x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

27
OCT
2026

ബാ​ലാ​വ​കാ​ശ​ത്തി​ന്‍റെ മാ​റ്റു​കൂ​ട്ടു​ന്ന ഉ​ത്ത​ര​വ്

Editorial Audio


Published: October 27, 2026 12:00 AM IST | Updated: October 26, 2026 09:37 PM IST

കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യു​ള്ള നി​യ​മ​ങ്ങ​ളും സ്കൂ​ൾ അ​ച്ച​ട​ക്ക​വും ത​മ്മി​ൽ സം​സ്ഥാ​ന​ത്ത് കൊ​മ്പു​കോ​ർ​ത്തി​ട്ടു നാ​ളേ​റെ​യാ​യി. നി​ര​വ​ധി കേ​സു​ക​ളും പ​രാ​തി​ക​ളും വ​ന്നു. മി​ക്ക കേ​സു​ക​ളി​ലും ബാ​ലാ​വ​കാ​ശ നി​യ​മ​ത്തി​ന്‍റെ പി​ൻ​ബ​ല​ത്തി​ൽ കു​ട്ടി​ക​ളു​ടെ ഭാ​ഗം വി​ജ​യി​ക്കു​ക​യും അ​ധ‍്യാ​പ​ക​രും സ്കൂ​ൾ അ​ധി​കൃ​ത​രും പ്ര​തി​സ്ഥാ​ന​ത്താ​കു​ക​യും ചെ​യ്തു. ഗു​രു​ത​ര കു​റ്റ​കൃ​ത‍്യ​ങ്ങ​ൾ ചെ​യ്ത കു​ട്ടി​ക​ൾ​ക്കു​പോ​ലും ര​ക്ഷ​ക​ർ​ത്താ​ക്ക​ളും ബാ​ലാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​രും പൊ​ലി​സു​മെ​ല്ലാം നി​യ​മ​ത്തി​ന്‍റെ പ​രി​ര​ക്ഷ ന​ൽ​കി ത​ണ​ലൊ​രു​ക്കി. ബാ​ല​നീ​തി (കു​ട്ടി​ക​ളു​ടെ ശ്ര​ദ്ധ​യും സം​ര​ക്ഷ​ണ​വും) നി​യ​മം 2015ന്‍റെ സം​ര​ക്ഷ​ണം ദു​രു​പ​യോ​ഗം ചെ​യ്യ​പ്പെ​ടു​ന്ന സം​ഭ​വ​ങ്ങ​ൾ​ക്കും കു​റ​വു​ണ്ടാ​യി​ല്ല. ഇ​തി​ന്‍റെ​യെ​ല്ലാം ഫ​ല​മാ​യി സ്കൂ​ളു​ക​ളി​ൽ അ​ച്ച​ട​ക്കം നി​ല​നി​ർ​ത്തു​ക എ​ന്ന​തു വ​ലി​യ വെ​ല്ലു​വി​ളി​യാ​യി മാ​റി.

