x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​മാ​ധാ​ന ക​രാ​റി​ലെ​ത്താ​ൻ സാ​ധി​ക്കു​ന്നി​ല്ലെ​ങ്കി​ൽ സൈ​നി​ക ന​ട​പ​ടി; ഇ​റാ​ന് മു​ന്ന​റി​യി​പ്പു​മാ​യി അ​മേ​രി​ക്ക


Published: May 20, 2026 05:54 AM IST | Updated: May 20, 2026 05:54 AM IST

വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​റാ​ൻ ആ​ണ​വാ​യു​ധം നി​ർ​മി​ച്ചാ​ൽ അ​ത് ആ​ഗോ​ള​ത​ല​ത്തി​ൽ വ​ലി​യൊ​രു ആ​ണ​വ മ​ത്സ​ര​ത്തി​ന് വ​ഴി​തു​റ​ക്കു​മെ​ന്ന് അ​മേ​രി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി. വാ​ൻ​സ്.

ഒ​രു സ​മാ​ധാ​ന ക​രാ​റി​ലെ​ത്താ​ൻ ഇ​റാ​ന് സാ​ധി​ക്കു​ന്നി​ല്ലെ​ങ്കി​ൽ, അ​വ​ർ​ക്കെ​തി​രെ സൈ​നി​ക ന​ട​പ​ടി​ക​ൾ പു​ന​രാ​രം​ഭി​ക്കാ​ൻ അ​മേ​രി​ക്ക പൂ​ർ​ണ സ​ജ്ജ​മാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. "ലോ​ക്ക്ഡ് ആ​ൻ​ഡ് ലോ​ഡ​ഡ്' എ​ന്ന പ്ര​യോ​ഗ​ത്തി​ലൂ​ടെ അ​മേ​രി​ക്ക​ൻ സൈ​ന്യം ഏ​തു​നി​മി​ഷ​വും ആ​ക്ര​മ​ണ​ത്തി​ന് ത​യാ​റാ​ണെ​ന്ന ശ​ക്ത​മാ​യ മു​ന്ന​റി​യി​പ്പാ​ണ് അ​ദ്ദേ​ഹം ന​ൽ​കി​യ​ത്.

ചൊ​വ്വാ​ഴ്ച വൈ​റ്റ് ഹൗ​സി​ൽ ന​ട​ന്ന വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് ജെ.​ഡി. വാ​ൻ​സ് ഈ ​നി​ർ​ണാ​യ​ക പ്ര​സ്താ​വ​ന ന​ട​ത്തി​യ​ത്. ഖ​ത്ത​ർ, യു​എ​ഇ അ​ട​ക്ക​മു​ള്ള അ​റ​ബ് രാ​ജ്യ​ങ്ങ​ളു​ടെ അ​ഭ്യ​ർ​ഥ​ന മാ​നി​ച്ചാ​ണ് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പ് ഇ​റാ​ന് മേ​ലു​ള്ള ആ​ക്ര​മ​ണ​ങ്ങ​ൾ താ​ൽ​ക്കാ​ലി​ക​മാ​യി മാ​റ്റി​വെ​ച്ച​ത്.

സ​മാ​ധാ​ന ച​ർ​ച്ച​ക​ളി​ൽ ഇ​റാ​ൻ "യു​ക്തി​സ​ഹ​മാ​യ' നി​ല​പാ​ടാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് ഈ ​അ​റ​ബ് രാ​ജ്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​തി​ന് തൊ​ട്ടു​പി​റ്റേ​ന്നാ​ണ് വാ​ൻ​സി​ന്‍റെ ഈ ​ക​ടു​ത്ത പ്ര​തി​ക​ര​ണം പു​റ​ത്തു​വ​രു​ന്ന​ത്.

അ​റ​ബ് രാ​ജ്യ​ങ്ങ​ളു​ടെ ഇ​ട​പെ​ട​ലി​ലൂ​ടെ യു​ദ്ധ​സാ​ഹ​ച​ര്യ​ത്തി​ന് താ​ൽ​ക്കാ​ലി​ക ശ​മ​ന​മു​ണ്ടാ​യെ​ങ്കി​ലും, ച​ർ​ച്ച​ക​ളി​ൽ നി​ന്ന് ഇ​റാ​ൻ പി​ന്നോ​ട്ട് പോ​യാ​ൽ ക​ടു​ത്ത സൈ​നി​ക ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന സൂ​ച​ന​യാ​ണ് വൈ​റ്റ് ഹൗ​സ് ന​ൽ​കു​ന്ന​ത്.

ന​യ​ത​ന്ത്ര നീ​ക്ക​ങ്ങ​ൾ​ക്ക് അ​റ​ബ് രാ​ഷ്ട്ര​ങ്ങ​ൾ ന​ൽ​കു​ന്ന പി​ന്തു​ണ​യെ മാ​നി​ക്കു​മ്പോ​ഴും, ഇ​റാ​ന്‍റെ ആ​ണ​വ മോ​ഹ​ങ്ങ​ൾ​ക്ക് മേ​ൽ അ​മേ​രി​ക്ക​ൻ സൈ​ന്യം ശ​ക്ത​മാ​യ നി​രീ​ക്ഷ​ണം തു​ട​രു​മെ​ന്ന് ത​ന്നെ​യാ​ണ് വാ​ൻ​സി​ന്‍റെ വാ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

"ഇ​റാ​ൻ ഒ​രു ക​രാ​റി​ലെ​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നാ​ണ് ഞ​ങ്ങ​ൾ ക​രു​തു​ന്ന​ത്. ആ​ത്മാ​ർ​ഥ​ത​യോ​ടെ​യും വി​ശ്വാ​സ്യ​ത​യോ​ടെ​യും ച​ർ​ച്ച​ക​ൾ ന​ട​ത്താ​ൻ യു​ണൈ​റ്റ​ഡ് സ്റ്റേ​റ്റ്സ് പ്ര​സി​ഡ​ന്‍റ് ഞ​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഞ​ങ്ങ​ൾ കൃ​ത്യ​മാ​യി അ​ത് ത​ന്നെ​യാ​ണ് ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന​ത്," വൈ​സ് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

 

Tags : Iran Nuclear Arms JD Vance

Recent News

Corehub Up