x
ad
Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

07
NOV
2026

കൂ​ടു​ത​ൽ മ​ക്ക​ൾ ‘ഇ​നി പ​ള്ളി​ക്കാ​ര്യ​മ​ല്ല’

Editorial Audio

വെബ് ഡെസ്ക്
Published: November 7, 2026 12:00 AM IST | Updated: November 6, 2026 11:13 PM IST

രാ​ജ്യ​ത്തെ ജ​ന​ന​നി​ര​ക്ക് ഗ​ണ്യ​മാ​യി കു​റ​ഞ്ഞി​രി​ക്കു​ന്നു.
നി​യ​മ​ങ്ങ​ൾ മാ​റ്റ​ണ​മെ​ന്നു സു​പ്രീം​കോ​ട​തി.
വ​സ​ന്താ​ഗ​മ​നം വി​ളി​ച്ചോ​തു​ന്ന ശൈ​ത്യ​കാ​ല​മോ
ഇ​ല​പൊ​ഴി​യും​കാ​ല​മോ പോ​ലെ​യ​ല്ല
ആ​ളൊ​ഴി​ഞ്ഞ വീ​ടു​ക​ളും വ​ന്ധ്യ​മാ​യ ഉ​ദ​ര​ങ്ങ​ളും.
അ​വ മാ​ന​വ​സം​സ്കാ​ര​ത്തി​ന്‍റെ അ​പ​ച​യ സൂ​ച​ന​ക​ളാ​ണ്.

 “അ​മി​ത ജ​ന​സം​ഖ്യ​യു​ള്ള ഒ​രി​ട​ത്തും ജ​നാ​ധി​പ​ത്യ​ത്തി​നു നി​ല​നി​ൽ​ക്കാ​നാ​വി​ല്ല. മ​നു​ഷ്യാ​ന്ത​സി​നും സൗ​ക​ര്യ​ങ്ങ​ൾ​ക്കും മാ​ന്യ​ത​യ്ക്കും അ​വി​ടെ സ്ഥാ​ന​മി​ല്ല. ജ​ന​സം​ഖ്യ വ​ർ​ധി​ക്കും​തോ​റും, ജീ​വി​ത​ത്തി​ന്‍റെ മൂ​ല്യം കു​റ​യു​ക മാ​ത്ര​മ​ല്ല, അ​ത് പൂ​ർ​ണ​മാ​യും അ​പ്ര​ത്യ​ക്ഷ​മാ​കു​ക​യും ചെ​യ്യും.” (റ​ഷ്യ​ൻ വം​ശ​ജ​നാ​യ അ​മേ​രി​ക്ക​ൻ എ​ഴു​ത്തു​കാ​ര​ൻ ഐ​സ​ക് അ​സി​മോ​വ്- 1988ലെ ​അ​ഭി​മു​ഖം). 2011. ജ​സ്റ്റീ​സ് വി.​ആ​ർ. കൃ​ഷ്ണ​യ്യ​ർ അ​ധ്യ​ക്ഷ​നാ​യ കേ​ര​ള ലോ ​റീ​ഫോം​സ് ക​മ്മി​ഷ​ൻ സ​ർ​ക്കാ​രി​ന് ‘കേ​ര​ള വ​നി​താ കോ​ഡ്’ ബി​ല്ലി​ന്‍റെ ക​ര​ട് സ​മ​ർ​പ്പി​ക്കു​ന്നു. “മൂ​ന്നാ​മ​ത് കു​ട്ടി​യു​ണ്ടാ​കു​ന്ന ദ​മ്പ​തി​മാ​ർ​ക്കു മൂ​ന്നു മാ​സം ത​ട​വും 10,000 രൂ​പ പി​ഴ​യും ന​ൽ​ക​ണം. ഈ ​ന​യ​ത്തി​നെ​തി​രേ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കു​ക​യും വേ​ണം.” (ക​ത്തോ​ലി​ക്കാ സ​ഭ ഉ​ൾ​പ്പ​ടെ അ​തി​നെ​തി​രേ പ്ര​ചാ​ര​ണ​വും പ്ര​തി​ഷേ​ധ​വും ന​ട​ത്തി​യ​തി​നാ​ൽ ബി​ൽ സ​ർ​ക്കാ​ർ പാ​സാ​ക്കി​യി​ല്ല. സ​ഭ​യു​ടെ ആ ​നി​ല​പാ​ടി​നെ വ​നി​താ സം​ഘ​ട​ന​ക​ൾ ഉ​ൾ​പ്പ​ടെ കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു.) 

