x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദന്തപ്രശ്നങ്ങൾ തുടക്കത്തിലേ ചികിത്സിച്ചാൽ എന്തെല്ലാം നേട്ടങ്ങൾ?

ഹെൽത്ത് ഡെസ്ക്
Published: October 23, 2026 03:47 PM IST | Updated: October 23, 2026 03:47 PM IST

പ്രതീകാത്മകചിത്രം

ദ​ന്ത​രോ​ഗ​ങ്ങ​ളി​ൽ ഭൂ​രി​ഭാ​ഗ​വും ജീ​വി​ത​ശൈ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു കി​ട​ക്കു​ന്ന​വ​യാ​ണ്. ഭ​ക്ഷ​ണ​സം​സ്കാ​രം മാ​റു​ന്ന​ത​നു​സ​രി​ച്ച് ദ​ന്ത​ശു​ചീ​ക​ര​ണ രീ​തി​യും മാ​റേ​ണ്ട​തു​ണ്ട്.

* ബ്ര​ഷും പേ​സ്റ്റും ഉ​പ​യോ​ഗി​ച്ച് പ​ല്ലു തേ​ക്കു​ന്ന​ത് ആ​ധു​നി​ക ഭ​ക്ഷ​ണ​സം​സ്കാ​ര​ത്തി​ന് ആ​വ​ശ്യ​മാ​ണ്.
* ഇ​തി​നോ​ടൊ​പ്പം ദ​ന്ത​ൽ ​ഫ്ളോസു​കൂ​ടി ശീ​ല​മാ​ക്കു​ന്ന​ത് അ​ത്യു​ത്ത​മം.
* പ്ര​തി​രോ​ധ ചി​കി​ത്സ​ക​ൾ സ​മ​യാ​സ​മ​യ​ങ്ങ​ളി​ൽ ന​ട​ത്തി​യാ​ൽ ചി​കി​ത്സ​ക​ൾ ചെ​യ്യു​ന്ന​തും ചി​കി​ത്സ​യു​ടെ സ​ങ്കീ​ർ​ണ​ത​യും ഒ​ഴി​വാ​ക്കാം.

കു​ട്ടി​ക​ളി​ലെ ദ​ന്ത​ചി​കി​ത്സ

പി​റ്റ് + ഫി​ഷ​ർ ചി​കി​ത്സ​യും ഫ്യൂ​റൈ​ഡ് ആ​പ്ലി​ക്കേ​ഷ​നും ന​ല്ല ഒ​രു പ​രി​ധി​വ​രെ ദ​ന്ത​ക്ഷ​യ​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്നു. കു​ട്ടി​ക​ളി​ൽ നി​ർ​ബ​ന്ധ​മാ​യും ന​ട​ത്തേ​ണ്ട ചി​കി​ത്സ​യാ​ണി​ത്.

* പോ​ട് ക​ണ്ടു​പി​ടി​ച്ചാ​ൽ അ​ട​ച്ച് ചി​കി​ത്സ ന​ട​ത്ത​ണം.
* ശീ​ല​ങ്ങ​ൾ ഉ​ദാ. വാ​യി​ൽ​കൂ​ടി ശ്വ​സ​നം, നാ​ക്കു​ത​ള്ള​ൽ, പ​ല്ലി​റു​മ്മ​ൽ, വി​ര​ൽ​കു​ടി, ചു​ണ്ടു​ക​ടി​ക്ക​ൽ എ​ന്നി​വ ഉ​ണ്ടെ​ങ്കി​ൽ നി​ർ​ത്ത​ലാ​ക്കു​വാ​ൻ പ്ര​ത്യേ​ക രൂ​പ​ക​ല്പ​ന ചെ​യ്ത ഉ​പാ​ധി​ക​ൾ ദ​ന്ത​ഡോ​ക്ട​ർ​മാ​ർ നി​ർ​മി​ച്ചു ന​ല്കും.
* അ​ഞ്ചു വ​യ​സു മു​ത​ൽ പ​ന്ത്ര​ണ്ടു വ​യ​സു​വ​രെ ദ​ന്ത​പ​രി​ശോ​ധ​ന വ​ർ​ഷ​ത്തി​ൽ ഒ​രി​ക്ക​ൽ ന​ട​ത്തു​ക​യും ഡോ​ക്ട​റു​ടെ പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷ​മു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ക​യും ചെ​യ്യ​ണം.
ഈ ​പ​രി​ശോ​ധ​ന​യും നി​ർ​ദേ​ശ​ങ്ങ​ളും വ​ള​ർ​ച്ച​യു​ടെ കാ​ല​ത്തെ മോ​ണ-​ദ​ന്ത​ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് സ​ഹാ​യ​ക​ര​മാ​കും.

