x
ad
Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

14
NOV
2026

അ​വി​ഹി​ത ചി​പ്പു​ക​ളി​ലെ അ​ന്ത​ക രേ​ഖ​ക​ൾ

Editorial Audio


Published: November 14, 2026 12:00 AM IST | Updated: November 13, 2026 09:58 PM IST

ഒ​രു വ്യ​ക്തി​യു​ടെ പ​ര​സ്ത്രീ​ബ​ന്ധം, അ​മേ​രി​ക്ക​പോ​ലെ അ​ങ്ങേ​യ​റ്റം വ്യ​ക്തി​സ്വാ​ത​ന്ത്ര്യ​മു​ള്ള രാ​ജ്യ​ത്തു​പോ​ലും സാ​മ്രാ​ജ്യ​ങ്ങ​ളെ ക​ട​പു​ഴ​ക്കു​ന്ന​ത് എ​ങ്ങ​നെ​യെ​ന്ന് പ​ഠി​പ്പി​ക്കു​ന്നു, ‘എ​ൻ​വി​ഡി​യ’ സി​ഇ​ഒ സ്ഥാ​നം രാ​ജി​വ​ച്ച ജെ​ൻ​സ​ൻ ഹു​വാ​ങ്. ക​ഴി​ഞ്ഞ​വ​ർ​ഷം 216 ബി​ല്യ​ൺ ഡോ​ള​ർ വ​രു​മാ​ന​വും 120 ബി​ല്യ​ൺ ഡോ​ള​ർ അ​റ്റാ​ദാ​യ​വു​മു​ണ്ടാ​യി​രു​ന്ന ഭീ​മ​ൻ​ക​ന്പ​നി​യു​ടെ അ​ടി​ത്ത​റ​യി​ള​ക്കി​യ​ത്, ജെ​ൻ​സ​ന്‍റെ ചാ​ര​വൃ​ത്തി ആ​രോ​പി​ക്ക​പ്പെ​ട്ട പ​ര​സ്ത്രീ​ബ​ന്ധ​മാ​ണ്. ക​ന്പ​നി​യു​ടെ വി​ശ്വാ​സ്യ​ത​യ്ക്കും മാ​ന്യ​ത​യ്ക്കു​മൊ​പ്പം ഓ​ഹ​രി​മൂ​ല്യ​വും കൂ​പ്പു​കു​ത്തി.

ആ​യി​ര​ങ്ങ​ളു​ടെ നി​ക്ഷേ​പം അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി. പു​തി​യ സി​ഇ​ഒ​യെ നി​യ​മി​ച്ച​തു​ൾ​പ്പ​ടെ ക​ർ​ശ​ന​ന​ട​പ​ടി​ക​ൾ​കൊ​ണ്ട് ക​ന്പ​നി പ്ര​താ​പം വീ​ണ്ടെ​ടു​ത്തേ​ക്കാം. എ​ന്നാ​ൽ, അ​തു മാ​ത്ര​മ​ല്ല പ്ര​ശ്നം. ഭൗ​തി​കാ​ടി​ത്ത​റ എ​ത്ര ശ​ക്ത​മാ​യി​രു​ന്നാ​ലും ന​യി​ക്കു​ന്ന​വ​രി​ൽ ഒ​രാ​ളു​ടെ ധാ​ർ​മി​കാ​ധഃ​പ​ത​നം മ​തി, ഒ​രു സ്ഥാ​പ​ന​ത്തെ​യും ഒ​പ്പ​മു​ള്ള​വ​രെ​യും ക​ട​പു​ഴ​ക്കാ​ൻ. എ​ൻ​വി​ഡി​യ​യു​ടെ വീ​ഴ്ച ത്ര​സി​പ്പി​ക്കു​ന്ന ഇ​ക്കി​ളി​ക്ക​ഥ​യ​ല്ല, ഏ​തൊ​രു സ്ഥാ​പ​ന​വും പ്ര​സ്ഥാ​ന​വും അ​തി​നെ ന​യി​ക്കു​ന്ന​വ​രും പാ​ലി​ക്കേ​ണ്ട അ​ച്ച​ട​ക്ക​ത്തി​ന്‍റെ​യും മ​ര്യാ​ദ​യു​ടെ​യും മു​ന്ന​റി​യി​പ്പാ​ണ്.

