തലയണ വിതരണം ഫ്ലാഗ് ഓഫ് പഴകുളം മധു എംഎൽഎ നിർവഹിക്കുന്നു.
റാന്നി: ഇന്ത്യൻ യൂത്ത് കോൺഗ്രസിന്റെ 66-ാം സ്ഥാപകദിനത്തിൽ റാന്നി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷങ്ങൾ മാറ്റിവച്ച് അവർ സമാധാനത്തോടെ തല ചായ്ക്കട്ടെ എന്ന ആശയത്തോടെ റാന്നിയുടെ വിവിധ പ്രദേശങ്ങളിലെ പ്രളയം ബാധിച്ച വീടുകളിൽ തലയിണകൾ വിതരണം ചെയ്തു. ഐഒസി ഓസ്ട്രേലിയ കേരള ചാപ്റ്ററിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പഴകുളം മധു എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് റിജോ റോയി തോപ്പിൽ അധ്യക്ഷത വഹിച്ചു. സിബി താഴത്തില്ലത്ത്, മോഹനചന്ദ്രൻ, അബിനു മഴുവഞ്ചേരിൽ, പ്രഭുരാജ് ഈട്ടികാലായിൽ, ബെനോനി പാലച്ചുവട്, ഡേവിഡ് പെരുനാട്, സച്ചിൻ ഗീവർഗീസ്, ഫെബിൻ ജെയിംസ്, ലിജോ, ക്രിസ്റ്റോ, സിജോ, ബിജിൻ എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Youth Congress