ഓ​രോ​വ​ർ​ഷം ക​ഴി​യും​തോ​റും ഈ ​പ്ര​തി​സ​ന്ധി കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​കാ​ൻ തു​ട​ങ്ങി​യ​തോ​ടെ സ്കൂ​ൾ അ​ധ‍്യാ​പ​ക സ​മൂ​ഹം ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ർ​ദ​ത്തി​ലാ​ണെ​ന്ന​ത് വ​സ്തു​ത​യാ​ണ്. ഇ​തു ന​മ്മു​ടെ പൊ​തു​വി​ദ‍്യാ​ഭ‍്യാ​സ മേ​ഖ​ല​യു​ടെ നി​ല​വാ​രം മാ​ത്ര​മ​ല്ല ത​ല​മു​റ​ക​ളു​ടെ ഭാ​വി​യെ​ത്ത​ന്നെ അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന അ​വ​സ്ഥ​യി​ലെ​ത്തി​ക്ക​ഴി​ഞ്ഞു. ഇ​ത്ത​ര​മൊ​രു സാ​ഹ​ച​ര‍്യ​ത്തി​ലാ​ണ് സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മ്മി​ഷ​ൻ ഈ ​മാ​സം 23ന് ​നി​ർ​ണാ​യ​ക​മാ​യ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്തെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ കു​ട്ടി​ക​ളു​ടെ അ​ച്ച​ട​ക്കം സം​ബ​ന്ധ​മാ​യ വി​ഷ​യ​ങ്ങ​ളി​ൽ​നി​ന്ന് പ​ല​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ ഒ​രു വി​ഭാ​ഗം അ​ധ്യാ​പ​ക​ർ മാ​റി​നി​ൽ​ക്കു​ന്ന​താ​യും എ​ന്നാ​ൽ അ​ച്ച​ട​ക്ക​ബോ​ധ​മു​ള്ള ഒ​രു ത​ല​മു​റ​യെ വാ​ർ​ത്തെ​ടു​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്വം പ്ര​സ്തു​ത അ​ധ്യാ​പ​ക​രി​ൽ നി​ക്ഷി​പ്ത​മാ​ണെ​ന്നും ഉ​ത്ത​ര​വി​ൽ ക​മ്മി​ഷ​ൻ വ‍്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ പ്രൈ​മ​റി​ത​ലം മു​ത​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​വ​രെ​യു​ള്ള 20 കു​ട്ടി​ക​ൾ സ​മ​ർ​പ്പി​ച്ച വ‍്യ​ത‍്യ​സ്ത പ​രാ​തി​ക​ളാ​ണ് ക​മ്മി​ഷ​ൻ പ​രി​ഗ​ണി​ച്ച​ത്. ചെ​വി​യി​ൽ ക​മ്മ​ലി​ടാ​നും മൂ​ക്കു​ത്തി ഇ​ടാ​നും സ്കി​ൻ​ഫി​റ്റ് പാ​ന്‍റ് ധ​രി​ക്കാ​നും പാ​ന്‍റ്സി​ന്‍റെ നീ​ളം കു​റ​ച്ച് ഉ​പ​യോ​ഗി​ക്കാ​നും മു​ടി നീ​ട്ടി​വ​ള​ർ​ത്താ​നും അ​വ​സ​രം ന​ൽ​ക​ണം. പെ​ൺ​കു​ട്ടി​ക​ൾ ഉ​പ​യോ​ഗി​ച്ചു​വ​രു​ന്ന യൂ​ണി​ഫോം വ​സ്ത്ര​ത്തി​ന്‍റെ ക​ള​റി​ൽ ആ​ൺ​കു​ട്ടി​ക​ൾ​ക്കും യൂ​ണി​ഫോം അ​നു​വ​ദി​ക്ക​ണം. സ​മ്മ​തം കൂ​ടാ​തെ അ​ധ്യാ​പ​ക​ർ സ്കൂ​ൾ സ​മ​യ​ങ്ങ​ളി​ൽ ബാ​ഗു​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തും സ്കൂ​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന മൊ​ബൈ​ൽ ഫോ​ണു​ക​ൾ അ​ധ്യാ​പ​ക​ർ പി​ടി​ച്ചെ​ടു​ക്കു​ന്ന​തും നി​രോ​ധി​ക്ക​ണം തു​ട​ങ്ങി​യ​വ​യാ​യി​രു​ന്നു കു​ട്ടി​ക​ളു​ടെ ആ​വ​ലാ​തി​ക​ൾ. ചി​ല​ർ ശൗ​ചാ​ല​യ​ങ്ങ​ളു​ടെ ശോ​ച‍്യാ​വ​സ്ഥ​യും ചൂ​ണ്ടി​ക്കാ​ട്ടി.

വ​ള​രെ ല​ളി​ത​മെ​ന്നു തോ​ന്നാ​വു​ന്ന ഈ ​ആ​വ​ശ‍്യ​ങ്ങ​ളാ​ണ് ആ​യി​ര​ക്ക​ണ​ക്കി​ന് അ​ധ‍്യാ​പ​ക​രു​ടെ ഉ​റ​ക്കം​കെ​ടു​ത്തു​ന്ന​തും കു​ട്ടി​ക​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും മു​മ്പി​ൽ അ​വ​രെ അ​പ​മാ​നി​ത​രാ​ക്കു​ന്ന​തും. എ​ന്നാ​ൽ, മു​ടി വ​ള​ർ​ത്തു​ന്ന​തൊ​ക്കെ കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ​മാ​ണെ​ങ്കി​ലും സ്കൂ​ൾ പ​ഠ​ന​കാ​ല​ത്ത് സ്കൂ​ൾ അ​ച്ച​ട​ക്ക​ത്തി​ന്‍റെ നി​ബ​ന്ധ​ന​ക​ൾ​ക്കു വി​ധേ​യ​മാ​യി​രി​ക്കു​മെ​ന്നും കു​ട്ടി​ക​ളി​ൽ ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗം വ​ർ​ധി​ച്ചു​വ​രു​ന്ന​തു ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കു​ട്ടി​ക​ളു​ടെ ബാ​ഗു​ക​ൾ പ​രി​ശോ​ധി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും ക​മ്മി​ഷ​ൻ വ‍്യ​ക്ത​മാ​ക്കി.

