x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

12
NOV
2026

ജ​നാ​ധി​പ​ത്യ​ത്തി​ൽ മാ​ർ​പാ​പ്പ​യ്ക്കെ​ന്തു കാ​ര്യം!

Editorial Audio


Published: November 12, 2026 12:00 AM IST | Updated: November 11, 2026 10:39 PM IST

അ​ർ​ജ​ന്‍റീ​ന​യു​ടെ പ്ര​സി​ഡ​ന്‍റ് ഹാ​വി​യ​ര്‍ മി​ലെ​യെ വേ​ദി​യി​ലി​രു​ത്തി ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ ന​ട​ത്തി​യ രൂ​ക്ഷ​മാ​യ വി​മ​ർ​ശ​നം ലോ​ക​ത്തെ അ​തി​ശ​യി​പ്പി​ച്ചു. കാ​ര​ണം, അ​തി​ൽ അ​സാ​ധാ​ര​ണ​മാ​യൊ​രു ധൈ​ര്യ​ത്തി​ന്‍റെ​യും നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തി​ന്‍റെ​യും വി​ശ്വാ​സ ബോ​ധ്യ​ത്തി​ന്‍റെ​യും അ​ട​യാ​ള​ങ്ങ​ളു​ണ്ട്. പ്ര​ത്യേ​കി​ച്ചും ത​ന്നെ സ്വീ​ക​രി​ച്ചാ​ന​യി​ച്ച ഭ​ര​ണാ​ധി​കാ​രി​യോ​ട് പ​റ​യാ​ൻ തീ​രു​മാ​നി​ച്ച​തു വേ​ണ്ടെ​ന്നു​വ​യ്ക്കാ​തി​രു​ന്ന ധൈ​ര്യം. ജ​നാ​ധി​പ​ത്യ സ്ഥാ​പ​ന​ങ്ങ​ൾ സം​ര​ക്ഷി​ക്ക​ണ​മെ​ന്നും അ​ധി​കാ​ര​ത്തി​നൊ​ക്കെ പ​രി​ധി​യു​ണ്ടെ​ന്നു​മാ​ണ് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ച​ങ്ങാ​തി​യോ​ട് അ​ദ്ദേ​ഹം തു​റ​ന്ന​ടി​ച്ച​ത്. പു​റ​ത്ത് ജ​നാ​ധി​പ​ത്യ​വും അ​ക​ത്ത് ഏ​കാ​ധി​പ​ത്യ​വു​മാ​യി ഒ​ളി​ച്ചു​ക​ളി​ക്കു​ന്ന പ​ല രാ​ജ്യ​ങ്ങ​ൾ​ക്കും ഇ​തു ബാ​ധ​ക​മാ​കും. ഭ​ര​ണ​കൂ​ട​വി​മ​ർ​ശ​ന​ത്തി​ൽ ഒ​തു​ങ്ങു​ന്ന​ത​ല്ല ഈ ​പ്ര​സം​ഗം. ത​ങ്ങ​ളാ​ണ് രാ​ഷ്‌​ട്ര​മെ​ന്ന് അ​ഹ​ങ്ക​രി​ക്കു​ന്ന നേ​താ​ക്ക​ളോ​ട്, അ​വ​രു​ടെ ചെ​യ്തി​ക​ൾ പി​ഴ​യ്ക്കു​ന്നു എ​ന്നു പ​റ​യാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം സൗ​ക​ര്യ​പൂ​ർ​വം മ​റ​ന്ന​വ​ർ​ക്കു​ള്ള സ​ന്ദേ​ശം​കൂ​ടി​യാ​ണ്.

