പ്രതീകാത്മക ചിത്രം
കൂരാച്ചുണ്ട്: കക്കയം ഡാം സൈറ്റ് റോഡിലുണ്ടായ വാഹനാപകടത്തിൽ കക്കയം ഹൈഡൽ ടൂറിസം ജീവനക്കാരന് പരിക്കേറ്റു. കൂരാച്ചുണ്ട് സ്വദേശിയായ പരീക്കൽ ഷിബിൻ ജോസ് (46)നാണ് പരിക്കേറ്റത്.
കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ മണ്ണനാൽ താഴെ ഭാഗത്ത് നിന്ന് ഷിബിൻ സഞ്ചരിച്ച വാഹനം എതിർ ദിശയിൽ നിന്ന് സൈഡ് മാറി വന്ന കാറിൽ തട്ടാതിരിക്കാൻ ബ്രേക്ക് ചെയ്തപ്പോഴാണ് അപകടമേറ്റത്. തോളെല്ലിന് പൊട്ടൽ സംഭവിച്ച ഷിബിൻ ഓമശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.