മഞ്ചേരി: കാറ് തടഞ്ഞുനിർത്തി യുവാവിനെ തട്ടിക്കൊണ്ടു പോയി മർദിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മങ്കട പള്ളിപ്പുറം പുളിക്കത്തൊടി നിഷാദിനെയാണ് മഞ്ചേരി പോലീസ് എസ്ഐ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകീട്ട് ആനക്കയത്താണ് കേസിനാസ്പദമായ സംഭവം.
മലപ്പുറം എടയാറ്റൂർ ചെന്പലക്കൽ പൊന്നാഞ്ചോല മുസ്തഫയെയാണ് നാലംഗ സംഘം തട്ടിക്കൊണ്ടു പോയി മർദിച്ചത്. മുസ്തഫ ഓടിച്ച കാർ തടഞ്ഞുനിർത്തുകയും ആയുധങ്ങളുമായി കാറിൽ കയറിയ പ്രതികൾ മുസ്തഫയെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് മർദിച്ചുവെന്നാണ് പരാതി.
Tags : Local News Nattuvishesham Malappuram