2026 ന​വം​ബ​ർ നാ​ല്. “ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ മ​ത്സ​രി​ക്കു​ന്ന​തി​ന് ര​ണ്ടി​ൽ കൂ​ടു​ത​ൽ കു​ട്ടി​ക​ളു​ള്ള​വ​ർ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തു​ന്ന നി​യ​മ​ങ്ങ​ളു​ടെ പ്ര​സ​ക്തി ന​ഷ്‌​ട​പ്പെ​ട്ടു. രാ​ജ്യ​ത്തെ ജ​ന​ന​നി​ര​ക്ക് ഗ​ണ്യ​മാ​യി കു​റ​ഞ്ഞി​രി​ക്കു​ന്നു. ചി​ല സം​സ്ഥാ​ന​ങ്ങ​ളി​ൽ മാ​ത്രം നി​ല​നി​ൽ​ക്കു​ന്ന ഈ ​നി​യ​മ​ങ്ങ​ൾ പു​നഃ​പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട 2003ലെ ​സു​പ്രീം​കോ​ട​തി​യു​ടെ മു​ൻ​കാ​ല വി​ധി പു​നഃ​പ​രി​ശോ​ധ​ന​യ്ക്കാ​യി വി​ശാ​ല ബെ​ഞ്ചി​നു വി​ടു​ന്നു.” (ജ​സ്റ്റീ​സു​മാ​രാ​യ പി.​എ​സ്. ന​ര​സിം​ഹ, അ​ലോ​ക് ആ​രാ​ധെ എ​ന്നി​വ​ര​ട​ങ്ങി​യ സു​പ്രീം​കോ​ട​തി ബെ​ഞ്ച്) രാ​ജ്യ​ത്ത് അ​പ​ക​ട​മാ​യ നി​ല​യി​ൽ താ​ഴ്ന്ന ജ​ന​സം​ഖ്യാ വ​ള​ർ​ച്ചാ​നി​ര​ക്കി​നെ​ക്കു​റി​ച്ച് ദീ​പി​ക ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 30 മു​ത​ൽ സെ​പ്റ്റം​ബ​ർ മൂ​ന്നു​വ​രെ പ്ര​സി​ദ്ധീ​ക​രി​ച്ച ‘എ​ണ്ണം കു​റ​യു​ന്ന കേ​ര​ളീ​യ​ർ’ എ​ന്ന പ​ര​ന്പ​ര​യി​ൽ അ​ക്ക​മി​ട്ടു നി​ര​ത്തി​യി​രു​ന്നു.

ഇ​ന്ത്യ​യി​ലെ ആ​കെ ജ​ന​ന​നി​ര​ക്ക് (ടി​എ​ഫ്ആ​ർ-​ടോ​ട്ട​ൽ ഫെ​ർ​ട്ടി​ലി​റ്റി റേ​റ്റ്) ജ​ന​സം​ഖ്യാ സ്ഥി​ര​ത നി​ല​നി​ർ​ത്താ​ൻ ആ​വ​ശ്യ​മാ​യ പ​രി​ധി​ക്കും താ​ഴെ​യെ​ത്തി​യെ​ന്ന​ത് അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യു​ള്ള നി​രീ​ക്ഷ​ണ​ങ്ങ​ളാ​ണ് അ​തി​ൽ അ​വ​ത​രി​പ്പി​ച്ച​ത്. ആ ​മു​ന്ന​റി​യി​പ്പു​ക​ൾ ശ​രി​വ​യ്ക്കു​ന്ന​താ​ണ് സു​പ്രീം​കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം. മൂ​ന്നാ​മ​തൊ​രു കു​ട്ടി ജ​നി​ച്ച​തി​ന്‍റെ പേ​രി​ൽ മ​ഹാ​രാ​ഷ്‌​ട്ര വി​ല്ലേ​ജ് പ​ഞ്ചാ​യ​ത്ത് നി​യ​മ​പ്ര​കാ​രം അ​യോ​ഗ്യ​യാ​ക്ക​പ്പെ​ട്ട മു​ൻ സ​ർ​പ​ഞ്ച് മം​ഗ​ള ഭീം​റാ​വു​വി​ന്‍റെ ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി​യു​ടെ ന​ട​പ​ടി. മം​ഗ​ള​യു​ടെ അ​യോ​ഗ്യ​ത കോ​ട​തി റ​ദ്ദാ​ക്കു​ക​യും ചെ​യ്തു.

