x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ശ്ചി​മേ​ഷ്യ​യി​ൽ സ​മാ​ധാ​ന പ്ര​തീ​ക്ഷ; അ​മേ​രി​ക്ക-​ഇ​റാ​ൻ ച​ർ​ച്ച​ക​ൾ​ക്കാ​യി പാ​ക് സം​ഘം ടെ​ഹ്‌​റാ​നി​ൽ


Published: April 15, 2026 09:03 PM IST | Updated: April 15, 2026 09:28 PM IST

ടെ​ഹ്‌​റാ​ൻ: പ​ശ്ചി​മേ​ഷ്യ​യി​ൽ യു​ദ്ധ​ഭീ​തി പ​ട​ർ​ത്തു​ന്ന അ​മേ​രി​ക്ക-​ഇ​റാ​ൻ സം​ഘ​ർ​ഷ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​നു​ള്ള ര​ണ്ടാം ഘ​ട്ട ച​ർ​ച്ച​ക​ൾ​ക്ക് ക​ള​മൊ​രു​ങ്ങു​ന്നു. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ‌ട്രം​പി​ന്‍റെ പ്ര​ഖ്യാ​പ​ന​ത്തി​ന് പി​ന്നാ​ലെ, മ​ധ്യ​സ്ഥ ച​ർ​ച്ച​ക​ൾ​ക്കാ​യി പാ​കി​സ്ഥാ​ൻ ന​യ​ത​ന്ത്ര സം​ഘം ഇ​ന്ന് ഇ​റാ​നി​ലെ​ത്തും.

ഇ​സ്‌​ലാ​മാ​ബാ​ദി​ൽ ന​ട​ന്ന ഒ​ന്നാം ഘ​ട്ട ച​ർ​ച്ച​ക​ൾ ഫ​ല​പ്ര​ദ​മാ​യി​ല്ലെ​ങ്കി​ലും, അ​യ​ൽ​രാ​ജ്യം എ​ന്ന നി​ല​യി​ലു​ള്ള സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ച് ഇ​റാ​നെ ച​ർ​ച്ചാ മേ​ശ​യി​ലെ​ത്തി​ക്കാ​നാ​ണ് പാ​കി​സ്ഥാ​ൻ ശ്ര​മി​ക്കു​ന്ന​ത്. നി​ല​വി​ലെ വെ​ടി​നി​ർ​ത്ത​ൽ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി എ​ത്ര​യും വേ​ഗം അ​മേ​രി​ക്ക​യു​മാ​യി നി​ർ​ണാ​യ​ക ച​ർ​ച്ച​ക​ൾ തു​ട​ങ്ങ​ണ​മെ​ന്ന് പാ​ക് സം​ഘം ആ​വ​ശ്യ​പ്പെ​ടും. ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ൽ ഇ​റാ​നു​മാ​യി ച​ർ​ച്ച തു​ട​ങ്ങു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ട്രം​പ് പ്ര​ഖ്യാ​പി​ച്ചു ക​ഴി​ഞ്ഞു. ആ​ണ​വ വി​ഷ​യ​ത്തി​ൽ ധാ​ര​ണ​യി​ലെ​ത്തി​യാ​ൽ ഇ​റാ​ന് വ​ലി​യ സാ​മ്പ​ത്തി​ക അ​വ​സ​ര​ങ്ങ​ൾ ന​ൽ​കു​മെ​ന്ന് യു​എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി വാ​ൻ​സും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

യു​റേ​നി​യം ശേ​ഖ​രം കൈ​മാ​റാ​നും ആ​ണ​വ പ​ദ്ധ​തി​ക​ളി​ൽ നി​ന്ന് പി​ന്നോ​ട്ടു പോ​കാ​നും ഇ​റാ​ൻ ത​യ്യാ​റാ​കു​മോ എ​ന്ന​താ​ണ് സ​മാ​ധാ​ന ച​ർ​ച്ച​ക​ളു​ടെ പ്ര​ധാ​ന ക​ട​മ്പ. അ​ങ്ങ​നെ സം​ഭ​വി​ച്ചാ​ൽ ഇ​റാ​ൻ നേ​രി​ടു​ന്ന ക​ടു​ത്ത സാ​മ്പ​ത്തി​ക ഉ​പ​രോ​ധ​ങ്ങ​ൾ അ​മേ​രി​ക്ക നീ​ക്കം ചെ​യ്തേ​ക്കും. ച​ർ​ച്ച​ക​ൾ​ക്കാ​യി പാ​ക് സം​ഘം ടെ​ഹ്‌​റാ​നി​ലെ​ത്തു​ന്ന​ത് പ​ശ്ചി​മേ​ഷ്യ​യി​ൽ സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കാ​നു​ള്ള വ​ലി​യൊ​രു ചു​വ​ടു​വെ​പ്പാ​യാ​ണ് ന​യ​ത​ന്ത്ര വി​ദ​ഗ്ധ​ർ വി​ല​യി​രു​ത്തു​ന്ന​ത്. ഈ ​വാ​രാ​ന്ത്യ​ത്തോ​ടെ ച​ർ​ച്ച​ക​ൾ സം​ബ​ന്ധി​ച്ച് നി​ർ​ണാ​യ​ക പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ഉ​ണ്ടാ​യേ​ക്കും.

 

Tags : Trump Middle East Pakistan Tehran Latest News

Recent News

Corehub Up