അപകടത്തിൽപ്പെട്ട ബൈക്ക്.
വടക്കാഞ്ചേരി: ബൈക്ക് യാത്രക്കാരൻ ഉറങ്ങിപ്പോയതോടെ നിയന്ത്രണംവിട്ട ബൈക്ക് സ്കൂട്ടറിലും വൈദ്യുതി പോസ്റ്റിലും ഇടിച്ച് യുവാവിന് ഗുരുതരപരിക്ക്. എൽത്തുരുത്ത് സ്വദേശി കൊമ്പൻ വീട്ടിൽ ജിൽഫിനാണ് (19) പരിക്കേറ്റത്.
ഇന്നലെ രാവിലെ പരുത്തിപ്രയിൽവച്ചായിരുന്നു അപകടം. ബൈക്ക് ഓടിക്കുന്നതിനിടെ ഉറങ്ങിപ്പോയതാണ് അപകടത്തിനുകാരണമെന്ന് പോലീസ് പറഞ്ഞു. അപകടം നടന്ന ഉടനെ ഇയാളെ ആക്ട്സ് പ്രവർത്തകർ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags : riding bike nattuvishesham local news