x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ണ്ണ​പ്പു​റം ഹൈ​റേ​ഞ്ച് ജം​ഗ്ഷ​നി​ല്‍ സീ​ബ്രാലൈ​ന്‍​ മാ​ഞ്ഞു; യാത്രക്കാർക്ക് ദുരിതം

വെബ് ഡെസ്ക്
Published: July 11, 2026 11:24 PM IST | Updated: July 11, 2026 11:24 PM IST

വ​ണ്ണ​പ്പു​റം: സീ​ബ്ര​ലൈ​ന്‍ മാ​ഞ്ഞ​തു​മൂ​ലം ഹൈ​റേ​ഞ്ച് ജം​ഗ്ഷ​നി​ല്‍ യാ​ത്ര​ക്കാ​ര്‍ ദു​രി​ത​ത്തി​ല്‍.​ജീ​വ​ന്‍ പ​ണ​യം​വ​ച്ചാ​ണ് ഇ​വി​ട​ത്തു​കാ​ര്‍ റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​ത്.​ഹൈ​റേ​ഞ്ച്, തൊ​ടു​പു​ഴ, മൂ​വാ​റ്റു​പു​ഴ മേ​ഖ​ല​ക​ളി​ല്‍നി​ന്നു​ള്ള പ്ര​ധാ​ന​പ്പെ​ട്ട മൂ​ന്നു പാ​ത​ക​ള്‍ സം​ഗ​മി​ക്കു​ന്ന ഇ​വി​ടെ സീ​ബ്രാലൈ​നു​ക​ള്‍ മാ​ഞ്ഞി​ട്ട് അ​ഞ്ചു​വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി. എ​സ്എ​ന്‍​എം​സ്‌​കൂ​ള്‍ ജം​ഗ്ഷ​നി​ലെയും അ​മ്പ​ല​പ്പ​ടി​യി​ലെ​യും സ്ഥി​തിയും ഇ​തി​ല്‍ നി​ന്നു വ്യ​ത്യ​സ്ത​മ​ല്ല. ഇ​ക്കാ​ര്യം പൊ​തു​മ​രാ​മ​ത് വ​കു​പ്പി​ന്‍റെ​യും പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യെ​ങ്കി​ലും യാതൊരു നടപടിയും ഉ​ണ്ടാ​യി​ട്ടി​ല്ല.

​പ്ര​ദേ​ശ​ത്തെ അ​ഞ്ചി​ല​ധി​കം സ്‌​കൂ​ളു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളും ടൗ​ണി​ലെ​ത്തു​ന്ന യാ​ത്ര​ക്കാ​രും ഹൈ​റേ​ഞ്ച് ജം​ഗ്ഷ​നി​ല്‍ എ​ത്തി​യാ​ണ് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് യാ​ത്ര തു​ട​രു​ന്ന​ത്.​ രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും ഇ​വി​ടെ ക​ടു​ത്ത ഗ​താ​ഗ​തക്കു​രു​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ട്രാ​ഫി​ക് റെ​ഗു​ലേ​റ്റ​റി ക​മ്മി​റ്റി നി​ര്‍​ദേ​ശി​ച്ച നി​ബ​ന്ധ​ന​ക​ള്‍ പാ​ലി​ക്കപ്പെടാ​ത്ത​താ​ണ് കു​രു​ക്കി​നു കാ​ര​ണ​മാ​കു​ന്ന​ത്.

നേ​ര​ത്തേ സ്‌​കൂ​ള്‍ സ​മ​യ​ങ്ങ​ളി​ല്‍ ട്രാ​ഫി​ക് വാ​ര്‍​ഡ​നെ ഇ​വി​ടെ നി​യ​മി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ പി​ന്നീ​ട് ഇ​ത് നി​ര്‍​ത്ത​ലാ​ക്കി. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ യാ​ത്ര​ക്കാ​ര്‍​ക്ക് സു​ര​ക്ഷി​ത​മാ​യി റോ​ഡ് മു​റി​ച്ച് ക​ട​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും സ്‌​കൂ​ള്‍ ജം​ഗ്ഷ​നി​ലും ഹൈ​റേ​ഞ്ച് ജം​ഗ്ഷ​നി​ലും തി​ര​ക്കു​ള്ള സ​മ​യ​ങ്ങ​ളി​ല്‍ ട്രാ​ഫി​ക് വാ​ര്‍​ഡ​ന്‍​മാ​രെ നി​യ​മി​ക്ക​ണ​മെ​ന്നു​മാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags : Zebra crossing Nattuvishesham District news

Recent News

Corehub Up