മോ​ണ​രോ​ഗം

ഭ​ക്ഷ​ണ​ശീ​ല​ങ്ങ​ൾ മാ​റു​ന്ന​തി​ന​നു​സൃ​ത​മാ​യി പ​ല്ലും മോ​ണ​യും വൃ​ത്തി​യാ​ക്കു​ന്ന രീ​തി​യി​ൽ മാ​റ്റം വ​രു​ത്തി​യി​ട്ടു​ണ്ടോ? പ​റ്റി​പ്പി​ടി​ച്ചി​രി​ക്കു​ന്ന ആ​ഹാ​രം മോ​ണ​യി​ൽ ക​യ​റി​യി​രു​ന്ന് മോ​ണ​യ്ക്ക് ക്ഷ​തം ഉ​ണ്ടാ​ക്കു​ന്നു.
* കൃ​ത്യ​മാ​യ ഹോം ​ദ​ന്ത​ൽ കെ​യ​ർ (സ്വ​യം) ഒ​പ്പം പ്ര​ഫ​ഷ​ണ​ൽ ദ​ന്ത​ൽ കെ​യ​ർ (ഡോ​ക്ട​റു​ടെ സ​ഹാ​യ​ത്താ​ൽ) ന​ട​ത്തി​യാ​ൽ ഒ​രു​പ​രി​ധി​വ​രെ മോ​ണ​രോ​ഗം ത​ട​യാ​നാ​കും.

നി​ര​തെ​റ്റി​യ പ​ല്ലു​ക​ൾ

വ​ള​രെ​യ​ധി​കം ക​ണ്ടു​വ​രു​ന്ന ദ​ന്ത പ്ര​ശ്ന​മാ​ണ് നി​ര​തെ​റ്റ​ൽ, പ​ല്ലു​പൊ​ങ്ങു​ക, പ​ല്ലി​ന്‍റെ ഇ​ട​യി​ൽ വി​ട​വു​ക​ൾ, എ​ല്ലും മോ​ണ​യും ത​ള്ളി​നി​ൽ​ക്കു​ക ഇ​വ​യെ​ല്ലാം. യ​ഥാ​സ​മ​യം പ​രി​ഗ​ണി​ച്ച് ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​വും ചി​കി​ത്സ​യും ന​ട​ത്തി​യാ​ൽ സ​ങ്കീ​ർ​ണ​മാ​യ സ​ർ​ജ​റി​ക​ളും ചി​കി​ത്സ​ക​ളും ഒ​ഴി​വാ​ക്കാം.

പ​ല ദ​ന്ത മോ​ണ​പ്ര​ശ്ന​ങ്ങ​ളും കൃ​ത്യ​മാ​യ സ​മ​യ​ത്തു​ള്ള ഉ​പാ​ധി​ക​ൾ (ചി​കി​ത്സ​യും ഉ​പാ​ധി​ക​ളും ഉ​പ​യോ​ഗി​ച്ച് പ​രി​ധി​യി​ൽ നി​ർ​ത്തു​വാ​ൻ സാ​ധി​ക്കും. മു​ഖ​വ​ള​ർ​ച്ച​യു​ടെ കാ​ലം ഇ​തി​ന് ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ സ​മ​യ​മാ​ണ്. ശീ​ല​ങ്ങ​ൾ ത​ട​ഞ്ഞാ​ൽ ത​ന്നെ ഒ​രു​പ​രി​ധി​വ​രെ ഗു​ണം ല​ഭി​ക്കും. ഉ​ദാ. വാ​യി​ൽ​കൂ​ടി ശ്വ​സി​ക്കു​ക, വി​ര​ൽ ക​ടി, നാ​ക്കു​ത​ള്ള​ൽ.

പ​ല്ലു​വേ​ദ​ന

ഇ​ത് അ​നു​ഭ​വി​ച്ച​വ​ർ ഒ​രി​ക്ക​ൽ​കൂ​ടി അ​നു​ഭ​വി​ക്കാവാ​ൻ ആ​ഗ്ര​ഹി​ക്കി​ല്ല.