ത​ല​സ്ഥാ​ന​മാ​യ ബു​വേ​നോ​സ് ഐ​റി​സി​ലെ ജോ​ര്‍​ജ് ന്യൂ​ബെ​റി അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ മാ​ര്‍​പാ​പ്പ​യെ പ്ര​സി​ഡ​ന്‍റ് നേ​രി​ട്ടെ​ത്തി സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. പ​ക്ഷേ, ഹൃ​ദ​യം​ഗ​മ​മാ​യ ആ ​സ്വീ​ക​ര​ണം പ്രീ​ണ​ന​ത്തി​നു​ള്ള പ്ര​ലോ​ഭ​ന​മാ​യി​ല്ല. പ്ര​സി​ഡ​ന്‍റി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ത​ല​സ്ഥാ​ന​ത്തെ ‘പ​ലാ​സി​യോ ലി​ബ​ർ​ട്ടാ​ഡ്’ എ​ന്ന സാം​സ്കാ​രി​ക കേ​ന്ദ്ര​ത്തി​ലാ​യി​രു​ന്നു പ്ര​സം​ഗം. “ജ​നാ​ധി​പ​ത്യം അ​ര്‍​ജ​ന്‍റീ​ന​യു​ടെ ച​രി​ത്ര​പ​ര​മാ​യ പൈ​തൃ​ക​മാ​ണ്. അ​തു സം​ര​ക്ഷി​ക്കാ​ന്‍ ഭ​ര​ണാ​ധി​കാ​രി​ക​ള്‍​ക്ക് വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ട്. ജ​നാ​ധി​പ​ത്യ സ്ഥാ​പ​ന​ങ്ങ​ള്‍ സം​ര​ക്ഷി​ക്ക​ണം. നി​യ​മ​വാ​ഴ്ച​യോ​ടു​ള്ള ആ​ദ​ര​വും സ്ഥാ​പ​ന​ങ്ങ​ളു​ടെ വി​ശ്വാ​സ്യ​ത​യും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ നി​ല​നി​ല്‍​പ്പി​ന് അ​നി​വാ​ര്യ​മാ​ണ്. അ​ധി​കാ​ര​മോ​ഹ​ങ്ങ​ള്‍​ക്കും രാ​ഷ്‌​ട്രീ​യ താ​ത്പ​ര്യ​ങ്ങ​ള്‍​ക്കും ഉ​പ​രി പൊ​തു​ന​ന്മ​യ്ക്ക് മു​ന്‍​ഗ​ണ​ന ന​ല്‍​ക​ണം. സാ​മ്പ​ത്തി​ക​വ​ള​ര്‍​ച്ച​യു​ടെ നേ​ട്ടം എ​ല്ലാ​വ​രി​ലു​മെ​ത്തി​ക്കു​ക​യും യു​വാ​ക്ക​ള്‍​ക്ക് സ്വ​ന്തം നാ​ട്ടി​ല്‍​ത​ന്നെ ഭാ​വി കെ​ട്ടി​പ്പ​ടു​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​മൊ​രു​ക്കു​ക​യും വേ​ണം. അ​ഴി​മ​തി ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളി​ലു​ള്ള ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സം ത​ക​ര്‍​ക്കും. നി​ര്‍​മി​ത​ബു​ദ്ധി​യു​ടെ അ​തി​വേ​ഗ വ​ള​ര്‍​ച്ച ഉ​യ​ര്‍​ത്തു​ന്ന ധാ​ര്‍​മി​ക ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളും ഗൗ​ര​വ​ത്തോ​ടെ വി​ല​യി​രു​ത്തേ​ണ്ട​തു​ണ്ട്.”

