x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ യു​വാ​വി​ന് ചി​കി​ത്സാ​സ​ഹാ​യം ന​ൽ​കി


Published: June 10, 2026 06:09 AM IST | Updated: June 10, 2026 06:09 AM IST

കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലു​ള്ള സ​ത്യ​ജ്യോ​തി​ക്കു​ള്ള സ​ഹാ​യ​ധ​നം നൂ​ൽ​പ്പു​ഴ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ഫോ​റ​സ്റ്റ് ഫ​സ്റ്റ് സെ​ക്ര​ട്ട​റി മീ​ര ച​ന്ദ്ര​ൻ, മും​

ക​ൽ​പ്പ​റ്റ: കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലു​ള്ള നീ​ർ​വാ​രം സ്വ​ദേ​ശി സ​ത്യ​ജ്യോ​തി​ക്ക്(22) മും​ബൈ ധ​ന്വ​ന്ത​രി വി​നാ​യ​ക ന​ക്ഷ​ത്ര ഫൗ​ണ്ടേ​ഷ​ൻ, സ​ന്ന​ദ്ധ പ്ര​സ്ഥാ​ന​മാ​യ ഫോ​റ​സ്റ്റ് ഫ​സ്റ്റ് എ​ന്നി​വ സം​യു​ക്ത​മാ​യി 75,000 രൂ​പ ചി​കി​ത്സാ​സ​ഹാ​യം ന​ൽ​കി. ഇ​തി​ന് നൂ​ൽ​പ്പു​ഴ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങ് പ​ന​മ​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ല​ക്ഷ്മി ആ​ല​ക്ക​മി​റ്റം ഉ​ദ്ഘാ​ട​നം ചെ​യ്തു.

നൂ​ൽ​പ്പു​ഴ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഉ​സ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫോ​റ​സ്റ്റ് ഫ​സ്റ്റ് സെ​ക്ര​ട്ട​റി മീ​ര ച​ന്ദ്ര​ൻ, ധ​ന്വ​ന്ത​രി വി​നാ​യ​ക ന​ക്ഷ​ത്ര ഫൗ​ണ്ടേ​ഷ​ന്‍റെ ഡ​യ​റ​ക്ട​ർ എ. ​ആ​ന​ന്ദ് എ​ന്നി​വ​ർ ചേ​ർ​ന്ന് സ​ഹാ​യ​ധ​നം കൈ​മാ​റി. സൗ​ത്ത് വ​യ​നാ​ട് ഡി​എ​ഫ്ഒ യു. ​ആ​ഷി​ക് അ​ലി, നൂ​ൽ​പ്പു​ഴ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം ഫി​സി​യോ തെ​റാ​പ്പി​സ്റ്റ് ഡോ. ​ഹ​ന നി​യാ​സ്, ചെ​ത​ല​യം ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ർ എം.​കെ. രാ​ജീ​വ​ൻ, പ​ന​മ​രം പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡ് അം​ഗം ശ്രീ​ജ സു​ധാ​ക​ര​ൻ, പൊ​തു​താ​ത്പ​ര്യ ഗ​വേ​ഷ​ക​ൻ എ.​ഡി. ദി​ലീ​പ്കു​മാ​ർ നീ​ർ​വാ​രം തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

സ​ത്യ​ജ്യോ​തി 2025 ഡി​സം​ബ​ർ ര​ണ്ടി​ന് പു​ല​ർ​ച്ചെ അ​മ്മാ​നി ക​വ​ല​യി​ലാ​ണ് കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്. ഐ​ടി​ഐ (ഡീ​സ​ൽ മെ​ക്കാ​നി​ക്) പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ യു​വാ​വ് റെ​യി​ൽ​വേ ജോ​ലി​ക്കു​ള്ള പ​രീ​ക്ഷ​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു​ള്ള യാ​ത്ര​യ്ക്കി​ടെ​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ന​ട്ടെ​ലി​ന് ഗു​രു​ത​ര പ​രി​ക്കേ​റ്റു.

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​യ സ​ത്യ​ജ്യോ​തി വൈ​ത്തി​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും നൂ​ൽ​പ്പു​ഴ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഫി​സി​യോ തെ​റാ​പ്പി വി​ഭാ​ഗ​ത്തി​ലും തു​ട​ർ​ചി​കി​ത്സ ന​ട​ത്തി വ​രി​ക​യാ​ണ്. നീ​ർ​വാ​ര​ത്തു​നി​ന്നു 30ൽ​പ​രം കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള തെ​റാ​പ്പി കേ​ന്ദ്ര​ത്തി​ലെ ചി​കി​ത്സ​യ്ക്ക് സ​ത്യ​ജ്യോ​തി​യു​ടെ കു​ടും​ബം നൂ​ൽ​പ്പു​ഴ നി​ര​പ്പ​ത്ത് വീ​ട് വാ​ട​ക​യ്ക്കെ​ടു​ത്ത് താ​മ​സി​ക്കു​ക​യാ​ണ്.

നാ​ലു മാ​സ​ത്തി​ല​ധി​ക​മാ​യി തു​ട​രു​ന്ന ഫി​സി​യോ തെ​റാ​പ്പി​യി​ലൂ​ടെ വ​ല​തു​കാ​ലി​ന്‍റെ ച​ല​ന​ശേ​ഷി തി​രി​ച്ചു കി​ട്ടി. വ​നം വ​കു​പ്പി​ൽ​നി​ന്നു ല​ഭി​ച്ച 50,000 ഉം ​മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ൽ​നി​ന്നു കി​ട്ടി​യ 10,000 ഉം ​രൂ​പ​യ്ക്കു​പു​റ​മേ ബ​ന്ധു​ക്ക​ളു​ടെ​യും സു​മ​ന​സു​ക​ളു​ടെ​യും പി​ന്തു​ണ​യും ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് ചി​കി​ത്സ​യും അ​നു​ബ​ന്ധ ചെ​ല​വു​ക​ളും ഇ​തു​വ​രെ ന​ട​ത്തി​യ​ത്. സ​ത്യ​ജ്യോ​തി​യു​ടെ ജീ​വി​താ​വ​സ്ഥ എ.​ഡി. ദി​ലീ​പ്കു​മാ​റാ​ണ് ഫോ​റ​സ്റ്റ് ഫ​സ്റ്റ് പ്ര​വ​ർ​ത്ത​ക​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​ത്.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up