2024ലെ ​ക​ണ​ക്ക​നു​സ​രി​ച്ച് തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ എ​ന്നീ ഏ​ഴു ജി​ല്ല​ക​ളി​ൽ ജ​ന​ന​ത്തേ​ക്കാ​ൾ കൂ​ടു​ത​ൽ മ​ര​ണ​ങ്ങ​ൾ ന​ട​ന്നു. 2023ൽ ​ആ​റു ജി​ല്ല​ക​ളി​ലും 2022ൽ ​മൂ​ന്നു ജി​ല്ല​ക​ളി​ലും മാ​ത്ര​മാ​യി​രു​ന്നു മ​ര​ണം മു​ന്നി​ൽ. ഇ​ത് ആ​പ​ത് സൂ​ച​ന​യാ​ണ്. ല​ക്ഷ​ണ​ങ്ങ​ള​നു​സ​രി​ച്ച് ഈ ​നേ​രി​യ ജ​ന​സം​ഖ്യാ​വ​ർ​ധ​ന വൈ​കാ​തെ താ​ഴോ​ട്ടാ​കും. 1952ലെ ​കു​ടും​ബാ​സൂ​ത്ര​ണ പ​ദ്ധ​തി, അ​റു​പ​തു​ക​ളു​ടെ ഒ​ടു​വി​ൽ ആ​സൂ​ത്രി​ത​മാ​യി ന​ട​പ്പാ​ക്കി​യ​തോ​ടെ ജ​ന​സം​ഖ്യാ വ​ർ​ധ​ന​നി​ര​ക്ക് കു​റ​ഞ്ഞു​തു​ട​ങ്ങി​യ​താ​ണ്. ജ​ന​ന-​മ​ര​ണ നി​ര​ക്കു​ക​ൾ കു​റ​ഞ്ഞ​തും സ്ത്രീ​സ്വാ​ത​ന്ത്ര്യം മ​ഹ​ത്താ​യ ചു​വ​ടു​വ​യ്പു​ക​ൾ ന​ട​ത്തി​യ​തും വി​ദ്യാ​ഭ്യാ​സ-​തൊ​ഴി​ൽ കു​ടി​യേ​റ്റ​ങ്ങ​ൾ വ​ർ​ധി​ച്ച​തും വി​വാ​ഹ-​കു​ടും​ബ സ​ങ്ക​ൽ​പ​ങ്ങ​ളെ അ​വ​ഹേ​ളി​ക്കു​ന്ന സ​മൂ​ഹ​മാ​ധ്യ​മ അ​രാ​ജ​ക​വാ​ദി​ക​ൾ​ക്കു കേ​ൾ​വി​ക്കാ​രു​ണ്ടാ​യ​തും മ​ക്ക​ൾ ‘ശ​ല്യ’​മാ​യ​തും ഉ​ൾ​പ്പ​ടെ നി​ര​വ​ധി കാ​ര​ണ​ങ്ങ​ൾ തി​രി​ച്ച​ടി​യാ​യി.

ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ഇ​ല്ലെ​ങ്കി​ൽ കേ​ര​ളം നി​ശ്ച​ല​മാ​കു​മെ​ന്ന​തി​ൽ ആ​ർ​ക്കു​മി​ല്ല സം​ശ​യം. പെ​റ്റു​പെ​രു​കു​ന്ന വ​ന്യ​ജീ​വി​ക​ളു​ടെ വ​യ​റ്റാ​ട്ടി​ക​ളാ​യ സ​ർ​ക്കാ​രു​ക​ൾ മ​നു​ഷ്യ​രു​ടെ എ​ണ്ണം കു​റ​യു​ന്ന​തു കാ​ണു​ന്നി​ല്ല. ഈ ​വി​വ​ര​ദോ​ഷ​ങ്ങ​ളു​ടെ ഫ​ല​മാ​ണ് രാ​ജ്യം അ​നു​ഭ​വി​ക്കു​ന്ന​ത്. യൂ​റോ​പ്പി​ലും ജ​പ്പാ​നി​ലും ദ​ക്ഷി​ണ​കൊ​റി​യ​യി​ലും ചൈ​ന​യി​ലും ജ​ന​സം​ഖ്യ കു​റ​ഞ്ഞു. പ​ഴ​യ നി​യ​മ​ങ്ങ​ളെ​ല്ലാം വ​ലി​ച്ചെ​റി​ഞ്ഞ്, വ​ലി​യ കു​ടും​ബ​ങ്ങ​ൾ​ക്ക് ആ​നു​കൂ​ല്യ​ങ്ങ​ൾ, കു​ട്ടി​ക​ൾ​ക്കു സൗ​ജ​ന്യ വി​ദ്യാ​ഭ്യാ​സം, ദീ​ർ​ഘ​മാ​യ പ്ര​സ​വാ​വ​ധി, നി​കു​തി​യി​ള​വ് തു​ട​ങ്ങി​യ​വ പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും വ​ള​ർ​ച്ച തി​രി​കെ​പ്പി​ടി​ക്കാ​നാ​കു​ന്നി​ല്ല. പ​ല രാ​ജ്യ​ങ്ങ​ളി​ലും ജോ​ലി ചെ​യ്യു​ന്ന​വ​രു​ടെ എ​ണ്ണം കു​റ​ഞ്ഞു, മ​ര​ണ​നി​ര​ക്കും കു​റ​ഞ്ഞ​തോ​ടെ പെ​ൻ​ഷ​ൻ, ചി​കി​ത്സ ചെ​ല​വു​ക​ൾ കൂ​ടി. 

സാ​ന്പ​ത്തി​ക​വ​ള​ർ​ച്ച മ​ന്ദ​ഗ​തി​യി​ലാ​യി. ആ​സാം, ഗോ​വ, ഗു​ജ​റാ​ത്ത്, മ​ഹാ​രാ​ഷ്‌​ട്ര, ഒ​ഡീ​ഷ, ഉ​ത്ത​രാ​ഖ​ണ്ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ര​ണ്ടി​ലേ​റെ കു​ട്ടി​ക​ളു​ള്ള​വ​ർ​ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ൾ. ഇ​ത് എ​ടു​ത്തു​ക​ള​യാ​ൻ ഒ​രു നി​മി​ഷം വൈ​ക​രു​ത്. ജ​ന​സം​ഖ്യാ​ശാ​സ്ത്ര (demography)ത്തി​ന്‍റെ തെ​റ്റാ​യ നി​ഗ​മ​ന​ങ്ങ​ളെ വി​ശ്വ​സി​ച്ചാ​ണ് ജ​സ്റ്റീ​സ് വി.​ആ​ർ. കൃ​ഷ്ണ​യ്യ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ ര​ണ്ടി​ലേ​റെ കു​ട്ടി​ക​ളു​ള്ള മാ​താ​പി​താ​ക്ക​ളെ ജ​യി​ലി​ൽ അ​ട​യ്ക്ക​ണ​മെ​ന്നു വാ​ദി​ച്ച​ത്. അ​ക്കാ​ല​ത്ത്, ചൈ​ന​യി​ൽ ക​മ്യൂ​ണി​സ്റ്റ് ഭ​ര​ണ​കൂ​ടം അ​താ​ണു ചെ​യ്തു​കൊ​ണ്ടി​രു​ന്ന​ത്.

