റെ പിന്നിൽ അതെ ദിശയിലേക്ക് പോവുകയായിരുന്ന ബസ് ഇടിക്കുകയായിരുന്നു. മത്സ്യത്തൊഴിലാളിയാണ് വർഗീസ്.
Tags : hit by bus Varghese death scooter accident