* തു​ട​ക്ക​ത്തി​ൽ പോ​ട് ചി​കി​ത്സി​ച്ചാ​ൽ ആ​ഴ​ത്തി​ലേ​ക്ക് പോ​ട് ഉ​ണ്ടാ​വി​ല്ല. ശ​രീ​ര​ത്തി​ൽ ഏ​റ്റ​വും ക​ട്ടി​യു​ള്ള പ​ദാ​ർ​ഥം പ​ല്ലി​ന്‍റെ ഇ​നാ​മ​ൽ ആ​ണ്. ഇ​നാ​മ​ലി​ന് ഉ​ണ്ടാ​കു​ന്ന സു​ഷി​ര​ങ്ങ​ൾ ഉ​ള്ളി​ൽ എ​ത്തി പ​ഴു​പ്പ് ഉ​ണ്ടാ​ക്കു​ന്പോ​ൾ വേ​ദ​ന ഉ​ണ്ടാ​കു​ന്നു.

സൂ​ച​ന​ക​ൾ ​അ​വ​ഗ​ണി​ക്ക​രു​ത്

പ​ല്ലു​വേ​ദ​ന​യ്ക്ക് മു​ന്പ് പ​ല രീ​തി​ക​ളി​ൽ സൂ​ച​ന​ക​ൾ ന​മു​ക്കു ല​ഭി​ക്കും. ഇ​ത് പു​ളി​പ്പ് ആ​യി​ട്ടോ, ചൂ​ടും ത​ണു​പ്പും മ​ധു​ര​വും ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ ഉ​ണ്ടാ​കു​ന്ന വേ​ദ​ന​യാ​യി​ട്ടോ ആ​കാം... ചി​കി​ത്സ​ക​ൾ ഓ​രോ ഘ​ട്ട​ത്തി​ലും വ്യ​ത്യ​സ്ത​മാ​ണ്. വേ​ദ​ന ഉ​ണ്ടാ​യാ​ൽ റൂ​ട്ട് ക​നാ​ൽ ചി​കി​ത്സ ന​ട​ത്തേ​ണ്ട​താ​യി വ​രും. ഇ​തി​നു​ശേ​ഷം ക്യാ​പ്പും ആ​വ​ശ്യ​മാ​ണ്.

തു​ട​ക്ക​ത്തി​ൽ ക​ണ്ടു​പി​ടി​ച്ചാ​ൽ ദ​ന്ത​ചി​കി​ത്സ​ക​ൾ വ​ള​രെ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​ട​ത്താം. കു​ട്ടി​ക​ളി​ൽ പ്ര​തി​രോ​ധ ചി​കി​ത്സ​ക​ൾ ന​ട​ത്തി പോ​ടി​നു​ള്ള സാ​ധ്യ​ത കു​റ​യും. ആ​ധു​നി​ക ഭ​ക്ഷ​ണ​സം​സ്കാ​ര​ത്തി​നു ചേ​ർ​ന്ന ദ​ന്ത പ​രി​ച​ര​ണം, പ​രി​ശോ​ധ​ന, ചി​കി​ത്സ​ക​ൾ എ​ന്നി​വ കൃ​ത്യ​സ​മ​യ​ത്ത് ന​ട​ത്തു​ന്ന​ത് പ​ല്ലു​ക​ൾ​ക്കും വാ​യ്ക്കും മാ​ത്ര​മ​ല്ല പൊ​തു​വേ​യു​ള്ള ആ​രോ​ഗ്യ​ത്തി​നും ഉ​ത്ത​മ​മാ​ണ്.ദ​ന്ത​ചി​കി​ത്സ​ക​ൾ ലോ​ക​ത്ത് എ​വി​ടെ​യും ചെ​ല​വേ​റി​യ​താ​ണ്. കു​റ​ഞ്ഞ ചെ​ല​വി​ൽ പ്ര​തി​രോ​ധ ചി​കി​ത്സ​യും അ​നു​ബ​ന്ധ ചി​കി​ത്സ​ക​ളും ന​ട​ത്തി​യാ​ൽ വ​ലി​യ ചെ​ല​വു​ക​ൾ ഒ​ഴി​വാ​ക്കാം.

 

വി​വ​ര​ങ്ങ​ൾ - ഡോ. ​വി​നോ​ദ് മാ​ത്യു മു​ള​മൂ​ട്ടി​ൽ, (അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ, പു​ഷ്പ​ഗി​രി കോ​ള​ജ് ഓ​ഫ് ദ​ന്ത​ൽ സ​യ​ൻ​സ​സ്, തി​രു​വ​ല്ല) 9447219903

Tags : Dental health Dental issues and treatments HealthNews Familyhealth Dental problems

Recent News

Corehub Up