ര​ണ്ടാ​മ​തു ഗ​ർ​ഭം ധ​രി​ക്കു​ന്ന സ്ത്രീ​ക​ളെ അ​വ​സാ​ന മാ​സ​ങ്ങ​ളി​ൽ​പോ​ലും ഗ​ർ​ഭഛി​ദ്ര​ത്തി​നു വി​ധേ​യ​മാ​ക്കി. പ​ല​രും മ​രി​ച്ചു. നി​ര​വ​ധി പേ​ർ സ​ർ​ക്കാ​രി​നെ ഭ​യ​ന്ന് ര​ണ്ടാ​മ​ത്തെ കു​ഞ്ഞി​നെ കൊ​ന്നു. അ​ല്ലാ​ത്ത​വ​ർ​ക്കു വ​ലി​യ പി​ഴ​യി​ടു​ക​യും പി​ഴ​യ​ട​യ്ക്കാ​ത്ത​വ​രു​ടെ വീ​ടു​ക​ൾ ത​ക​ർ​ക്കു​ക​യും സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടു​ക​യും ചെ​യ്തു. അ​തേ ചൈ​ന ഇ​പ്പോ​ൾ സാ​ന്പ​ത്തി​ക​സ​ഹാ​യ​വും ചി​കി​ത്സാ ചെ​ല​വും നി​കു​തി ഇ​ള​വു​ക​ളും ഭ​വ​ന​വാ​യ്പ​ക​ളും ദ​ന്പ​തി​മാ​ർ​ക്ക് അ​വ​ധി​യും പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്നു! ഇ​ന്ത്യ​യി​ലും കൂ​ടു​ത​ൽ മ​ക്ക​ളു​ള്ള കു​ടും​ബ​ങ്ങ​ളെ ശി​ക്ഷി​ക്കു​ക​യ​ല്ല, സാ​ന്പ​ത്തി​ക​സ​ഹാ​യ​വും തൊ​ഴി​ലും ന​ൽ​കി ര​ക്ഷി​ക്കു​ക​യാ​ണു വേ​ണ്ട​ത്.

ഏ​റെ പ​രി​ഹാ​സ​ങ്ങ​ളു​ണ്ടാ​യി​ട്ടും കെ​സി​ബി​സി​യും ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ പ​ല രൂ​പ​ത​ക​ളും വ​ലി​യ കു​ടും​ബ​ങ്ങ​ളെ ചേ​ർ​ത്തു​നി​ർ​ത്തി​യി​ട്ടു​ണ്ട്. അ​ത്ര ആ​ക​ർ​ഷ​ണീ​യ​മൊ​ന്നു​മ​ല്ലെ​ങ്കി​ലും പ്ര​തി​മാ​സ ധ​ന​സ​ഹാ​യം, പ്ര​സ​വ​ചി​കി​ത്സാ ആ​നു​കൂ​ല്യ​ങ്ങ​ൾ, വി​ദ്യാ​ഭ്യാ​സ സ്കോ​ള​ർ​ഷി​പ്, തൊ​ഴി​ൽ മു​ൻ​ഗ​ണ​ന തു​ട​ങ്ങി​യ പ്രോ​ത്സാ​ഹ​ന​ങ്ങ​ൾ ചെ​റി​യ തോ​തി​ലെ​ങ്കി​ലും കൊ​ടു​ക്കു​ന്നു​ണ്ട്. ദു​ര​ഭി​മാ​ന​മി​ല്ലെ​ങ്കി​ൽ സ​ർ​ക്കാ​രി​ന് അ​തു മാ​തൃ​ക​യാ​ക്കാ​വു​ന്ന​താ​ണ്. ദി​നേ​ന താ​ഴു​ന്ന ജ​ന​സം​ഖ്യാ​വ​ർ​ധ​ന​നി​ര​ക്ക് ഇ​നി​മേ​ൽ പ​ള്ളി​ക്കാ​ര്യ​മ​ല്ല. വ​സ​ന്താ​ഗ​മ​നം വി​ളി​ച്ചോ​തു​ന്ന ശൈ​ത്യ​കാ​ല​മോ ഇ​ല​പൊ​ഴി​യും​കാ​ല​മോ പോ​ലെ​യ​ല്ല ആ​ളൊ​ഴി​ഞ്ഞ വീ​ടു​ക​ളും വ​ന്ധ്യ​മാ​യ ഉ​ദ​ര​ങ്ങ​ളും. അ​വ മാ​ന​വ സം​സ്കാ​ര​ത്തി​ന്‍റെ അ​പ​ച​യ സൂ​ച​ന​ക​ളാ​ണ്.

Tags : EDITORIAL DEEPIKA DEEPIKA EDITORIAL

Recent News

Corehub Up