സ്വ​ത​ന്ത്ര വ്യാ​പാ​ര​ന​യ​ങ്ങ​ളെ ന്യാ​യീ​ക​രി​ച്ചു​കൊ​ണ്ടാ​ണ് മി​ലെ മ​റു​പ​ടി പ​റ​ഞ്ഞ​ത്. ജീ​വി​തം, സ്വാ​ത​ന്ത്ര്യം, സ്വ​ത്ത് എ​ന്നി​വ​യ്ക്കു പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​താ​ണു പാ​ശ്ചാ​ത്യ ജ​നാ​ധി​പ​ത്യ​മൂ​ല്യ​ങ്ങ​ളെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. പാ​ശ്ചാ​ത്യ മൂ​ല്യ​ങ്ങ​ളെ​യോ സ്വ​ത​ന്ത്ര വ്യാ​പാ​ര​ന​യ​ങ്ങ​ളെ​യോ എ​ന്ന​തി​ലു​പ​രി, അ​വ​യു​ടെ ന​ട​പ്പാ​ക്ക​ൽ പാ​വ​ങ്ങ​ളെ കൂ​ടു​ത​ൽ പാ​വ​ങ്ങ​ളും ധ​നി​ക​രെ കൂ​ടു​ത​ൽ ധ​നി​ക​രു​മാ​ക്കു​ന്ന സ്ഥി​തി​വി​ശേ​ഷ​ത്തെ​യാ​ണ് മാ​ർ​പാ​പ്പ വി​മ​ർ​ശി​ച്ച​തെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന് അ​റി​യാ​ഞ്ഞി​ട്ട​ല്ല. 40 വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് ഒ​രു മാ​ർ​പാ​പ്പ അ​ർ​ജ​ന്‍റീ​ന​യി​ലെ​ത്തു​ന്ന​ത്. അ​തു​കൊ​ണ്ട് വ​ലി​യ സ്വീ​ക​ര​ണ​മാ​യി​രു​ന്നു. 20 ല​ക്ഷം പേ​രാ​ണ് ത​ല​സ്ഥാ​ന​ത്ത് മാ​ർ​പാ​പ്പ അ​ർ​പ്പി​ച്ച വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ പ​ങ്കെ​ടു​ത്ത​ത്. എ​ന്നി​ട്ടും അ​തി​ഥി ആ​തി​ഥേ​യ​നോ​ടു പ​റ​യാ​നു​ള്ള​തു പ​റ​ഞ്ഞ​തി​നു കാ​ര​ണ​മു​ണ്ട്.

ജാ​വി​യ​ർ മി​ലെ​യു​ടെ ക​ടു​ത്ത ചെ​ല​വു​ചു​രു​ക്ക​ൽ ന​യ​ങ്ങ​ൾ പാ​വ​പ്പെ​ട്ട​വ​രെ​യും വി​ര​മി​ച്ച പെ​ൻ​ഷ​ൻ​കാ​രെ​യും ക​ടു​ത്ത ദു​രി​ത​ത്തി​ലാ​ക്കി. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​ള്ള സ​ഹാ​യ​ങ്ങ​ളും മ​രു​ന്നു​ക​ൾ​ക്കും മ​റ്റു​മു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ളും​പോ​ലും സ​ർ​ക്കാ​ർ വെ​ട്ടി​ക്കു​റ​ച്ചു. മി​ലെ​യു​ടെ അ​ഹ​ന്ത​യെ​യും ചൂ​ണ്ടി​ക്കാ​ണി​ക്കേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. അ​ധി​കാ​രം കൈ​യാ​ളു​ന്ന​വ​ർ പ​രി​ധി​ക​ൾ തി​രി​ച്ച​റി​യ​ണ​മെ​ന്നും ജ​നാ​ധി​പ​ത്യം സം​ര​ക്ഷി​ക്കാ​ൻ പ്ര​തി​പ​ക്ഷ ആ​ശ​യ​ങ്ങ​ൾ കേ​ൾ​ക്ക​ണ​മെ​ന്നും മാ​ർ​പാ​പ്പ ഓ​ർ​മി​പ്പി​ച്ച​ത് അ​തു​കൊ​ണ്ടാ​ണ്. രാ​ഷ്‌​ട്രീ​യ വി​മ​ർ​ശ​ക​രെ​യും മാ​ധ്യ​മ​ങ്ങ​ളെ​യും മോ​ശം വാ​ക്കു​ക​ളി​ലൂ​ടെ അ​ധി​ക്ഷേ​പി​ക്കു​ന്ന ജാ​വി​യ​ർ മി​ലെ​യു​ടെ ശൈ​ലി​യെ ല​ക്ഷ്യ​മി​ട്ടാ​ണ് ജ​നാ​ധി​പ​ത്യം ശ​ക്തി​പ്പെ​ടു​ത്താ​ൻ വാ​ക്കു​ക​ൾ സൂ​ക്ഷ്മ​ത​യോ​ടെ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നു പ​റ​ഞ്ഞ​ത്. ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യെ അ​ധി​ക്ഷേ​പി​ച്ചി​ട്ടു​ള്ള മി​ലെ, ഇ​ത്ത​വ​ണ അ​നു​ര​ഞ്ജ​ന സ്വ​ര​ത്തി​ലാ​ണ് സം​സാ​രി​ച്ച​ത്. എ​ങ്കി​ലും ന​യ​ങ്ങ​ൾ മാ​റ്റു​മെ​ന്ന് അ​ധി​ക​മാ​രും പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ല. പ​ക്ഷേ, അ​തി​ന്‍റെ യാ​ന്ത്രി​ക​ത​യി​ൽ ച​ത​ഞ്ഞ​ര​യു​ന്ന മ​നു​ഷ്യ​രു​ടെ ക്ലേ​ശം വി​ളി​ച്ചു​പ​റ​യാ​ൻ ആ​രു​മി​ല്ലെ​ന്ന ധൈ​ര്യം ന​ഷ്ട​മാ​കും.

