ഇസ്ലാമാബാദ്: ജനറൽ അസിം മുനീർ പാക്കിസ്ഥാൻ സൈന്യത്തിന്റെ പരമാധികാരിയായി ചുമതലയേൽക്കാനിരിക്കെ രാജ്യം വിട്ട് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്. അസിം മുനീർ ചീഫ് ഓഫ് ഡിഫൻസ് ഫോഴ്സ് പദവിയിലേക്കെത്തുന്നത് തടയാനാണിതെന്നാണ് സൂചന.
നവംബർ 29ന് അണ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തുവരേണ്ടിയിരുന്നത്. എന്നാൽ അന്നേ ദിവസം വിജ്ഞാപനം പുറത്തുവന്നിരുന്നില്ല. അസിം മുനീർ സിഡിഎഫ് പദവിയിലേക്കെത്തുന്നതോടെ ഏറ്റവും ശക്തനായ പാക് സൈനിക മേധാവിയായി മാറും.
ഷഹബാസ് ഷരീഫ് ആദ്യം ബഹ്റൈനിലേക്കും പിന്നീട് ലണ്ടനിലേക്കും പോയതായാണ് റിപ്പോർട്ടുകൾ. അസിം മുനീർ സിഡിഎഫ് മേധാവിയാകുന്ന വിജ്ഞാപനത്തിൽ ഒപ്പിടേണ്ട ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള നീക്കമാണിതെന്നാണ് വിലയിരുത്തൽ.
Tags : Asim Munir Shehbaz Sharif pakistan