1993ൽ ​വീ​ഡി​യോ ഗെ​യി​മു​ക​ൾ​ക്കാ​യി ഗ്രാ​ഫി​ക്സ് ചി​പ്പു​ക​ൾ നി​ർ​മി​ച്ചു തു​ട​ങ്ങി​യ എ​ൻ​വി​ഡി​യ പ​ല​ത​വ​ണ ത​ക​ർ​ച്ച​യു​ടെ വ​ക്കി​ൽ​നി​ന്നു തി​രി​ച്ചു​ക​യ​റി​യാ​ണ് മു​ൻ​നി​ര​യി​ലെ​ത്തി​യ​ത്. 1996ൽ ​സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ പ​കു​തി​യോ​ളം ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ട്ടി​രു​ന്നു. 97ൽ ​പു​റ​ത്തി​റ​ക്കി​യ ഗ്രാ​ഫി​ക്സ് ചി​പ്പ് വ​ൻ വി​ജ​യ​മാ​യ​തോ​ടെ തി​രി​ച്ചു​ക​യ​റി. പി​ന്നീ​ട് ഗ്രാ​ഫി​ക്സ് പ്രോ​സ​സിം​ഗ് യൂ​ണി​റ്റു​ക​ൾ (ജി​പി​യു), നി​ർ​മി​ത​ബു​ദ്ധി ഹാ​ർ​ഡ്‌​വെ​യ​ർ, സോ​ഫ്റ്റ്‌​വെ​യ​ർ എ​ന്നി​വ​യു​ടെ ലോ​ക​ത്തെ മു​ൻ​നി​ര നി​ർ​മാ​താ​ക്ക​ളാ​യി. ക​ലി​ഫോ​ർ​ണി​യ​യി​ലാ​ണ് ആ​സ്ഥാ​നം. സി​ഇ​ഒ ആ​യി​രു​ന്ന ജെ​ൻ​സ​ൻ ഹു​വാ​ങ് ഉ​ൾ​പ്പ​ടെ മൂ​ന്നു പേ​രാ​ണ് സ്ഥാ​പ​ക​ർ. ചീ​ഫ് ഫി​നാ​ൻ​സ് ഓ​ഫി​സ​ർ കോ​ളെ​റ്റ് ക്രെ​സാ​ണ് താ​ത്കാ​ലി​ക സി​ഇ​ഒ.

താ​യ്‌​വാ​ൻ സ്വ​ദേ​ശി​യാ​യ ജെ​ൻ​സ​ൻ ഒ​മ്പ​താം വ​യ​സി​ൽ അ​മേ​രി​ക്ക​യി​ലേ​ക്കു കു​ടി​യേ​റി​യ​താ​ണ്. കൗ​മാ​ര​കാ​ല​ത്ത് പാ​ത്രം ക​ഴു​കി​യി​ട്ടു​ള്ള ക​ലി​ഫോ​ർ​ണി​യ​യി​ലെ ഒ​രു റെ​സ്റ്റ​റ​ന്‍റി​ലി​രു​ന്നാ​ണ് പി​ന്നീ​ട് സു​ഹൃ​ത്തു​ക്ക​ളാ​യ ക്രി​സ് മ​ലാ​ച്ചൗ​സ്കി, ക​ർ​ട്ടി​സ് പ്രീം ​എ​ന്നി​വ​ർ​ക്കൊ​പ്പം ജെ​ൻ​സ​ൻ എ​ൻ​വി​ഡി​യ സ്ഥാ​പി​ക്കു​ന്ന​തി​ന്‍റെ ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യ​ത്. ജെ​ൻ​സ​ന്‍റെ ആ​ത്മ​വി​ശ്വാ​സ​വും ക​ഠി​നാ​ധ്വാ​ന​വു​മാ​ണ് വി​ജ​യ​കാ​ര​ണം. അ​ദ്ദേ​ഹം​ത​ന്നെ അ​തി​ന്‍റെ വീ​ഴ്ച​യ്ക്കും ഇ​ട​വ​രു​ത്തി​യി​രി​ക്കു​ന്നു. ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പാ​ണ്, സിം​ഗ​പ്പു​ർ ആ​സ്ഥാ​ന​മാ​യു​ള്ള മെ​ഗാ​സ്പീ​ഡ് ക​മ്പ​നി​യി​ലെ എ​ക്സി​ക്യൂ​ട്ടീ​വും ചൈ​നീ​സ് ചാ​ര​വ​നി​ത​യെ​ന്ന് അ​മേ​രി​ക്ക​ൻ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ സം​ശ​യി​ക്കു​ന്ന​വ​രു​മാ​യ ആ​ലീ​സ് ഹു​വാ​ങ്ങു​മാ​യി ജെ​ൻ​സ​ന് അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്ന വാ​ർ​ത്ത​ക​ൾ പു​റ​ത്തു​വ​ന്ന​ത്. അ​തു സ​മ്മ​തി​ച്ച് കു​ടും​ബ​ത്തോ​ടു മാ​പ്പു പ​റ​ഞ്ഞ​പ്പോ​ഴേ​ക്കും എ​ൻ​വി​ഡി​യ വൈ​സ് പ്ര​സി​ഡ​ന്‍റ് കിം​ബ​ർ​ലി പ​വ​ൽ, മ​റ്റൊ​രു ജീ​വ​ന​ക്കാ​രി എ​ന്നി​വ​രു​മാ​യും അ​ദ്ദേ​ഹ​ത്തി​നു വി​വാ​ഹേ​ത​ര ബ​ന്ധ​മു​ണ്ടാ​യി​രു​ന്നെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്താ​യി.

