വിനീഷ് ബിജു
പുല്ലാട്: സ്കൂട്ടറും സ്കോര്‍പിയോയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വെണ്ണിക്കുളം പടുതോട് ചാവര്ണക്കാട് ബിജു-സുമ ദമ്പതികളുടെ മകന് വിനീഷ് ബിജു (30) ആണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രി 11.30ന് പുല്ലാട് ജംഗ്ഷനു സമീപം പോസ്റ്റ് ഓഫീസിനു മുന്നിലായിരുന്നു അപകടം.
സ്വകാര്യസ്ഥാപനത്തിൽ ജോലിക്കാരനായിരുന്ന വിനീഷ് കോഴഞ്ചേരി ഭാഗത്തുനിന്നു വരികയായിരുന്നു. എതിർദിശയിൽ വന്ന കാറാണ് ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ വിനീഷിനെ കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംസ്കാരം നാളെ ഒന്നിന് മുക്കുഴിക്കല്‍ (നാരകത്താനി) ചര്‍ച്ച് ഓഫ് ഗോഡ് സെമിത്തേരിയില്‍. ഭാര്യ: രേഷ്മ. മക്കള്‍: ഇവാന്, എമീമ. കോയിപ്രം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
Tags : dies NattuVishasham DistrictNews