x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അമേരിക്ക സുവർണയുഗത്തിൽ: ട്രംപ്


Published: February 26, 2026 12:04 AM IST | Updated: February 26, 2026 12:04 AM IST

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: അ​​​മേ​​​രി​​​ക്ക​​​യെ സു​​​വ​​​ർ​​​ണ​​​യു​​​ഗ​​​ത്തി​​​ലേ​​​ക്കു ന​​​യി​​​ച്ചെ​​​ന്ന് പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ്. കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ സം​​​യു​​​ക്ത സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ വാ​​​ർ​​​ഷി​​​ക സ്റ്റേ​​​റ്റ് ഓ​​​ഫ് ദ ​​​യൂ​​​ണി​​​യ​​​ൻ പ്ര​​​സം​​​ഗം ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

അ​​​മേ​​​രി​​​ക്ക എ​​​ക്കാ​​​ല​​​ത്തേക്കാ​​​ളും സ​​​ന്പ​​​ന്ന​​​വും ശ​​​ക്ത​​​വു​​​മാ​​യെ​​​ന്ന് ട്രം​​​പ് അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു. പ​​​ണ​​​പ്പെ​​​രു​​​പ്പം കു​​​റ​​​ച്ചു, ഓ​​​ഹ​​​രി​​​വി​​​പ​​​ണി​​​ക്കു നേ​​​ട്ട​​​മു​​​ണ്ടാ​​​ക്കി, നി​​​കു​​​തി​​​ക​​​ൾ വെ​​​ട്ടി​​​ക്കു​​​റ​​​ച്ചു, മ​​​രു​​​ന്നു​​​വി​​​ല കു​​​റ​​​ച്ചു തു​​​ട​​​ങ്ങി​​​യ​​​വ ഭ​​​ര​​​ണ​​​നേ​​​ട്ട​​​ങ്ങ​​​ളാ​​​ണ്.

തൊ​ഴി​ല​വ​സര​ങ്ങ​ൾ ഇ​ല്ലാ​താ​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള നി​ർ​മി​ത​ബു​ദ്ധി​യെ​ക്കു​റി​ച്ച് ട്രം​പ് പ്ര​സം​ഗ​ത്തി​ൽ പ​രാ​മ​ർ​ശി​ച്ചി​ല്ല. ഒ​രു​വ​ർ​ഷ ഭ​ര​ണ​ത്തി​ന്‍റെ ഭൂ​രി​ഭാ​ഗം സ​മ​യ​വും വി​ദേ​ശ​ന​യ​ത്തി​ലാ​ണു ശ്ര​ദ്ധ​ കേ​ന്ദ്രീ​ക​രി​ച്ചി​രു​ന്ന​തെ​ങ്കി​ലും വി​വി​ധ രാ​ജ്യ​ങ്ങ​ൾ​ക്കു ചു​മ​ത്തി​യ ഇ​റ​ക്കു​മ​തി​ച്ചു​ങ്കം അ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ച് പ​രി​മി ത​മാ​യേ സം​സാ​രി​ച്ചു​ള്ളൂ.

റ​​​ഷ്യ​​​ൻ അ​​​ധി​​​നി​​​വേ​​​ശ​​​ത്തി​​​ന്‍റെ നാ​​​ലാം വ​​​ർ​​​ഷി​​​ക​​​ദി​​​ന​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ പ്ര​​​സം​​​ഗ​​​ത്തി​​​ൽ യു​​​ക്രെ​​​യ്ൻ യു​​​ദ്ധ​​​ത്തെ​​​ക്കു​​​റി​​​ച്ചും പ​​​രാ​​​മ​​​ർ​​​ശ​​​മു​​​ണ്ടാ​​​യി​​​ല്ല. അ​​​മേ​​​രി​​​ക്ക​​​യു​​​ടെ മു​​​ഖ്യ എ​​​തി​​​രാ​​​ളി​​​യാ​​​യ ചൈ​​​ന, ഡെ​​​ന്മാ​​​ർ​​​ക്കി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യ ഗ്രീ​​​ൻ​​​ലാ​​​ൻ​​​ഡി​​​നെ ഏ​​​റ്റെ​​​ടു​​​ക്കാ​​​നു​​​ള്ള മോ​​​ഹം എ​​​ന്നീ വി​​​ഷ​​​യ​​​ങ്ങ​​​ളും ട്രം​​​പ് എ​​​ടു​​​ത്തു​​​പ​​​റ​​​ഞ്ഞി​​​ല്ല.