ജെ​ൻ​സ​ൻ എ​ന്ന വ്യ​ക്തി​യു​ടെ സ്വ​കാ​ര്യ​ബ​ന്ധ​ങ്ങ​ൾ അ​മേ​രി​ക്ക​യ്ക്കു വി​ഷ​യ​മേ​യ​ല്ല. എ​ന്നാ​ൽ, പ്ര​മു​ഖ ക​മ്പ​നി​ക​ളി​ലെ ഉ​ന്ന​തോ​ദ്യോ​ഗ​സ്ഥ​ർ കീ​ഴ്ജീ​വ​ന​ക്കാ​രു​മാ​യി പ്ര​ണ​യ​ബ​ന്ധ​ത്തി​ലേ​ർ​പ്പെ​ടു​ന്ന​തി​നു വി​ല​ക്കു​ണ്ട്. അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗ​വും പ​ക്ഷ​പാ​ത​വും ഒ​ഴി​വാ​ക്കാ​നാ​ണി​ത്. മ​ക്ഡൊ​ണാ​ൾ​ഡ്സ്, ഇ​ന്‍റ​ൽ, സി​എ​ൻ​എ​ൻ തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ മേ​ധാ​വി​ക​ൾ​ക്കും ഇ​തേ കാ​ര​ണ​ത്താ​ൽ സ്ഥാ​നം ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ട്. വൈ​റ്റ് ഹൗ​സ് ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്ന മോ​ണി​ക്ക ലെ​വി​ൻ​സ്കി​യു​മാ​യി അ​വി​ഹി​ത​ബ​ന്ധ​മു​ണ്ടെ​ന്ന ആ​രോ​പ​ണ​ത്തെ​ത്തു​ട​ർ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ബി​ൽ ക്ലി​ന്‍റ​ന് ഇം​പീ​ച്ച്മെ​ന്‍റ് ന​ട​പ​ടി​ക​ളെ​പ്പോ​ലും നേ​രി​ടേ​ണ്ടി​വ​ന്നി​രു​ന്നെ​ങ്കി​ലും സെ​ന​റ്റ് കു​റ്റ​വി​മു​ക്ത​നാ​ക്കി​യ​തു​കൊ​ണ്ടാ​ണ് ത​ല​നാ​രി​ഴ​യ്ക്കു ര​ക്ഷ​പ്പെ​ട്ട​ത്.

ജെ​ൻ​സ​ന്‍റെ കാ​മു​കി ആ​ലീ​സ് ചൈ​നീ​സ് ചാ​ര​വ​നി​ത​യാ​ണെ​ന്ന ആ​രോ​പ​ണം ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ ഉ​ന്ന​യി​ക്കു​ക​യും ചെ​യ്ത​തോ​ടെ സ്ത്രീ​വി​ഷ​യം രാ​ജ്യ​ത്തി​ന്‍റെ സു​ര​ക്ഷാ​പ്ര​ശ്ന​മാ​യി. അ​മേ​രി​ക്ക​യും ചൈ​ന​യും ത​മ്മി​ൽ സാ​ങ്കേ​തി​ക​വി​ദ്യാ രം​ഗ​ത്ത് ക​ടു​ത്ത മ​ത്സ​ര​മു​ള്ള​തി​നാ​ൽ എ​ൻ​വി​ഡി​യ​യു​ടെ ര​ഹ​സ്യ​ങ്ങ​ൾ ചൈ​ന​യ്ക്ക് ല​ഭി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന് അ​ന്വേ​ഷ​ണം തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. പ്ര​സി​ഡ​ന്‍റ് ട്രം​പു​മാ​യി ജെ​ൻ​സ​നു​ള്ള അ​ടു​ത്ത ബ​ന്ധ​വും ചൈ​ന​യി​ലേ​ക്കു​ള്ള ചി​പ്പ് ക​യ​റ്റു​മ​തി നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് വ​രു​ത്താ​ൻ അ​ടു​ത്തി​ടെ​യു​ണ്ടാ​യ നീ​ക്ക​ങ്ങ​ളു​മൊ​ക്കെ സ്ഥി​തി സ​ങ്കീ​ർ​ണ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. സെ​ന​റ്റി​ലും കോ​ൺ​ഗ്ര​സി​ലും ഡെ​മോ​ക്രാ​റ്റു​ക​ൾ ഭൂ​രി​പ​ക്ഷ​മാ​യി​ട്ടു​മു​ണ്ട്.

