x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹോ​ർ​മു​സ് തു​റ​ക്കാൻ അ​ന്താ​രാ​ഷ്ട്ര ന​യ​ത​ന്ത്ര സ​മ്മേ​ള​നം ന​ട​ത്തും


Published: April 2, 2026 12:58 AM IST | Updated: April 2, 2026 01:12 AM IST

ല​ണ്ട​ൻ: ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വീ​ണ്ടും തു​റ​ക്കു​ന്ന​തി​നു​ള്ള വ​ഴി​ക​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി അ​ന്താ​രാ​ഷ്ട്ര ന​യ​ത​ന്ത്ര സ​മ്മേ​ള​നം ന​ട​ത്താ​ൻ യു​കെ. ഈ ​ആ​ഴ്ച അ​ന്താ​രാ​ഷ്ട്ര ന​യ​ത​ന്ത്ര സ​മ്മേ​ള​ന​ത്തി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​മെ​ന്ന് ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി സ്റ്റാ​ർ​മ​ർ അ​റി​യി​ച്ചു.

സ​മു​ദ്ര സു​ര​ക്ഷ പു​ന​സ്ഥാ​പി​ക്കു​ന്ന​തി​നും പ്ര​ധാ​ന എ​ണ്ണ ഗ​താ​ഗ​ത പാ​ത​യി​ലെ ത​ട​സ​ങ്ങ​ൾ നീ​ക്കു​ന്ന​തി​നു​മാ​യി 35 രാ​ജ്യ​ങ്ങ​ൾ ഇ​തി​ന​കം ത​ന്നെ പ്ര​സ്താ​വ​ന​യി​ൽ ഒ​പ്പു​വ​ച്ചി​ട്ടു​ണ്ട്. സ​മു​ദ്ര​യാ​ത്ര സ്വാ​ത​ന്ത്ര്യം ഉ​റ​പ്പാ​ക്കു​ന്ന​തി​നും കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന ക​പ്പ​ലു​ക​ളെ​യും നാ​വി​ക​രെ​യും ക​ട​ത്തി​വി​ടു​ന്ന​തി​നും ആ​വ​ശ്യ​മാ​യ എ​ല്ലാ ന​യ​ത​ന്ത്ര ന​ട​പ​ടി​ക​ളും യോ​ഗം വി​ല​യി​രു​ത്തു​മെ​ന്ന് സ്റ്റാ​ർ​മ​ർ വ്യ​ക്ത​മാ​ക്കി.

ബ്രി​ട്ട​ൻ, ഫ്രാ​ൻ​സ്, ജ​ർ​മ​നി, ഇ​റ്റ​ലി, ജ​പ്പാ​ൻ, നെ​ത​ർ​ല​ൻ​ഡ്‌​സ് തു​ട​ങ്ങി​യ പ്ര​മു​ഖ രാ​ജ്യ​ങ്ങ​ൾ പ്ര​സ്താ​വ​ന​യി​ൽ ഒ​പ്പു​വ​ച്ചി​ട്ടു​ണ്ട്. ന​യ​ത​ന്ത്ര ച​ർ​ച്ച​ക​ൾ​ക്ക് ശേ​ഷം, പ്ര​ദേ​ശം സു​ര​ക്ഷി​ത​മാ​ക്കു​ന്ന​തി​നാ​യി ഏ​കോ​പ​നം ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ​റാ​നെ​തി​രാ​യ യു​ദ്ധ​ത്തി​ൽ അ​മേ​രി​ക്ക​യെ സ​ഹാ​യി​ക്കാ​ത്ത രാ​ജ്യ​ങ്ങ​ളെ വി​മ​ർ​ശി​ച്ചു​കൊ​ണ്ട് യു​എ​സ് പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പ് രം​ഗ​ത്തെ​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് സ്റ്റാ​ർ​മ​റു​ടെ ഈ ​നീ​ക്കം. ഇ​റാ​നെ​തി​രാ​യ നീ​ക്ക​ങ്ങ​ളി​ൽ സ​ഹ​ക​രി​ക്കാ​ത്ത രാ​ജ്യ​ങ്ങ​ൾ സ്വ​ന്തം നി​ല​യ്ക്ക് എ​ണ്ണ ക​ണ്ടെ​ത്ത​ണ​മെ​ന്ന് ട്രം​പ് പ​രി​ഹ​സി​ച്ചു. ക​ട​ലി​ടു​ക്ക് തി​രി​ച്ചു​പി​ടി​ക്കാ​ൻ ബ്രി​ട്ട​നോ​ടും മ​റ്റ് യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളോ​ടും ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.

Tags : International diplomatic conference Hormuz

Recent News

Corehub Up