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​കൂ​ടി സ്കൂ​ളു​ക​ളു​ടെ ഭാ​ഗ​മാ​യ​തോ​ടെ അ​ധ‍്യാ​പ​ക​ർ​ക്ക് സ്കൂ​ളി​ൽ അ​ച്ച​ട​ക്കം നി​ല​നി​ർ​ത്തു​ക എ​ന്ന​ത് ഭാ​രി​ച്ച ഉ​ത്ത​ര​വാ​ദി​ത്വ​മാ​യി മാ​റി. മു​തി​ർ​ന്ന കു​ട്ടി​ക​ളെ നി​യ​ന്ത്രി​ക്കാ​നും അ​നു​സ​രി​പ്പി​ക്കാ​നും അ​വ​ർ പെ​ടാ​പ്പാ​ടു പെ​ടു​ക​യാ​ണ്. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് മൊ​ബൈ​ൽ ഫോ​ണു​ക​ളും മ​യ​ക്കു​മ​രു​ന്നു​മെ​ല്ലാം കു​ട്ടി​ക​ൾ​ക്കു മു​ന്നി​ൽ ച​തി​ക്കു​ഴി​ക​ൾ തീ​ർ​ത്ത​ത്. അ​ത‍്യ​ന്തം അ​പ​ക​ട​ക​ര​മാ​യ ചു​റ്റു​പാ​ടി​ലൂ​ടെ​യാ​ണ് കു​ട്ടി​ക​ൾ ക​ട​ന്നു​പോ​കു​ന്ന​തെ​ന്ന് വ‍്യ​ക്ത​മാ​യി അ​റി​യാ​വു​ന്ന അ​ധ‍്യാ​പ​ക​ർ അ​വ​രെ നേ​ർ​വ​ഴി ന​ട​ത്താ​ൻ ശാ​സ​ന​യോ ശി​ക്ഷ​ണ​മോ ന​ൽ​കി​യാ​ൽ കു​ട്ടി​ക​ൾ​ത​ന്നെ ബാ​ലാ​വ​കാ​ശ നി​യ​മ​ത്തി​ന്‍റെ വാ​ളെ​ടു​ത്ത് വീ​ശു​ക​യാ​യി. നി​സാ​ര​മാ​യ പ​രാ​തി​ക​ൾ​ക്കു​പോ​ലും മാ​ധ‍്യ​മ​ശ്ര​ദ്ധ കി​ട്ടു​മെ​ന്ന​തും കു​ട്ടി​ക​ൾ​ക്ക് ആ​വേ​ശ​മാ​യി. എ​ത്ര​യോ അ​ധ‍്യാ​പ​ക​രാ​ണ് കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ​ത്. അ​തി​നി​ടെ അ​പ​ക​ട​ക​ര​മാ​യ ഈ ​സ്ഥി​തി​വി​ശേ​ഷം കേ​ര​ള ഹൈ​ക്കോ​ട​തി പ​ല​വ​ട്ടം ചൂ​ണ്ടി​ക്കാ​ണി​ക്കു​ക​യു​ണ്ടാ​യി.

