യൂത്ത് കോൺഗ്രസ് ഇരിക്കൂർ നിയോജക മണ്ഡലം കമ്മിറ്റി ലീഡേഴ്സ് മീറ്റ് പാലക്കയംതട്ട് ഹിൽടോപ്പ് റിസോർട്ടിൽ മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘ
പാലക്കയംതട്ട്: യൂത്ത് കോൺഗ്രസ് ഭരണവിലാസം സംഘടനയായി മാറരുതെന്നും സർക്കാർ ശരിയായ ദിശയിൽ സഞ്ചരിച്ചില്ലെങ്കിൽ തിരുത്തൽ ശക്തിയായി പ്രവർത്തിക്കാൻ യൂത്ത് കോൺഗ്രസിന് കഴിയണമെന്നും മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. യൂത്ത് കോൺഗ്രസ് ഇരിക്കൂർ നിയോജകമണ്ഡലം ക്യാമ്പ് ‘യുഗാദി 2026’ പാലക്കയംതട്ട് ഹിൽടോപ്പ് റിസോർട്ടിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് ഭരണത്തിലിരുന്ന മുൻകാലങ്ങളിൽ തിരുത്തൽ ശക്തി എന്ന നിലയിൽ ശക്തമായി പ്രവർത്തിച്ചിരുന്ന പാരന്പര്യമുള്ള സംഘടനയാണ് യൂത്ത് കോൺഗ്രസ്.
സിപിഎം ഭരിക്കുന്പോൾ ഉന്നത നേതാക്കളോടുള്ള വിധേയത്വ സൂചകമായി മൗനം പാലിക്കുന്ന ഡിവൈഎഫ്ഐയെ പോലെ ഒരിക്കലും യൂത്ത് കോൺഗ്രസ് മാറിക്കൂടെന്നും മുല്ലപ്പള്ളി പറഞ്ഞു. യൂത്ത് കോൺഗ്രസ് ഇരിക്കൂർ നിയോജകമണ്ഡലം പ്രസിഡന്റ് പ്രിൻസ് പി. ജോർജ് അധ്യക്ഷത വഹിച്ചു.
സജീവ് ജോസഫ് എംഎൽഎ, കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. കെ.പി.സി.സി അംഗം ചാക്കോ പാലക്കലോടി,കെ.വി.ഫിലോമിന, നടുവിൽ പഞ്ചായത്ത് പ്രസിഡന്റ് മോളിസജി, കെ.പി.സി.സി അംഗം മുഹമ്മദ് ബ്ലാത്തൂർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോസ് വട്ടമല, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ബിജു പുളിയാൻതോട്ടി, ജോഷി കണ്ടത്തിൽ, ടി.പി. അഷ്റഫ് എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനം യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ വെച്ചിയോട്ട് മുഖ്യാതിഥിയായിരുന്നു.
Tags : NattuVishesham DistrictNews