എ​​​ഴു​​​പ​​​ത്തൊ​​​ന്പ​​​തു​​​കാ​​​ര​​​നാ​​​യ ട്രം​​​പി​​​ന്‍റെ പ്ര​​​സം​​​ഗം ഒ​​​രു മ​​​ണി​​​ക്കൂ​​​റും 47 മി​​​നി​​റ്റും നീ​​​ണ്ടു. അ​​​മേ​​​രി​​​ക്ക​​​യു​​​ടെ ച​​​രി​​​ത്ര​​​ത്തി​​​ലെ ഏ​​​റ്റ​​​വും ദൈ​​​ർ​​​ഘ്യ​​​മേ​​​റി​​​യ സ്റ്റേ​​​റ്റ് ഓ​​​ഫ് ദ ​​​യൂ​​​ണി​​​യ​​​ൻ പ്ര​​​സം​​​ഗ​​​മാ​​​യി​​​രു​​​ന്നി​​​ത്. ക​​​ഴി​​​ഞ്ഞ​​​ വ​​​ർ​​​ഷ​​​ത്തെ സ്വ​​​ന്തം റി​​​ക്കാ​​​ർ​​​ഡാ​​​ണു ട്രം​​​പ് ത​​​ക​​​ർ​​​ത്ത​​​ത്. പ്ര​​​സം​​​ഗ​​​ത്തി​​​ന്‍റെ ഭൂ​​​രി​​​ഭാ​​​ഗ​​​വും സ്വ​​​ന്തം ഭ​​​ര​​​ണ​​​നേ​​​ട്ട​​​ങ്ങ​​​ൾ വി​​​ശ​​​ദീ​​​ക​​​രി​​​ക്ക​​​ലാ​​​യി​​​രു​​​ന്നു. എ​​​ട്ട് യു​​​ദ്ധ​​​ങ്ങ​​​ൾ അ​​​വ​​​സാ​​​നി​​​പ്പി​​​ച്ചു​​​വെ​​​ന്ന വാ​​​ദം അ​​​ദ്ദേ​​​ഹം ആ​​​വ​​​ർ​​​ത്തി​​​ച്ചു. രാ​​​ജ്യ​​​ത്തു​​​ ന​​​ട​​​ക്കു​​​ന്ന അ​​​ക്ര​​​മ​​​ങ്ങ​​​ൾ​​​ക്കു പി​​​ന്നി​​​ൽ അ​​​ന​​​ധി​​​കൃ​​​ത കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​രാ​​​ണെ​​​ന്നും പ​​​റ​​​ഞ്ഞു.

പ്ര​​​തി​​​പ​​​ക്ഷ ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് പാ​​​ർ​​​ട്ടി​​​യി​​​ലെ ന​​​ല്ലൊ​​​രു​​​ വി​​​ഭാ​​​ഗം അം​​​ഗ​​​ങ്ങ​​​ളും സ​​​ഭ​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. ഹാ​​​ജ​​​രാ​​​യി​​​രു​​​ന്ന പ്ര​​​തി​​​പ​​​ക്ഷാം​​​ഗ​​​ങ്ങ​​​ളി​​​ൽ ചി​​​ല​​​ർ പ്ര​​​സം​​​ഗ​​​സ​​​മ​​​യ​​​ത്ത് പ്ര​​​തി​​​ഷേ​​​ധ​​​പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ൾ​​​ക്കു മു​​​തി​​​ർ​​​ന്നു.

അ​​​തേ​​​സ​​​മ​​​യം, ട്രം​​​പി​​​ന്‍റെ ഭരണത്തിൽ അ​​​മേ​​​രി​​​ക്ക​​​ൻ ജ​​​ന​​​ത​​​യ്ക്കു തൃ​​​പ്തി​​​യി​​​ല്ലെ​​​ന്നാ​​​ണ് അ​​​ടു​​​ത്തി​​​ടെ ന​​​ട​​​ന്ന അ​​​ഭി​​​പ്രാ​​​യ സ​​​ർ​​​വേ​​​ക​​​ൾ പ​​​റ​​​യു​​​ന്ന​​​ത്. ന​​​വം​​​ബ​​​റി​​​ലെ മി​​​ഡ് ടേം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഡെ​​​മോ​​​ക്രാ​​​റ്റു​​​ക​​​ൾ സെ​​​ന​​​റ്റി​​​ലും ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​സ​​​ഭ​​​യി​​​ലും ഭൂ​​​രി​​​പ​​​ക്ഷം നേ​​​ടാ​​​നും സാ​​​ധ്യ​​​ത​​​യു​​​ണ്ട്.

