x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സീ​ബ്രാ ലൈ​ൻ മാ​ഞ്ഞത് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി


Published: June 4, 2026 05:20 AM IST | Updated: June 4, 2026 05:20 AM IST

കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് ആ​ശ​ങ്ക​യാ​യി പാ​തി മാ​ഞ്ഞ സീ​ബ്രാ ലൈ​നു​ക​ൾ.

പെ​രി​ന്ത​ൽ​മ​ണ്ണ: ന​ഗ​ര​ത്തി​ലെ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും നി​ര​വ​ധി റോ​ഡു​ക​ളി​ൽ സീ​ബ്രാ ലൈ​നു​ക​ൾ മാ​ഞ്ഞു​പോ​യ​ത് കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ​യെ ബാ​ധി​ക്കു​ന്ന​താ​യി പ​രാ​തി. അ​ങ്ങാ​ടി​പ്പു​റം, പെ​രി​ന്ത​ൽ​മ​ണ്ണ ഗ​വ​ണ്‍​മെ​ന്‍റ് ആ​ശു​പ​ത്രി​ക്ക് സ​മീ​പം സീ​ബ്രാ ലൈ​നു​ക​ൾ മാ​ഞ്ഞി​ട്ടു​ണ്ട്.

സ്കൂ​ളു​ക​ൾ, ആ​ശു​പ​ത്രി​ക​ൾ, ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ, പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ൾ എ​ന്നി​വ​യ്ക്ക് സ​മീ​പ​മു​ള്ള പ​ല സീ​ബ്രാ ലൈ​നു​ക​ളും വ്യ​ക്ത​മാ​യി കാ​ണാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്.

റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നാ​യി നൂ​റു​ക്ക​ണ​ക്കി​ന് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ ആ​ശ്ര​യി​ക്കു​ന്ന സീ​ബ്രാ ലൈ​നു​ക​ൾ മാ​ഞ്ഞു​പോ​യ​തോ​ടെ വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​ർ​ക്ക് ഇ​വ തി​രി​ച്ച​റി​യാ​ൻ ബു​ദ്ധി​മു​ട്ടാ​കു​ന്നു. ഇ​തു​മൂ​ലം അ​പ​ക​ട​സാ​ധ്യ​ത വ​ർ​ധി​ക്കു​ന്നു. വി​ദ്യാ​ർ​ഥി​ക​ൾ, വ​യോ​ജ​ന​ങ്ങ​ൾ, ഭി​ന്ന​ശേ​ഷി​ക്കാ​ർ എ​ന്നി​വ​രാ​ണ് കൂ​ടു​ത​ൽ ദു​രി​തം നേ​രി​ടു​ന്ന​ത്. സ്കൂ​ൾ തു​റ​ന്നോ​ടെ ദു​രി​തം ഇ​ര​ട്ടി​യാ​യി.

റോ​ഡ് സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ സീ​ബ്രാ ലൈ​നു​ക​ൾ​ക്ക് നി​ർ​ണാ​യ​ക പ​ങ്കു​ണ്ടെ​ങ്കി​ലും പ​ല സ്ഥ​ല​ങ്ങ​ളി​ലും ഇ​വ​യു​ടെ പ​രി​പാ​ല​നം അ​വ​ഗ​ണി​ക്ക​പ്പെ​ടു​ക​യാ​ണ്.

പെ​യി​ന്‍റ് മാ​ഞ്ഞു​പോ​കു​ന്ന​താ​ണ് പ്ര​ധാ​ന കാ​ര​ണം. അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തി സീ​ബ്രാ ലൈ​നു​ക​ൾ പു​തു​ക്കി വ​ര​യ്ക്കു​ക​യും മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കു​ക​യും വേ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

Tags : Local News Nattuvishesham Malappuram

Recent News

Corehub Up