x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഖ​മ​ന​യ്ക്ക് പി​ന്നാ​ലെ ഇ​റാ​ന്‍റെ 'ടാ​ർ​ഗെ​റ്റ് ന​മ്പ​ർ 1'; അ​ലി ലാ​രി​ജാ​നി​യെ ഇ​സ്ര​യേ​ൽ വ​ധി​ച്ച​ത് എ​ങ്ങ​നെ ?


Published: March 18, 2026 07:30 PM IST | Updated: March 18, 2026 07:30 PM IST

ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത നേ​താ​വാ​യി​രു​ന്ന ആ​യ​ത്തൊ​ള്ള അ​ലി ഖ​മ​ന​യ്‌​യു​ടെ മ​ര​ണ​ശേ​ഷം രാ​ജ്യം നേ​രി​ട്ട ഏ​റ്റ​വും വ​ലി​യ തി​രി​ച്ച​ടി​യാ​ണ് ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് അ​ലി ലാ​രി​ജാ​നി​യു​ടെ മ​ര​ണം. ഇ​സ്ര​യേ​ൽ സൈ​ന്യം അ​ദ്ദേ​ഹ​ത്തെ കൃ​ത്യ​മാ​യി പി​ന്തു​ട​ർ​ന്ന് വ​ധി​ച്ച​തി​നെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​രു​ന്ന​ത്.

ഖ​മ​ന​യ്‌​യു​ടെ മ​ര​ണ​ത്തി​ന് പി​ന്നാ​ലെ ഇ​റാ​ന്‍റെ ഭ​ര​ണ​ത്തി​ലും യു​ദ്ധ​ത​ന്ത്ര​ങ്ങ​ളി​ലും നി​ർ​ണാ​യ​ക തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ത്തി​രു​ന്ന വ്യ​ക്തി​യാ​യി​രു​ന്നു അ​ലി ലാ​രി​ജാ​നി. അ​തി​നാ​ൽ ത​ന്നെ ഇ​സ്ര​യേ​ലി​ന്‍റെ വ​ധ​പ്പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​താ​യി​രു​ന്നു അ​ദ്ദേ​ഹം.

ടെ​ഹ്‌​റാ​നി​ലെ പ​ർ​ദി​സ് എ​ന്ന സ്ഥ​ല​ത്ത് ത​ന്‍റെ മ​ക​ളെ സ​ന്ദ​ർ​ശി​ക്കാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് ലാ​രി​ജാ​നി​യെ ഇ​സ്ര​യേ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ക​ണ്ടെ​ത്തി​യ​ത്. അ​ത്യാ​ധു​നി​ക നി​രീ​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ളി​ലൂ​ടെ അ​ദ്ദേ​ഹ​ത്തി​ന്‍റെ നീ​ക്ക​ങ്ങ​ൾ ഇ​സ്ര​യേ​ൽ നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​യി​രു​ന്നു. മ​ക​ളു​ടെ വീ​ടി​ന് സ​മീ​പം വെ​ച്ച് ന​ട​ന്ന വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ ലാ​രി​ജാ​നി​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ൻ മോ​ർ​ത്ത​സ​യും കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് റി​പ്പോ​ർ​ട്ട്.

ആ​ദ്യം വാ​ർ​ത്ത​ക​ൾ നി​ഷേ​ധി​ച്ചെ​ങ്കി​ലും, പി​ന്നീ​ട് ഇ​റാ​ന്‍റെ സു​പ്രീം​നാ​ഷ​ണ​ൽ സെ​ക്യൂ​രി​റ്റി കൗ​ൺ​സി​ൽ ലാ​രി​ജാ​നി​യു​ടെ മ​ര​ണം ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചു. അ​ദ്ദേ​ഹ​ത്തെ 'ര​ക്ത​സാ​ക്ഷി' എ​ന്നാ​ണ് ഇ​റാ​ൻ വി​ശേ​ഷി​പ്പി​ച്ച​ത്.

ലാ​രി​ജാ​നി​ക്ക് പു​റ​മെ ഇ​റാ​ന്‍റെ ഇ​ന്‍റ​ലി​ജ​ൻ​സ് മ​ന്ത്രി ഇ​സ്മാ​യി​ൽ ഖ​ത്തീ​ബ്, ബ​സി​ജ് സേ​നാ ത​ല​വ​ൻ ഗു​ലാം റെ​സ സു​ലൈ​മാ​നി എ​ന്നി​വ​രെ​യും വ​ധി​ച്ച​താ​യി ഇ​സ്ര​യേ​ൽ അ​വ​കാ​ശ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​റാ​ന്‍റെ പു​തി​യ പ​ര​മോ​ന്ന​ത നേ​താ​വാ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട മൊ​ജ്ത​ബ ഖ​മ​ന​യ്‌​യെ​യും ല​ക്ഷ്യം വെ​ക്കു​മെ​ന്ന് ഇ​സ്ര​യേ​ൽ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.  

Tags : Khamenei Ali Larijani Iran Latest News

Recent News

Corehub Up