പ്രണവ്
മല്ലപ്പള്ളി: സ്കൂട്ടർ മതിലിൽ ഇടിച്ച് യുവാവ് മരിച്ചു. കുരമ്പാല പുന്തലപടിയിൽ പ്രസന്നന്റെ മകൻ പ്രണവ് (26) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ 4.30ന് കുന്നന്താനം മാന്നാനം ചാഞ്ഞോടിയിലായിരുന്നു അപകടം. പ്രണവ് സഞ്ചരിച്ച സ്കൂട്ടർ നിയന്ത്രണം വിട്ട് മതിലിലും വൈദ്യുത പോസ്റ്റിലും ഇടിച്ച് മറിയുകയായിരുന്നു. പ്രഭാത സവാരിക്ക് ഇറങ്ങിയവരാണ് പരിക്കേറ്റ് റോഡിൽ കിടന്ന പ്രണവിനെ കാണുന്നത്.
വിവരമറിഞ്ഞ് എത്തിയ പോലീസ് തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രണവിനെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചെങ്ങന്നൂർ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. മാതാവ്: ശ്രീജ. സഹോദരൻ: പ്രജിത്. സംസ്കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ.
Tags : Nattuvishesham DistrictNews DeepikaNews dies