കേ​ര​ള​ത്തി​ൽ 1994ൽ ​പു​റ​ത്തു​വ​ന്ന ഐ​എ​സ്ആ​ർ​ഒ ചാ​ര​ക്കേ​സു​പോ​ലെ ഇ​തും ക​ഴ​ന്പി​ല്ലാ​ത്ത​താ​കു​മോ​യെ​ന്ന​റി​യി​ല്ല. പ​ക്ഷേ കൗ​തു​ക​ര​മാ​യ കാ​ര്യം, ലോ​ക​ത്തെ​വി​ടെ ആ​യാ​ലും ലൈം​ഗി​കാ​രോ​പ​ണ​ത്തി​ൽ​പെ​ട്ട​വ​ർ നി​ര​പ​രാ​ധി​യെ​ന്നു കോ​ട​തി​ക​ൾ വി​ധി​ച്ചാ​ലും മാ​ധ്യ​മ​ങ്ങ​ൾ ഉ​ൾ​പ്പ​ടെ സൃ​ഷ്ടി​ച്ച പൊ​തു​ബോ​ധം വി​ടി​ല്ല. വ്യ​ക്തി​ക​ളു​ടെ അ​ധഃ​പ​ത​ന​ത്തി​ന് രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ളും മ​ത​ങ്ങ​ളും കൊ​ടു​ക്കേ​ണ്ടി​വ​ന്നി​ട്ടു​ള്ള വി​ല​യും നി​സാ​ര​മ​ല്ല. സാ​ധാ​ര​ണ​ക്കാ​രു​ടെ കു​റ്റ​ങ്ങ​ൾ പോ​ലെ​യ​ല്ല, ഉ​ന്ന​ത​രു​ടേ​ത്. ഉ​യ​രം കൂ​ടു​ന്തോ​റും വി​ഴ്ച​യു​ടെ ആ​ഘാ​ത​വും കൂ​ടും.

എ​ൻ​വി​ഡി​യ​യി​ൽ ത​ന്നെ​യ​ല്ല, കേ​ര​ള​ത്തി​ലു​ൾ​പ്പ​ടെ പ​ല സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ​യും കു​ടും​ബ​ങ്ങ​ളു​ടെ​യും​പോ​ലും അ​ക​ത്തി​രു​ന്ന് അ​വി​ഹി​ത ബാ​ന്ധ​വ​ങ്ങ​ൾ തു​ട​രു​ന്ന​വ​രു​ണ്ട്. അ​വ​ർ സ്വ​യം ന​ശി​ക്കു​ക മാ​ത്ര​മ​ല്ല, ഒ​പ്പ​മു​ള്ള നി​ര​പ​രാ​ധി​ക​ളെ പ​രി​ഹാ​സ്യ​രാ​ക്കു​ക​യും അ​വ​രു​ടെ ഓ​ഹ​രി​ക​ൾ വി​ല​കെ​ട്ട​താ​ക്കു​ക​യും ചെ​യ്യു​ന്നു. വ​ഹി​ക്കു​ന്ന ചു​മ​ത​ല​യും സ്ഥാ​ന​വു​മാ​ണ് മ​നു​ഷ്യ​രു​ടെ ധാ​ർ​മി​ക ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ​ക്ക് അ​തി​രു നി​ശ്ച​യി​ക്കു​ന്ന​ത്. ജെ​ൻ​സ​ൻ​മാ​ർ എ​ല്ലാ​യി​ട​ത്തു​മു​ണ്ട്; ആ​ലീ​സു​മാ​രും. അ​വ​രു​ടെ സ്വാ​ത​ന്ത്ര്യം വി​ല​പ്പെ​ട്ട​താ​യി​രി​ക്കാം. പ​ക്ഷേ, വി​ശ്വ​സി​ച്ച് ഒ​പ്പം നി​ൽ​ക്കു​ന്ന​രെ ച​തി​ക്കാ​തെ സ്ഥാ​ന​മൊ​ഴി​ഞ്ഞി​ട്ടു മ​തി.

Tags : Deepika Editorial NVIDIA

Recent News

Corehub Up