ഇ​ക്കൊ​ല്ലം ആ​ദ്യം, യു​ദ്ധ​ത്തി​ലും ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​ത​യി​ലും ത​ന്നെ രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ൽ വി​മ​ർ​ശി​ച്ച ലെ​യോ മാ​ർ​പാ​പ്പ​യോ​ട് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പ​റ​ഞ്ഞ​ത്, ലോ​ക​ത്ത് എ​ന്തും ചെ​യ്യാ​നു​ള്ള സൈ​നി​ക​ശേ​ഷി അ​മേ​രി​ക്ക​യ്ക്കു​ണ്ട്. അ​തു​കൊ​ണ്ട്, യു​ദ്ധ​കാ​ര്യ​ങ്ങ​ളി​ൽ ക​ത്തോ​ലി​ക്കാ സ​ഭ അ​മേ​രി​ക്ക​യു​ടെ പ​ക്ഷം പി​ടി​ക്കു​ന്ന​താ​ണ് ന​ല്ല​ത് എ​ന്നാ​ണ്. പ​ക്ഷേ, മാ​ർ​പാ​പ്പ വി​മ​ർ​ശ​ന​ത്തി​ന്‍റെ മൂ​ർ​ച്ച കൂ​ട്ടി. “യു​ദ്ധ​ത്തെ ന്യാ​യീ​ക​രി​ക്കാ​ൻ മ​ത​ത്തെ ഉ​പ​യോ​ഗി​ക്ക​ണ്ട. യു​ദ്ധ​ക്കൊ​തി​യ​ന്മാ​രു​ടെ പ്രാ​ർ​ഥ​ന ദൈ​വം കേ​ൾ​ക്കി​ല്ലെ​ന്നു മാ​ത്ര​മ​ല്ല, നി​ങ്ങ​ളു​ടെ കൈ​ക​ൾ ര​ക്തം പു​ര​ണ്ട​താ​ണെ​ന്ന് അ​വ​ൻ പ​റ​യു​ക​യും ചെ​യ്യും.” അ​ർ​ജ​ന്‍റീ​ന​യി​ൽ എ​ന്ന​ല്ല ലോ​ക​ത്തൊ​രി​ട​ത്തും ഭ​ര​ണാ​ധി​കാ​രി​ക​ള​ല്ല, ജ​ന​ങ്ങ​ളാ​വ​ണം മ​ത​ത്തി​ന്‍റെ മു​ൻ​ഗ​ണ​ന. നി​ല​പാ​ടു​ക​ളു​ടെ കാ​ര്യ​ത്തി​ൽ മാ​ത്ര​മ​ല്ല, അ​തു തു​റ​ന്നു പ​റ​യു​ന്ന​തി​ലും ലെ​യോ മാ​ർ​പാ​പ്പ ഭ​യ​പ്പെ​ടു​ന്നി​ല്ല. ജ​നാ​ധി​പ​ത്യ​ത്തി​ൽ മാ​ർ​പാ​പ്പ​യ്ക്ക് എ​ന്താ​ണു കാ​ര്യ​മെ​ന്നു ചോ​ദി​ക്കു​ന്ന​വ​രു​ണ്ട്. ജ​നാ​ധി​പ​ത്യ​ത്തി​ല​ല്ല, ജ​നാ​ധി​പ​ത്യ ന​ഷ്ട​ത്തി​ലാ​ണ് മാ​ർ​പാ​പ്പ ഇ​ട​പെ​ടു​ന്ന​തെ​ന്ന് അ​വ​ർ തി​രി​ച്ച​റി​യ​ണം.

 

 

 

Tags : DEEPIKA EDITORIAL

Recent News

Corehub Up