അ​ധ‍്യാ​പ​ക​ൻ വ​ടി​യെ​ടു​ക്ക​ണ​മെ​ന്നും കു​ട്ടി​ക​ൾ അ​ധ‍്യാ​പ​ക​രെ അ​നു​സ​രി​ക്ക​ണ​മെ​ന്നും പൊ​തു​സ​മൂ​ഹ​വും ആ​വ​ശ‍്യ​പ്പെ​ടാ​ൻ തു​ട​ങ്ങി​യെ​ങ്കി​ലും ഭ​യ​ച​കി​ത​രാ​യ അ​ധ‍്യാ​പ​ക സ​മൂ​ഹം നി​സം​ഗ​ത​യി​ലാ​യി​ക്ക​ഴി​ഞ്ഞി​രു​ന്നു. ഇ​ത്ത​ര​ത്തി​ൽ മ​ര​വി​ച്ചു​നി​ൽ​കു​ന്ന അ​ധ‍്യാ​പ​ക​ർ​ക്കും നൂ​ൽ​പാ​ല​ത്തി​ലാ​യി​ക്ക​ഴി​ഞ്ഞ സ്കൂ​ൾ അ​ച്ച​ട​ക്ക​ത്തി​നും വ​ലി​യൊ​രു ആ​ശ്വാ​സ​വും പി​ടി​വ​ള്ളി​യു​മാ​ണ് ബാ​ലാ​വ​കാ​ശ ക​മ്മി​ഷ​ന്‍റെ ഉ​ത്ത​ര​വ്. സം​സ്ഥാ​ന​ത്ത് സി​ബി​എ​സ്ഇ, ഐ​സി​എ​സ്ഇ, അ​ൺ എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ൽ കു​ട്ടി​ക​ൾ​ക്ക് അ​ഡ്മി​ഷ​ൻ എ​ടു​ക്കു​ന്ന സ​മ​യ​ത്ത് സ്കൂ​ൾ അ​ച്ച​ട​ക്കം സം​ബ​ന്ധി​ച്ചു​ള്ള വി​വി​ധ​ങ്ങ​ളാ​യ നി​ബ​ന്ധ​ന​ക​ൾ ര​ക്ഷി​താ​ക്ക​ളും കു​ട്ടി​ക​ളും പൂ​ർ​ണ​സ​മ്മ​ത​ത്തോ​ടെ ഒ​പ്പി​ട്ടു ന​ൽ​കു​ന്ന​തും ശ്ര​ദ്ധ​യി​ൽ​പെ​ടു​ന്നു​വെ​ന്ന ക​മ്മി​ഷ​ന്‍റെ വാ​ക്കു​ക​ളി​ൽ പ്ര​തീ​ക്ഷ​യ്ക്കു വ​ക​യു​ണ്ട്. എ​ന്നാ​ൽ, ഇ​ത്ത​രം നി​ബ​ന്ധ​ന​ക​ൾ എ​ല്ലാ സ്കൂ​ളു​ക​ൾ​ക്കും ബാ​ധ​ക​മാ​ക്കാ​ൻ ക​മ്മി​ഷ​ൻ ശി​പാ​ർ​ശ ന​ൽ​കു​മോ​യെ​ന്നു വ‍്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. സം​സ്ഥാ​ന വി​ദ‍്യാ​ഭ‍്യാ​സ വ​കു​പ്പ് ഈ ​നി​രീ​ക്ഷ​ണം ഗൗ​ര​വ​ത്തി​ലെ​ടു​ക്ക​ണം.

ക​മ്മി​ഷ​ൻ സു​വ‍്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന നി​ഗ​മ​ന​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും ഉ​ത്ത​ര​വു​ക​ളും എ​ത്ര​യും പെ​ട്ടെ​ന്നു പ്ര​യോ​ഗ​ത്തി​ൽ വ​രു​ത്താ​ൻ വി​ദ‍്യാ​ഭ‍്യാ​സ വ​കു​പ്പാ​ണ് മു​ൻ​കൈ​യെ​ടു​ക്കേ​ണ്ട​ത്. ഭാ​വി​ത​ല​മു​റ​യെ വാ​ർ​ത്തെ​ടു​ക്കു​ന്ന അ​ധ‍്യാ​പ​ക​ർ​ക്ക് ആ​ത്മാ​ഭി​മാ​നം വീ​ണ്ടെ​ടു​ക്കാ​ൻ ഈ ​ഉ​ത്ത​ര​വ് വ​ഴി​തെ​ളി​ച്ചി​ട്ടു​ണ്ട്. നി​റം​മ​ങ്ങി​യ അ​ധ‍്യാ​പ​ക​വൃ​ത്തി​ക്കും പ​ത​റി​പ്പോ​യ അ​ധ‍്യാ​പ​ക സ​മൂ​ഹ​ത്തി​നും ഈ ​ഉ​ത്ത​ര​വ് ന​വോ​ന്മേ​ഷം ന​ൽ​കു​മെ​ന്ന് പ്ര​ത‍്യാ​ശി​ക്കാം. യ​ഥാ​ർ​ഥ ബാ​ലാ​വ​കാ​ശ​മെ​ന്ന​ത് ഉ​ത്ത​മ​പൗ​ര​ന്മാ​രാ​യി വ​ള​രാ​നു​ള്ള സാ​ഹ​ച​ര‍്യ​മു​ണ്ടാ​കു​ക എ​ന്ന​താ​ണ​ല്ലോ. തീ​ർ​ച്ച​യാ​യും അ​തി​നു സ​ഹാ​യ​ക​മാ​കു​ന്ന​താ​ണ് സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മി​ഷ​ൻ അം​ഗം ഡോ. ​എ​ഫ്. വി​ൽ​സ​ൺ പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന ഉ​ത്ത​ര​വ്.

Tags : DEEPIKA EDITORIAL

Recent News

Corehub Up