ഇറാൻ ഭീഷണി; പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടത് 32,000 പേർ

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ​​​തീ​​​വ്ര​​​വാ​​​ദ​​​ത്തി​​​ന്‍റെ ഏ​​​റ്റ​​​വും വ​​​ലി​​​യ പ്രാ​​​യോ​​​ജ​​​ക​​​രാ​​​യ ഇ​​​റാ​​​ൻ അ​​​ണ്വാ​​​യു​​​ധം സ്വ​​​ന്ത​​​മാ​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ലെ​​​ന്നു ട്രം​​​പ്. ഇ​​​റാ​​​നി​​​ൽ ജ​​​നു​​​വ​​​രി​​​യി​​​ൽ ന​​​ട​​​ന്ന ജ​​​ന​​​കീ​​​യ പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ൽ 32,000 പേ​​​രാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു.

ഇ​​​റാ​​​നെ ല​​​ക്ഷ്യ​​​മി​​​ട്ട് അ​​​മേ​​​രി​​​ക്ക പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ൽ സൈ​​​നി​​​ക​​​വി​​​ന്യാ​​​സം ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​ണു ട്രം​​​പ് ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ൾ സ്റ്റേ​​​റ്റ് ഓ​​​ഫ് ദ ​​​യൂ​​​ണി​​​യ​​​ൻ പ്ര​​​സം​​​ഗ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞ​​​ത്.

ഇ​​​റാ​​​ന്‍റെ ആ​​​ണ​​​വ, മി​​​സൈ​​​ൽ പ​​​ദ്ധ​​​തി​​​ക​​​ൾ, തീ​​​വ്രവാ​​​ദ സം​​​ഘ​​​ട​​​ന​​​ക​​​ൾ​​​ക്കു ന​​​ല്കു​​​ന്ന പി​​​ന്തു​​​ണ, പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ന്ന​​​വ​​​രെ കൊ​​​ന്നൊ​​​ടു​​​ക്ക​​​ൽ എ​​​ന്നി​​​വ​​​യെ​​​ല്ലാം അ​​​മേ​​​രി​​​ക്ക​​​യ്ക്കു ഭീ​​​ഷ​​​ണി​​​യാ​​​ണ്. ഇ​​​റാ​​​നും അ​​​വ​​​രു​​​ടെ പി​​​ന്തു​​​ണ​​​യോ​​​ടെ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഗ്രൂ​​​പ്പു​​​ക​​​ളും തീ​​​വ്ര​​​വാ​​​ദം, മ​​​ര​​​ണം, വി​​​ദ്വേ​​​ഷം എ​​​ന്നി​​​വ മാ​​​ത്ര​​​മാ​​​ണു പ​​​ട​​​ർ​​​ത്തു​​​ന്ന​​​ത്. ഇ​​​റാ​​​ൻ ആ​​​ണ​​​വ​​​പ​​​ദ്ധ​​​തി​​​ക​​​ൾ പു​​​ന​​​രാ​​​രം​​​ഭി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. അ​​​മേ​​​രി​​​ക്ക​​​ വ​​​രെ എ​​​ത്താ​​​വു​​​ന്ന മി​​​സൈ​​​ലു​​​ക​​​ൾ നി​​​ർ​​​മി​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​ലാ​​​ണ് അ​​​വ​​​രെ​​​ന്നും ട്രം​​​പ് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ട്രം​​​പി​​​ന്‍റെ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ ആ​​​വ​​​ർ​​​ത്തി​​​ച്ചു​​​ള്ള നു​​​ണ​​​ക​​​ളാണെ​​​ന്ന് ഇ​​​റേ​​​നി​​​യ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യം പ്ര​​​തി​​​ക​​​രി​​​ച്ചു.

Tags : America US Golden Age Trump reducing inflation boosting stock market

Recent News

Corehub Up